KSEBOA - KSEB Officers' Association

Friday
Mar 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍ മുഹൂര്‍ത്തം മൂന്നു പ്രാവശ്യം പകര്‍ത്തിയെഴുതിയാല്‍...

മുഹൂര്‍ത്തം മൂന്നു പ്രാവശ്യം പകര്‍ത്തിയെഴുതിയാല്‍...

PDF
Hits smaller text tool iconmedium text tool iconlarger text tool icon

ഇക്കഴിഞ്ഞ മാസം ഒരല്‍പ്പം നിര്‍മ്മാണ ജോലി പൂര്‍ത്തിയാക്കുവാന്‍ ഭാഗ്യം കിട്ടി! ഡിവിഷന്‍ യോഗത്തില്‍ പ്രവൃത്തി പുരോഗതി വിലയിരുത്തുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കാമല്ലൊ. സമാധാനം.  കോണ്‍ട്രാക്ടറുടെ കയ്യും കാലും പിടിച്ചും, ബില്ല് പെട്ടെന്ന് പാസ്സാക്കി തരാമെന്ന് പ്രലോഭിച്ചും മറ്റും തന്ത്രപൂര്‍വ്വമാണ് പണി പൂര്‍ത്തിയാക്കിയത്.
    ആഴ്ചയില്‍ ഒരു സെക്ഷന് ഒരു ദിവസമായി നിജപ്പെടുത്തിയ പ്രതിവാര സ്റ്റോര്‍ ദിനത്തില്‍, ഒരു ദിവസം മുഴുവന്‍ സ്റ്റോറില്‍ കാവലിരുന്നാണ്  സാധനങ്ങള്‍ പരമാവധി സംഘടിപ്പിച്ചത്. സ്റ്റോറില്‍ നിന്ന് കിട്ടാത്ത സാധനങ്ങള്‍ മറ്റു സെക്ഷനില്‍ നിന്ന് ഇരന്ന് വാങ്ങി. ലൈന്‍ പണി പൂര്‍ത്തിയായ ശേഷം 'ട്രാന്‍സ്ഫോര്‍മര്‍ അലോക്കേഷന്‍' എന്ന കടമ്പ കൂടി കടന്ന് കിട്ടാനായിരുന്നു പാട്. പിന്നീട് അതെത്തിക്കാന്‍ ഡിവിഷന്‍ ലോറിയില്‍ 'ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജ്മെന്റ്' കൂടി നടത്തേണ്ടി വന്നു. എസ്.സി.എം ന്റെ പ്രാരംഭകാലത്ത് എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു. സാധനങ്ങള്‍ക്കു് ക്ഷാമമുണ്ടാകില്ല, ആവശ്യമായ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി സെക്ഷന്‍ ഓഫീസില്‍ എത്തിക്കും എന്നിങ്ങനെ എന്തെല്ലാം... ഇന്നാകട്ടെ സാധനങ്ങള്‍ അനുവദിച്ചു കിട്ടാനുള്ള പാടിനു പുറമെ അതു കയറ്റുവാനുള്ള വാഹനം തരപ്പെടുത്തിയെടുക്കുവാന്‍ അതിലേറെ പെടാപാട് പെടണം. സ്റ്റോറില്‍ നിന്ന് കിട്ടാത്ത സാധനങ്ങള്‍ സ്വയം സംഘടിപ്പിച്ചു ജോലി ചെയ്യുന്നതിലാണ് അസിസ്റ്റന്റ് എഞ്ചിനീയറുടെ മിടുക്ക് പോലും.... എല്ലാ സാധനങ്ങളും കൃത്യം കൃത്യമായി ആവശ്യാനുസരണം തന്നാല്‍ ജോലി ചെയ്യുവാന്‍ എ.ഇ യുടെ ആവശ്യം തന്നെയില്ലത്രെ... അങ്ങിനെയാണ് കോണ്‍ഫ്രന്‍സില്‍ പറഞ്ഞു കേള്‍ക്കുന്നത്. അപ്പോള്‍ ഈ സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നൊക്കെ പറയുന്നത് എന്താണാവോ?


    പണി പൂര്‍ത്തിയായാല്‍ അടുത്ത അഭ്യാസം റിപ്പോര്‍ട്ടിങ് ആണ്. മാസത്തിന്റെ ആദ്യ ദിവസം തന്നെ അടിയന്തിര മെയില്‍ സന്ദേശം വന്നു. പിന്നാലെ സി.യു.ജിയില്‍ വിളിയും... 'ജോലി പുരോഗതി ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം'. പൂര്‍ത്തിയായ ഓരോ ജോലിയുടെയും പേര്, കൈവരിച്ച നേട്ടം, ഇനം തിരിച്ച് ആകെ അളവ് എന്നിവ വിശദമായി അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. സന്തോഷമായി.
    അടുത്ത ദിവസം രാവിലെ അടുത്ത മെയില്‍ വന്നു. പിറകെ പതിവുപോലെ വിളിയും. 'കൈവരിച്ച തന്മാസ പ്രവര്‍ത്തന പുരോഗതി, സഞ്ചിത പുരോഗതി, ലക്ഷ്യം, ഇനി കൈവരിക്കുവാന്‍ ബാക്കിയുള്ളത് ഇവ അടിയന്തിരമായി വേണം'. ജോലിയുടെ പേര് വേണ്ട. ഓരോ വിഭാഗത്തിലും കൈവരിച്ച ആകെ നേട്ടമാണ് വേണ്ടത്. മെയിലില്‍ ഉടനെ വേണം. വേഗത്തില്‍ തട്ടി കൂട്ടി ഒരു ഫോര്‍മാറ്റിലാക്കി അതും അയച്ചു. ഹാവൂ രക്ഷപ്പെട്ടു... രണ്ടാമതും അതേ റിപ്പോര്‍ട്ട് അയച്ചു.
    അതാ വരുന്നു അടുത്ത ആവശ്യം. 'പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ ജോലി പുരോഗതി നാളെ തന്നെ അയച്ചുതരണം'. പുറകെ തന്നെ  വിളിയും വന്നു. ഈസി പ്രോഗ്രസ്സ് പെട്ടെന്ന് വേണം. അതും അയച്ചു. ഒരേ ക്യാപിറ്റല്‍ ജോലിയുടെ പുരോഗതി റിപ്പോര്‍ട്ട്  മൂന്നാമത് തവണ മൂന്നാമത്തെ ഫോര്‍മാറ്റില്‍ അയച്ചു. അതുകൊണ്ടും തീര്‍ന്നില്ല. അതെ ജോലി എസ്.സി.എം ന്റെ വര്‍ക്ക് മോഡ്യൂളില്‍ അപ് ലോഡ് ചെയ്യണം. നാലാമത്തെ രൂപത്തിലുമാക്കി. പോര... ബ്ളൂ ബുക്കില്‍ ചേര്‍ത്തു കൊടുക്കണം. അഞ്ചാമത് രൂപത്തിലുമായി. ഇതും പോരാഞ്ഞ് ട്രാന്‍സ്ഫോര്‍മര്‍ യൂട്ടിലൈസേഷന്‍ റിപ്പോര്‍ട്ടും നല്‍കണം. തീര്‍ന്നില്ല. പ്രതിമാസ ഡിവിഷന്‍തല കൂടിയിരിപ്പ് യോഗത്തില്‍ ശബ്ദ റിപ്പോര്‍ട്ടിങ്ങും കൂടി നടത്തിയാലേ 'സാറന്മാര്‍ക്കു് ' തൃപ്തിയാകൂ.  
    ഒരു മാസത്തില്‍ കൈവരിച്ച പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് ഒരു തവണ നല്‍കിയാല്‍ ആവശ്യാനുസരണം ഉപയോഗിക്കുവാന്‍ കഴിയേണ്ടതല്ലെ? ജോലിയുടെ ടാര്‍ജറ്റ്, അതില്‍ തന്മാസം കൈവരിച്ച നേട്ടം, സംയോജിത നേട്ടം, ബാക്കി ചെയ്യുവാനുള്ളത് എന്നിവ കാണിക്കുന്ന ലളിതവും വ്യക്തവുമായ ഒരു സംയോജിത റിപ്പോര്‍ട്ടിങ്ങിലേക്ക് നാം എത്തിച്ചേരേണ്ടതല്ലെ? എസ്.സി.എമ്മില്‍ ഒരു സംക്ഷിപ്ത റിപ്പോര്‍ട്ട് ലഭിക്കേണ്ടതല്ലെ?
    റിപ്പോര്‍ട്ടും, റിപ്പോര്‍ട്ടിങ് സിസ്റ്റവും നീണാള്‍ വാഴട്ടെ.... ഒരേ വിവരം, പലതവണ, പലരൂപത്തില്‍, പല ദിവസങ്ങളില്‍  അടിയന്തിരമെന്ന് പേടിപ്പിച്ച്  ചോദിച്ചുകൊണ്ടേയിരിക്കട്ടെ... പക്ഷേ, മുഹൂര്‍ത്തം മൂന്നു് പ്രാവശ്യം പകര്‍ത്തി എഴുതിയ അനുഭവം ഉണ്ടാകാതിരിക്കട്ടെ....
 ഫോണ്‍: 9496011212

 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2104
mod_vvisit_counterYesterday4022
mod_vvisit_counterThis Month104901
mod_vvisit_counterLast Month123767

Online Visitors: 69
IP: 54.90.204.233
,
Time: 11 : 19 : 54