KSEBOA - KSEB Officers' Association

Saturday
Dec 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍ ആഞ്ഞാംകുന്ന് സെക്ഷനിലെ ലോകകപ്പ് വിശേഷങ്ങള്‍

ആഞ്ഞാംകുന്ന് സെക്ഷനിലെ ലോകകപ്പ് വിശേഷങ്ങള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

World cup footballസമയം രാത്രി 8 മണി. നല്ല കാറ്റും മഴയും. ആഞ്ഞാംകുന്ന് സെക്ഷനിലെ ഫോണിന് വിശ്രമമില്ല. ആദ്യ റിങ്ങില്‍ തന്നെ ഓവര്‍സീയര്‍ സുരേഷ് ഫോണെടുത്തു. അങ്ങേത്തലയ്ക്കല്‍ നിന്നും ചോദ്യശരങ്ങള്‍... സപ്ലൈ എന്തായി... സബ് സ്റ്റേഷന്‍ ഓഫാണോ.... എപ്പോള്‍ വരും... ഞങ്ങള്‍ അങ്ങോട്ട് വരണോ? സുരേഷ് മാന്യമായി തന്നെ ഉത്തരങ്ങള്‍ നല്‍കിയെങ്കിലും ലോകകപ്പ് തുടങ്ങുന്നതിനു മുമ്പായി സപ്ലൈ വന്നില്ലെങ്കില്‍ കളി മാറും എന്ന മുന്നറിയിപ്പോടെ അവര്‍ ഫോണ്‍ കട്ട്ചെയ്തു.
ഫോണ്‍ വെച്ചെങ്കിലും ഉപഭോക്താക്കളുടെ സാങ്കേതിക പരിജ്ഞാനത്തിന്റെ ആഴമോര്‍ത്ത് സുരേഷ് ആകുലനായി. മഴ കുറയുന്നില്ല. ഫീല്‍ഡില്‍ പോയ ജീവനക്കാര്‍ ആരും തിരിച്ചെത്തിയിട്ടില്ല. കാറ്റിന്റെ ശക്തി അല്പം കൂടിയിട്ടുണ്ട്. അപ്പോഴേക്കും സുരേഷിന്റെ പേഴ്സണല്‍ മൊബൈല്‍ ഫോണ്‍ അടിച്ചുതുടങ്ങി. ഭാര്യയാണ് വിളിക്കുന്നത്.
"ചേട്ടാ വരാറായോ? വരുമ്പോള്‍ കുറച്ച് പച്ചക്കറികള്‍ വാങ്ങിക്കണം"


"ഹും, പച്ചക്കറി, ഞാനിവിടെ പച്ചത്തെറികള്‍ കേട്ടുകൊണ്ടിരിക്കയാണ്, നീ ഫോണ്‍ വെച്ചേ"
അപ്പോഴും ഓഫീസ് ഫോണ്‍ അടിക്കുന്നുണ്ടായിരുന്നു.സുരേഷിന്റെ മൊബൈലിലേക്ക് പരിചയക്കാരുടെ വിളികളും എത്താന്‍ തുടങ്ങി. ഫോണുകളെടുത്തുള്ള അഭ്യാസത്തിനിടയില്‍ സുരേഷ് സബ് എഞ്ചിനീയറെ വിളിച്ചു. ബിസിയാണ് കിട്ടിയില്ല.
ഫീല്‍ഡിലായിരുന്ന സബ് എഞ്ചിനീയര്‍ ബാബു എഫ്.സി.ടി ഫോണിലേക്ക് തിരിച്ചു വിളിച്ച് സുരേഷിനോട് പറഞ്ഞു "എച്ച്.ടി എര്‍ത്ത് ഫാള്‍ട്ടാണ്. ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ വിളിക്കാം." അതു പറഞ്ഞ് ജീപ്പില്‍ മുന്നോട്ട് നീങ്ങിയവേ ടൗണിലെ ട്രാന്‍സ്ഫോര്‍മറില്‍ വെച്ച അര്‍ജന്റീനയുടെ കൂറ്റന്‍ ഫ്ലക്സ് ബാബുവിന്റെ കണ്ണിലുടക്കി.
അയ്യോ ഇന്ന് അര്‍ജന്റീനയുടെ കളിയാണല്ലോ...... ബാബു അറിയാതെ പറഞ്ഞുപോയി. ഈയിടെയായി അര്‍ജന്റീനയെന്നും ബ്രസീലെന്നും കേള്‍ക്കുമ്പോള്‍ തന്നെ ബാബുവിന് ഉള്ളിലൊരു കാളലാണ്. ബാബുസാറിന്റെ ടെന്‍ഷന്‍ കണ്ട് ജീപ്പ് ഡ്രൈവര്‍ ചോദിച്ചു എന്താ സാറ് കളി കാണാറുണ്ടോ? അതേ ഇന്ന് രാത്രി മിക്കവാറും ഞാന്‍ നാട്ടുകാരുടെ കളി കാണേണ്ടി വരും. കാറ്റിനും മഴക്കും അറിയില്ലല്ലോ ഇന്ന് അര്‍ജന്റീനയുടെ കളിയാണെന്ന്. അപ്പോഴേക്കും ശരിക്കുമൊരു ഇടി വെട്ടി.
ഈ സമയം ഓഫീസിലേക്ക് നാട്ടുകാരായ ചില കളിക്കാര്‍ എത്തിയിരുന്നു. ടീമില്‍ ഫോര്‍വേര്‍ഡും ബാക്ക്‍വേര്‍ഡുമൊക്കെയായി പത്തുപതിനൊന്നു പേരുണ്ട്. കുറച്ചുപേര്‍ റിസര്‍വായി റോഡിലുമുണ്ട്. ഓവര്‍സിയര്‍ സുരേഷിനോട് വന്നവര്‍ തട്ടിക്കയറി. "ഇന്ന് സപ്ളെ പോകില്ലെന്ന് പത്രത്തിലുണ്ടായിരുന്നല്ലോ.നീ ഞങ്ങളുടെ കൂടെ വരണം." അവരുടെ കൂടെ ചെന്ന് സപ്ളെ ശരിയാക്കുവാന്‍ അവര്‍ സുരേഷിനെ നിര്‍ബന്ധിച്ചു. ഓഫീസില്‍ ഫോണെടുക്കാന്‍ ആളില്ലെന്ന് സുരേഷ് പറഞ്ഞെങ്കിലും കൂടെയുള്ള നാട്ടുകാരില്‍ ഒരുവനെ അവിടെയിരുത്തി അവര്‍ സുരേഷിനെയും കൊണ്ടു പോയി. അവരുടെ സ്ഥലത്തെത്തി കുറേ നേരം നാട്ടുകാരും സുരേഷും ശ്രമിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ സുരേഷിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
രാത്രി ഏറെ വൈകി സപ്ലൈ ശരിയാക്കി ക്ഷീണിതനായി ബാബുവും ഡ്രൈവറും ഓഫീസിലെത്തി. ഓഫീസില്‍ ആള്‍ക്കൂട്ടം ഒരാളെ ചോദ്യം ചെയ്യുന്നുണ്ട്. ബാബു ഞെട്ടി. അയാളെ ഒന്നും പറയാന്‍ അവര്‍ അനുവദിക്കുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് അയാള്‍ ഞാന്‍ ലൈന്‍മാനല്ല ഓട്ടോഡ്രൈവര്‍ സുലൈമാനാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെ ശബ്ദത്തിനിടയില്‍ അതൊക്കെ മുങ്ങിപ്പോയി . ബാബു പ്രശ്നത്തില്‍ ഇടപെട്ട് എല്ലാവരും ഫീല്‍ഡിലായിരുന്നെന്നും ഇപ്പോള്‍ സപ്ലൈ വന്നിട്ടുണ്ടെന്നും പറഞ്ഞ് നാട്ടുകാരെ ശാന്തരാക്കി തിരിച്ചയച്ചു. വിറയ്ക്കുന്ന ശബ്ദത്തില്‍ സുലൈമാന്‍ പറഞ്ഞു "ഞാന്‍ ഒരു മണിക്കൂര്‍ ഇവിടെയിരുന്നപ്പോഴാണ് നിങ്ങളുടെ വിഷമം മനസ്സിലാക്കിയത്. നിങ്ങളെ സമ്മതിക്കണം."
വീട്ടിലേക്ക് പോകുന്ന വഴി സുലൈമാന്‍ മഴയില്‍ കുളിച്ചു വരുന്ന സുരേഷിനെ കണ്ടു. "ട്രെയിന്‍ വൈകിയാല്‍ ആരും റയില്‍വേ സ്റ്റേഷന്‍ കയ്യേറാറില്ല. യാത്രാമദ്ധ്യേ റോഡില്‍ ബസ് ബ്രേക്ക്ഡൗണായാല്‍ നമ്മള്‍ ബസ് ഡ്രൈവറെ കൈയ്യേറ്റം ചെയ്യാറില്ല. പിന്നെ ഇവിടെ മാത്രം എന്താ ഇങ്ങനെ? ഹോ! മസ്ദൂര്‍ പരീക്ഷയില്‍ ഞാന്‍ തോറ്റു പോയത് നന്നായി." സുലൈമാന്റെ ആത്മഗതം കേട്ടപ്പോള്‍ സുരേഷും ചിരിച്ചുപോയി.
സമര്‍പ്പണം - ലോകകപ്പിലെ ലൈവ് കളികള്‍ കണ്ട ഫീല്‍ഡ് ജീവനക്കാര്‍ക്ക്

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday16
mod_vvisit_counterYesterday4737
mod_vvisit_counterThis Month74097
mod_vvisit_counterLast Month130619

Online Visitors: 62
IP: 54.147.40.153
,
Time: 00 : 07 : 32