KSEBOA - KSEB Officers' Association

Wednesday
Apr 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee വനിതകള്‍ക്കായുള്ള ശില്‍പശാല

വനിതകള്‍ക്കായുള്ള ശില്‍പശാല

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Thrissur womenതൃശൂര്‍ ജില്ലയിലെ വനിതാ അംഗങ്ങള്‍ക്കായി ‘Presentation Skill' എന്ന വിഷയത്തില്‍ ശില്‍പശാല സെപ്തംബര്‍ 24ന് തൃശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണനില്‍ വച്ച് നടത്തി. ആത്മ വിശ്വാസത്തോടെ തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുവാനുള്ള ആര്‍ജ്ജവം നമ്മുടെ വനിതാ അംഗങ്ങളില്‍ വളര്‍ത്തിയെടുക്കുവാന്‍ ഉദ്ദേശിച്ചാണ് ജില്ലാ വനിതാസബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍ശാല സംഘടിപ്പിച്ചത്.

50 പേര്‍ പങ്കെടുത്ത ശില്‍പശാല, ജനാധിപത്യ മഹിളാ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ ട്രഷററും തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍മേയറുമായ പ്രൊഫ. ആര്‍. ബിന്ദുവാണ് ഉദ്ഘാടനം ചെയ്ത്.

ഇന്ന് വിദ്യാഭ്യാസപരമായും തൊഴില്‍ പരമായും രാജ്യത്തെ മറ്റുസംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുള്ളവരാണ് കേരളത്തിലെ സ്ത്രീകള്‍. ഈ പുരോഗതി കൈവരിക്കുവാനായി കേരളത്തില്‍ നടന്നിട്ടുള്ള വിവിധതരത്തിലുള്ള സഹനസമരങ്ങളില്‍ നേതൃത്വപരമായ, ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ളവരാണ് നമ്മുടെ മുന്‍തലമുറയിലെ സ്ത്രീകള്‍. അവര്‍ കൊളുത്തിവച്ചു തന്ന വിളക്ക് കെടാതെ സംരക്ഷിക്കാനും അത് വരും തലമുറയിലേക്ക് പകരുവാനും നമ്മള്‍ ബാധ്യസ്ഥരാണ്. ഇന്ന് സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പഠിക്കുവാനും അവയ്ക്കുനേരെ വിരല്‍ചൂണ്ടി സംസാരിക്കുവാനും വേണ്ട ആര്‍ജ്ജവവും വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മള്‍ നേടേണ്ടതാണ്. അതില്ലായെങ്കില്‍ മാപ്പര്‍ഹിക്കാത്ത ദ്രോഹമാകും നമ്മള്‍ അടുത്ത തലമുറയോട് കാണിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആമുഖമായി പ്രൊഫ. ബിന്ദു പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തന്റേതായ ഒരിടം - "തന്റേടം" നേടിയെടുക്കാന്‍ ഈ അസോസിയേഷനിലെ വനിതാഅംഗങ്ങള്‍ക്ക് കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശില്‍പശാലയില്‍ വിഷയം അവതരിപ്പിച്ചത് പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥാണ്. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ഭാഗമായി ലോകമെമ്പാടും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോയികൊണ്ടിരിക്കുന്നത്. നമുക്കു ചുറ്റുമുള്ള ജനങ്ങള്‍ അന്നത്തെ ജീവിത നിവൃത്തിക്കായി പ്രയാസപ്പെടുകയാണ്. വൈകുന്നേരങ്ങളില്‍ ടെലിവിഷനില്‍ സീരിയലുകള്‍ കണ്ട് കണ്ണൂനീര്‍ പൊഴിക്കുന്ന പലരും തൊട്ടടുത്ത വീട്ടിലെ യഥാര്‍ത്ഥ കണ്ണുനീര്‍ കാണുന്നില്ല. ഒരു സാമൂഹ്യജീവിയായ മനുഷ്യന്‍ ഇന്ന് അവനവനിലേക്കു ഒതുങ്ങിക്കഴിയുകയാണ്. ഈ അപകടം പിടിച്ച അവസ്ഥ മാറ്റിയെടുക്കുവാന്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുവാന്‍ സംഘടനക്ക് കഴിയണമെന്നും അതില്‍ വനിതകള്‍ മുഖ്യപങ്കുവഹിക്കേണ്ടവരാണെന്നും അദ്ദേഹം വിഷയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

സാധാരണയായി Presentation Skill എന്ന വിഷയത്തില്‍ നടത്തിവരുന്ന പരിശീലന ക്ളാസുകള്‍ക്ക് അപ്പുറം സാമൂഹ്യ പ്രബുദ്ധതയോടെ ഇന്ന് സമൂഹം ആവശ്യപ്പെടുന്ന രീതിയില്‍ എങ്ങനെ പ്രതികരണശേഷി നേടണം എന്നരീതിയില്‍ നടന്ന പഠനക്ളാസായിരുന്നു ഇത്. ഇത്തരത്തില്‍ വനിതകള്‍ക്കായി ജില്ലയില്‍ ആദ്യമായി നടത്തിയ പഠനക്ളാസ് വളരെ ഉപയോഗപ്രദമായ ഒന്നായിരുന്നുവെന്നാണ് പൊതുവെ രൂപപ്പെട്ട അഭിപ്രായം.

സംസ്ഥാന വനിതാ സബ്കമ്മറ്റി ചെയര്‍പേഴ്സന്‍ ആര്‍. രഞ്ജനാദേവി അദ്ധ്യക്ഷയായ ഉദ്ഘടന ചടങ്ങിന് ജില്ലാ വനിതാസബ്കമ്മറ്റി കണ്‍വീനര്‍ പി.ഷീബ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. പ്രദീപ് ആശംസകള്‍ നേര്‍ന്നു. ജില്ലാസെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന പി.കെ സുധര്‍മ്മന്‍ ഉദ്ഘാടന ചടങ്ങിനും ജില്ലാ വനിതാസബ്കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ എം.ആര്‍. സുനിത ശില്പശാലക്കും നന്ദി രേഖപ്പെടുത്തി.
 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3332
mod_vvisit_counterYesterday4172
mod_vvisit_counterThis Month108709
mod_vvisit_counterLast Month123110

Online Visitors: 57
IP: 54.81.117.119
,
Time: 21 : 56 : 00