KSEBOA - KSEB Officers' Association

Monday
Aug 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍ തുഗ്ലക്കു് നാണിയ്ക്കും !!!

തുഗ്ലക്കു് നാണിയ്ക്കും !!!

PDF
Hits smaller text tool iconmedium text tool iconlarger text tool icon

തുഗ്ലക് ചില ശൈലികള്‍ - അതായത് - കുളം തോണ്ടുക, നാഥനില്ലാ കളരി, കുരങ്ങന്റെ കൈയ്യിലെ പൂമാല, കരിമ്പിന്‍കാട്ടിലെ ആന - തുടങ്ങിയവ പ്രയോഗിക്കാന്‍ പാകത്തിലാണ് കെ.എസ്.ഇ.ബി കമ്പനിയുടെ വിതരണം രംഗം താറുമാറാക്കിയിട്ടിരിക്കുന്നത്. കമ്പിയുള്ളപ്പോള്‍ കാലില്ല, രണ്ടുമുള്ളപ്പോള്‍ ഒന്നുകില്‍ മീറ്റര്‍ കാണില്ല, അല്ലെങ്കില്‍ വയര്‍ കാണില്ല. ഇതെല്ലാമുള്ളപ്പോള്‍ പണിയാന്‍ ആളു കാണില്ല. ക്രോസാം ഉള്ളപ്പോള്‍ ക്ലാമ്പ് കാണില്ല, അതുണ്ടെങ്കില്‍ നട്ടും ബോള്‍ട്ടും ഇല്ലായിരിക്കും. സുരക്ഷ പരമപ്രധാനമായതിനാല്‍ വാഴവള്ളി ഉപയോഗിക്കാനും വയ്യ
നാഴികയ്ക്ക് നാല്പതുവട്ടം മേലാവില്‍ നിന്ന് പുതിയ 'ഡയറക്ഷനുകള്‍' കിട്ടിക്കൊണ്ടേയിരിക്കും. ജോലി ചെയ്താല്‍ 45 ദിവസത്തിനകം കണ്‍ട്രാക്കിന് പൈസ് കൊടുത്തിരിക്കണം. പക്ഷേ ക്രെഡിറ്റ് ചോദിച്ചാല്‍ "ബ .ബ്ബ .ബ്ബ .ബ്ബ". ക്രെഡിറ്റിന്റെ കാര്യം പറഞ്ഞ് ആസ്ഥാനത്തേയ്ക്ക് വിളിച്ചാല്‍ ആട്ടു കിട്ടും - "നിങ്ങള്‍ക്കൊക്കെ ശമ്പളം തരാന്‍ പോലും ഞങ്ങള്‍ കടമെടുത്തുകൊണ്ടിരിക്കുകയാണ്" - ചോദിക്കാന്‍ ചെല്ലുന്നവന്‍ നാണംകെട്ടു പോകും.


സര്‍വ്വീസ് കണക്ഷന്‍ പെന്‍ഡന്‍സി ബുധനാഴ്ച തോറും അറിയിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, കൊടുക്കാനുള്ളവരുടെ എണ്ണം മാത്രം മതി, കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തെപ്പറ്റി മിണ്ടിപ്പോകരുത്. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലും പെന്‍ഡന്‍സി പൂജ്യമാക്കി കാണിച്ച് മിടുക്കന്മാരാകുന്നുമുണ്ട്. കൊടുങ്കാറ്റിലും പേമാരിയിലും ഒടിഞ്ഞും മറിഞ്ഞും പോയ പോസ്റ്റുകള്‍ പൊക്കാനുള്ള തത്രപ്പാടിനിടയിലും 'details' കൊടുത്തേ മതിയാകൂ. അല്ലെങ്കില്‍ മാനം ഇടിഞ്ഞുപോകും. മേലാപ്പീസുകളില്‍ ഇരിക്കുന്നവരൊക്കെ അവിടെത്തന്നെ പൊട്ടിമുളച്ചതാണോ എന്ന സംശയം തോന്നിപ്പോകും - ചില നേരത്തെ പ്രവൃത്തികള്‍ കാണുമ്പോള്‍.
ഇതൊക്കെ വെറും ഭൗതിക കാര്യങ്ങള്‍. വിതരണ രംഗത്തു പണിയെടുക്കുന്നവരുടെ ആത്മാവുകള്‍, ബോര്‍ഡ് ഓര്‍ഡറുകളും സര്‍ക്കുലറുകളും മിനിട്സുകളുമൊക്കെ വായിച്ച് പഠിച്ച്, നിരന്തരം നിലവിളിച്ചുകൊണ്ടിരിക്കുന്നു. പത്തുപേര്‍ വായിച്ചാല്‍, ഇരുപത് അര്‍ത്ഥം കണ്ടുപിടിച്ച് നാല്‍പ്പത് രീതിയില്‍ നടപ്പാക്കാന്‍ പറ്റുന്ന വിധമാണ് ഇവയൊക്കെ പടച്ചുവിടുന്നത്.
RAPDRP, RGGVY സഹായ പദ്ധതികളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ദൈവംതമ്പുരാനു മാത്രമേ അറിയാവൂ. ഇന്നു കിട്ടുന്ന 'ഡയറക്ഷന്‍' ഇന്നലത്തേതിന് കടകവിരുദ്ധമായിരിക്കും, ഇനി നാളെ കിട്ടാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് ഒരു പിടിയും കിട്ടില്ല, എന്തും കിട്ടാം.
ഏതൊക്കെ വര്‍ക്കുകള്‍ എങ്ങനെയൊക്കെ ചെയ്യണം? എവിടെയൊക്കെ ഉള്‍പ്പെടുത്തണം? മെറ്റീരിയല്‍ എങ്ങനെ അക്കൗണ്ട് ചെയ്യണം?. 'ആ മെറ്റീരിയല്‍സ്' ഇവിടെയും 'ഈ മെറ്റീരിയല്‍സ്' അവിടെയും ഉപയോഗിക്കാന്‍ ഡയറക്ഷന്‍ കിട്ടും. ആഹപ്പാടെ ഒരു പൊഹ, പിന്നെ ഈ ബില്ലുകള്‍ പാസ്സാക്കി എടുക്കാനുള്ള 'അവനവന്‍ കടമ്പകള്‍'. ഹമ്മേ!
പിന്നെ വിതരണക്കാര്‍ക്ക് ഏറ്റവും ത്രില്ലിങ് ആയ പണി ഏതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ - പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നിര്‍മ്മാണം. ലൈന്‍ വലിയ്ക്കുകയും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിയ്ക്കുകയുമൊക്കെ ചെയ്യുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ എത്ര നിസ്സാരം! കുറച്ചു നാള്‍ മുമ്പ് 'easy progress' എന്ന, ഒരു വിധം തരക്കേടില്ലാത്ത രീതിയെ തൂക്കിയെടുത്ത് ചവറ്റുകൊട്ടയിലെറിഞ്ഞു - കാരണം തികച്ചും അജ്ഞാതം. തുടര്‍ന്ന് ദശാവതാരം.... തിരിച്ചും മറിച്ചും പിന്നെ മറിച്ചും തിരിച്ചുമുള്ള പത്തു ഫോര്‍മാറ്റുകള്‍. സെക്ഷനുകളും ഡിവിഷനും തമ്മിലും ഡിവിഷനുകളും സര്‍ക്കിളും തമ്മിലും പൊരിഞ്ഞ വാഗ്വാദം, കുറ്റപ്പെടുത്തലുകള്‍, ഭീഷണികള്‍ - മാസാദ്യം നടക്കുന്ന പൊറാട്ടു നാടകം. പക്ഷേ തലയും കുത്തി മറിഞ്ഞാലും സംഭവം 'tally' ചെയ്യാന്‍ കഴിയില്ല. ഫലപ്രദമായി വിനിയോഗിക്കേണ്ട മനുഷ്യാദ്ധ്വാനവും വിലയേറിയ സമയവും വെറും വെറുതെ നഷ്ടപ്പെടുത്തുകയാണ് - ഇതൊക്കെ എന്ന് തിരിച്ചറിയും?
അല്ലെങ്കില്‍ തന്നെ മേലാവിലേയ്ക്ക് 'details' കൊടുത്ത് കൊടുത്ത് സഹികെട്ടു നില്‍ക്കുകയാണ് ഫീല്‍ഡിലെ ആളുകള്‍. പെരുമഴയത്തു ഫീല്‍ഡില്‍ നില്‍ക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയറെ വിളിച്ച് പ്രീ മണ്‍സൂണ്‍ മെയിന്റനന്‍സ് ചെയ്ത കണക്ക് ചോദിക്കാന്‍ ഒരുളുപ്പുമില്ല, ആര്‍ക്കും. 'ഫോര്‍മാറ്റ്' തരംഗമാണെവിടെയും, ഫോര്‍മാറ്റുകള്‍ ഒരു ഹരമായി മാറിയിരിക്കുന്നു. ഓരോ ഓഫീസിന്റെയും ഭാവനയ്ക്കനുസരിച്ച് ഓരോ തരം ഫോര്‍മാറ്റുകള്‍. കണക്ടഡ് ലോഡ് വിവരങ്ങള്‍ പല നിറത്തിലും മണത്തിലും രുചിയിലും പലയിടങ്ങളിലായി നല്‍കണം. ചിലയിടങ്ങളില്‍ ലാന്‍ഡ്സ്കേപ്പില്‍, മറ്റു ചിലയിടങ്ങളില്‍ പോര്‍ട്രേയ്റ്റില്‍. സര്‍വ്വീസ് കണക്ഷന്‍ പെന്‍ഡന്‍സി മണിക്കൂറുകളും മിനിട്ടുകളും വച്ച് കൊടുത്തുകൊണ്ടേയിരിക്കണം.
ജി.ഐ പൈപ്പ് കണക്ഷന്‍ കൊടുക്കാന്‍ പറഞ്ഞതും അറിഞ്ഞുകാണുമല്ലോ അല്ലേ? പടച്ചോനെ! അപ്പോ സുരക്ഷ ......?
പിന്നെ, 100 ദിവസ പ്രോഗ്രാമില്‍, ജൂലൈ 31-ന് മുമ്പ് ഓരോ സെക്ഷനിലും 1 കി.മീ 11 കെ.വി ലൈനും 1 കി.മീ കണ്‍വെര്‍ഷനും 2 കി.മീ എല്‍.റ്റി ലൈനും വലിക്കുകയും എല്ലാ കണക്ഷനുകളും കൊടുക്കുകയും ചെയ്യണമെന്ന സുഗ്രീവാജ്ഞയും കേട്ടല്ലോ അല്ലേ! എന്തോന്നെടുത്തിട്ടു ചെയ്യും?. നടന്നതു പോലെ തന്നെ.
ഇതിനിടയ്ക്ക്, പഴയ സ്കഡ് മിസൈല്‍ പോലെ ദേ വരുന്നു - സപ്ലൈ കോഡ്. വിതരണ രംഗത്തിന്റെ 'മാഗ്നാ കാര്‍ട്ട'യായ സപ്ലൈ കോഡ് എടുത്ത് ഫീല്‍ഡുകാരുടെ നേര്‍ക്ക് ഒറ്റയേറ്! ഭൂരിപക്ഷം പേരും പ്രാരംഭ ദിശയില്‍ തന്നെ ഏറുകൊണ്ട് വിവശരായി - പഴയ മര്‍മ്മാണി വൈദ്യന്റെ അവസ്ഥയിലായി; തൊടുന്നതെല്ലാം മര്‍മ്മം. ഒന്നും ചെയ്യാന്‍ വയ്യ. കണക്ഷന്‍ കൊടുക്കാനും വയ്യ, ഇളക്കാനും വയ്യ, മാറ്റിവയ്ക്കാന്‍ പോലും വയ്യ. വൈദ്യുതി മോഷണം കണ്ടുപിടിച്ചു പോയ ചില മഹാപാപികളുടെ ദയനീയാവസ്ഥ കണ്ട് ഈ ജന്മത്തിലിനി മോഷണം പിടിക്കുകയേ ഇല്ല എന്ന് ചിലര്‍ ഉഗ്ര ശപഥമെടുത്തു.
സപ്ലൈ കോഡിന്റെ കണ്‍ഫ്യൂഷന്‍സ് തീര്‍ക്കാന്‍ ഉന്നതല യോഗത്തിന്റെ മിനിട്ട്സ് നല്‍കിയിട്ടുണ്ട്. അതിന്റെ മുകളില്‍ വെണ്ടയ്ക്ക നിരത്തിയിട്ടുണ്ട് - ഇനി പറയുന്നതെല്ലാം 'subject to the final approval of Board' എന്ന്. പിന്നെന്തിനാണീ വൃഥാ വ്യായാമം?
വിതരണക്കാരെ സപ്ലൈ കോഡ് പഠിപ്പിച്ചെടുക്കാന്‍ ഇപ്പോള്‍ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. ഓരോ ക്ലാസ് കഴിയുമ്പോഴും confusion കൂടുകയാണെന്ന് ചില ദോഷൈകദൃക്കുകള്‍.
അങ്ങനെ വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരൂല്ല പിള്ളേ! ചിലര്‍ക്കൊക്കെ ഒരു സംശയം - ബ്രഹ്മാവ് നേരിട്ട് പട്ടത്തെ ആഫീസിന്റെ മേല്‍ക്കൂര പൊളിച്ച് കുറച്ചു പേരെ അകത്തിരുത്തിയിട്ടുണ്ടോ എന്ന്! - അല്ല പുറത്തു നടക്കുന്നതൊന്നും അറിയാത്തതു പോലുള്ള ചില പ്രവൃത്തികള്‍ കാണുമ്പോള്‍ പറഞ്ഞു പോകുന്നതായിരിക്കും.
ഇനി ചെയ്യാനൊന്നും ബാക്കിയില്ല -
നാലുനേരം ജപിക്കാം - ഈ നരകത്തീന്നെന്നെ കരകേറ്റീടണേ!
(ഇത്ര തിരക്കിട്ടെങ്ങോട്ടാ? - പോസ്റ്റ് നുള്ളിപ്പെറുക്കാനാ, പോട്ടേ, പിന്നെ കാണാം)

 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1610
mod_vvisit_counterYesterday4508
mod_vvisit_counterThis Month88133
mod_vvisit_counterLast Month128440

Online Visitors: 90
IP: 54.196.42.8
,
Time: 08 : 06 : 37