KSEBOA - KSEB Officers' Association

Wednesday
Jan 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home ലേഖനങ്ങള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പ്രവൃത്തി സമയം ദിവസത്തിൽ 26 മണിക്കൂറാക്കണം ?

അസിസ്റ്റന്റ് എഞ്ചിനീയറുടെ പ്രവൃത്തി സമയം ദിവസത്തിൽ 26 മണിക്കൂറാക്കണം ?

PDF
Hits smaller text tool iconmedium text tool iconlarger text tool icon

AEവിതരണ മേഖലയും സെക്ഷൻ ഓഫീസ് മേധാവി എന്ന നിലയിൽ അസിസ്റ്റന്റ് എഞ്ചിനീയർമാരും നേരിടുന്ന ജോലിഭാരവും അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളും ഇതിനകം തന്നെ പലയിടങ്ങളിലും ഉന്നയിക്കപ്പെട്ടതാണ്. സജീവമായ ചർച്ച ഇത് സംബന്ധിച്ച് പലപ്പോഴായി വിവിധ തലങ്ങളില്‍ നടന്നിട്ടുമുണ്ട്. എന്നിട്ടും, എന്താണ് യഥാർത്ഥ പ്രശ്നം എന്ന ചോദ്യം ഉയരുമ്പോൾ പ്രത്യേകമായി ഒന്നും തന്നെ ചൂണ്ടിക്കാണിക്കാൻ സാധിക്കാറുമില്ല. ജോലിഭാരം സംബന്ധിച്ച അന്വേഷണത്തിനും ഭാരിച്ച ഒരു ജോലിയും എടുത്തു കാണിക്കാൻ കഴിയാറുമില്ല. അതിരാവിലെ മുതൽ രാത്രി വരെ വിശ്രമമറിയാതെ ഓഫീസിൽ ചിലവഴിച്ചാലും പൂർത്തിയായ പ്രവൃത്തിയുടെ കണക്കെടുപ്പിൽ വട്ടപ്പൂജ്യമായിരിക്കും ഫലം. ഉപഭോക്താക്കളുടെ പലവിധ പരാതി പരിഹാരത്തിനും പ്രവൃത്തികളുടെ പുരോഗതിക്കും നാനാവിധ റിപ്പോർട്ടുകള്‍ക്കു് മറുപടി അയച്ചും മല്ലടിക്കുന്ന മണിക്കൂറുകൾക്ക് ഒരു വിലയുമില്ലെന്ന് മനസ്സിലാക്കുന്നത് കാരണം കാണിക്കലിന്റേയും 'ലയബലിറ്റി'കളുടേയും ഭീഷണികളുമായി കടലാസുകൾ മേശ മേൽ വന്നടിയുമ്പോഴായിരിക്കും. നിമിഷങ്ങൾ കൊണ്ട് തന്നെ നല്‍കാന്‍ കഴിയുമായിരുന്നതിനു് മാസങ്ങളായും വിവരം ലഭിച്ചില്ലെന്ന പൊതു ജനത്തിന്റെ കുറ്റപ്പെടുത്തലുകള്‍. മിനുട്ടുകൾ കൊണ്ട് എടുത്തു തരാമായിരുന്ന റിപ്പോർട്ട്, ഓർമപ്പെടുത്തലുകൾ പലതവണ നല്‍കിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല എന്ന മേലാഫീസറുടെ കണ്ണുമിഴിക്കല്‍. ഇതിന്റെയെല്ലാം മുന്നിൽ, ഒന്നിനും കൊള്ളാത്തവനെന്ന ചാപ്പ കുത്തി മൗനമായി നട്ടെല്ലു പരമാവധി വളച്ചു നിൽക്കുക തന്നെ. കുന്നോളം കൂട്ടി വച്ച രജിസ്റ്ററുകളും, കടലോളം പരന്നു കിടക്കുന്ന പ്രശ്നങ്ങളും, ചങ്ങല വിരിച്ചു നിൽക്കുന്ന ഓൺ ലൈൻ സോഫ്റ്റ് വെയറുകളും, പണിയെടുക്കാത്തവനെന്ന കളിയാക്കലുമായി ചുറ്റുമുണ്ടാകും. ഇതിൽ നിന്നൊക്കെ ഓടിയൊളിക്കാനായി ജനറൽ ട്രാൻസ്ഫറിന്റെ കാരുണ്യത്തിനായി 'ക്യൂ' നിൽക്കുന്നവരാണ് ഭൂരിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും.


പ്രശ്നങ്ങൾ അറിഞ്ഞാലേ പരിഹാരവും സാധ്യമാവുകയുള്ളൂ എന്ന യാഥാർത്ഥ്യത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമിറ്റിയുടെ ഭാഗമായ സി-ക്യാപ്സ് സബ് കമ്മിറ്റി ഒരു പഠന പ്രവർത്തനത്തിന് തുടക്കം കുറിക്കുകയുണ്ടായി. പ്രാരംഭ ഘട്ടമായി ഒക്ടോബർ 2 നു ഉച്ചയ്ക്കു് ശേഷം 3 മണി മുതൽ ഒക്ടോബർ 3 നു വൈകുന്നേരം 6 മണി വരെ കണ്ണുരിൽ ഒത്തു കൂടി തുടർച്ചയായ ഗ്രൂപ് ചർച്ചയും ഡാറ്റാ ശേഖരണവും നടത്തുകയുണ്ടായി. സി.ഇ.സി അംഗം ജയപ്രകാശൻ.പി യും കണ്ണൂർ ജില്ലാ സി-ക്യാപ്സ് കൺവീനർ സുദീപ്.എം.പി യും ഈ പ്രവർത്തനത്തിനു നേതൃത്വം നൽകി. ഇവരെ കൂടാതെ ജഗദീശൻ.സി, പ്രശാന്തൻ.എം, രഞ്ചിത്ത്. കെ.വി, ശശി.ടി, ശ്രീകാന്ത്.എ, ലക്ഷ്മണൻ.ടി.പി എന്നീ പ്രവർത്തകർ പങ്കാളികളായി.
അസിസ്റ്റന്റ് എഞ്ചിനീയർമാർ സെക്ഷൻ ഓഫീസിൽ ചെയ്യുന്ന പ്രവൃത്തികൾ ഏതൊക്കെ എന്ന് പട്ടിക തിരിച്ചെഴുതുകയും അവയ്ക്ക് ശരാശരി ചിലവഴിക്കേണ്ടി വരുന്ന സമയം എത്രയെന്നു കണ്ടു പിടിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യമായി ഏറ്റെടുത്തത്. ദിവസവും ഓഫീസിലെത്തി ഹാജർ പുസ്തകം ഒപ്പു വച്ച് സൺറൈസ് മീറ്റിംഗിൽ തുടങ്ങുന്ന ജോലി സംബന്ധിച്ച് വളരെ വേഗം തീർത്തു പോകാം എന്ന് കരുതിയിരുന്നത്. ഓരോന്നായി അസിസ്റ്റന്റ് എഞ്ചിനീയർ എന്ന നിലയിലുള്ള ചുമതലയുടെ പ്രാധാന്യം കണക്കാക്കി ഇനം തിരിച്ച് എഴുതുമ്പോഴാണ് നിസാരമല്ല കാര്യം എന്ന യാഥാർത്ഥ്യം വെളിവാകുന്നത്. ഓരോരുത്തരുടേയും താല്പര്യമുള്ളതും നിർബന്ധിതമാകുന്നതുമായ മേഖലകളിലെ പ്രവൃത്തിക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ഒഴിവായി പോകുന്ന പ്രവൃത്തികളുടെ ഭാഗമായി വരുംകാലങ്ങളിൽ ഉണ്ടാവുന്ന പരിശോധനയുടെയും ഓഡിറ്റിംഗിന്റേയും ഭാഗമായി വന്നു ഭവിക്കുന്ന ലയബലിറ്റികളുടേയും ശിക്ഷണ നടപടികളുടേയും കൂടി പ്രാധാന്യം കണക്കാക്കിയാണ് ജോലികൾ തരം തിരിച്ചത്.
ചിന്തയും വാഗ്വാദവും തിരിച്ചറിവുകളും നിറഞ്ഞ ചർച്ചകൾക്കു മുന്നിൽ സമയ ബോധം വഴി മാറി. രാത്രി 3 മണിക്ക് അല്പം ഉറങ്ങാമെന്ന ചിന്തയോടെ ഇടവേള നൽകിയപ്പോൾ കാൽ ഭാഗം പോലും പൂർത്തിയായിരുന്നില്ല. രാവിലെ 6 മണിക്ക് ഉണർന്ന് വീണ്ടും കർത്തവ്യ നിരതരാകുമ്പോൾ പാതി നിർത്തിയ ചർച്ചകളുടെ ചൂട് ഒട്ടും കുറവു വന്നിരുന്നില്ല. തുടർന്ന് ലഘുഭക്ഷണത്തിനും ഊണിനും മാത്രം ഇടവേള നൽകി. അർബൻ, സെമി അർബൻ, റൂറൽ എന്നിങ്ങനെ 6 സെക്ഷനുകളിലെ ഒരു വർഷത്തെ കണക്കുകൾ സാമ്പിൽ ആയി എടുത്ത് തികച്ചും ശാസ്ത്രീയമായ് രീതിയിൽ ക്രോഡീകരണം ആദ്യ ഘട്ടം വൈകിട്ട് 6 മണിക്ക് അവസാനിപ്പിക്കുമ്പോഴേക്കും ഞെട്ടിക്കുന്നതും അവിശ്വസനീയമായതുമായതുമായിർന്നു. ഒരു വർഷത്തെ ജോലിയുടെ ശരാശരി കണക്കിൽ ദിനം പ്രതി 26 മണിക്കൂർ ആണ് ഒരു അസിസ്റ്റന്റ് എഞ്ചിനീയർക്ക് വേണ്ടി വരുന്നത്. അല്ലെങ്കിൽ ഒരു സെക്ഷനിൽ 3 അസിസ്റ്റന്റ് എഞ്ചിനീയറെങ്കിലും വേണം.
രാത്രിയിൽ വീട്ടിലിരിക്കുമ്പോഴും ഉറക്കം തടസ്സപ്പെടുത്തി പോലും വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന സി.യു.ജി. ഫോൺ കോളുകളുടെ സമയം ഇതിൽ കൂട്ടിയിട്ടില്ല. വൈദ്യുതി തടസ്സത്തിന് കാരണമന്വേഷിച്ച് രോഷത്തോടെയുള്ള അന്വേഷണങ്ങൾക്ക് വിനയാന്വിതനായി മറുപടി നൽകാൻ എവിടുന്നാണ് ഇനി സമയം കടമെടുക്കേണ്ടത് ?
പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന പഠനം ഒക്ടോബർ മാസം പൂർത്തിയാക്കി കരട് റിപോർട്ട് എല്ലാ ഭാഗത്തു നിന്നുമുള്ള ചർച്ചകൾക്കായി നൽകണമെന്നാണ് സി- ക്യാപ്സ് കണ്ണുർ ജില്ലാ കമ്മിറ്റി ആഗ്രഹിക്കുന്നത്.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2281
mod_vvisit_counterYesterday5044
mod_vvisit_counterThis Month100513
mod_vvisit_counterLast Month145915

Online Visitors: 95
IP: 100.24.46.10
,
Time: 11 : 17 : 07