KSEBOA - KSEB Officers' Association

Monday
Dec 11th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee കാമില വല്ലേജോ ഡൌളിംഗ് - പോരാട്ടത്തിന്റെ പെണ്‍കരുത്ത്

കാമില വല്ലേജോ ഡൌളിംഗ് - പോരാട്ടത്തിന്റെ പെണ്‍കരുത്ത്

PDF
Hits smaller text tool iconmedium text tool iconlarger text tool icon
മാര്‍ച്ച് 8 - വനിതാദിനം

Camila Vallejo കാമില എന്ന ഇരുപത്തിമൂന്നുകാരി ചിലിയന്‍ പെണ്‍കുട്ടിയെ ലോകം ശ്രദ്ധിക്കുന്നു. ടൈം മാഗസിന്റെ 'ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍' എന്ന വാര്‍ഷിക പതിപ്പില്‍ 'ശ്രദ്ധിക്കപ്പെടേണ്ട' നൂറുപേരില്‍ ഒരാളാണ് കാമില. 'ദ ഗാര്‍ഡിയന്‍' വായനക്കാര്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തതും ഈ വിദ്യാര്‍ത്ഥിനിയെത്തന്നെ.
ചിലിയിലെ ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ പോര്‍മുഖത്താണ് കാമില. ചിലി സ്റുഡന്റ്സ് ഫെഡറേഷന്റെ പ്രസിഡണ്ടും കമ്മ്യൂണിസ്റ് യൂത്ത് ഓഫ് ചിലിയുടെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പറുമാണ് കാമില - സമരപാരമ്പര്യമുള്ള ഒരു കമ്മ്യൂണിസ്റ് കുടുംബത്തില്‍ നിന്നു വരുന്നവള്‍.
'മാര്‍ച്ച് ഓഫ് ദി അംബ്രല്ലാസ്' - അങ്ങനെയാണ് കഴിഞ്ഞവര്‍ഷം ആഗസ്റില്‍ ചിലിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം വിശേഷിപ്പിക്കപ്പെട്ടത്. കനത്ത മഴയും മഞ്ഞും ഒന്നും വകവയ്ക്കാതെ, പ്രായഭേദമെന്യേ ചിലിയന്‍ ജനത ഒന്നടങ്കം, തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനായുള്ള പോരാട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അണിനിരന്നു. ചിലിയുടെ തെരുവുകളിലൂടെ പതിനായിരക്കണക്കിന് കുടകള്‍ ഒരേസമയം നടന്നുനീങ്ങി. ആ കുടകള്‍ക്ക് കീഴില്‍ മൂന്നുവയസ്സായ കുഞ്ഞുങ്ങളും രക്ഷകര്‍ത്താക്കളും, അധ്യാപകരും വിദ്യാര്‍ത്ഥികളും ഒക്കെ ഒരുമിച്ച് തെരുവിലിറങ്ങിയ കാഴ്ച മാധ്യമങ്ങള്‍ ലോകത്തിനു മുന്നിലെത്തിച്ചു.

Umbrella Marchപബ്ളിക്സ്കൂളുകള്‍, പ്രാദേശിക മേധാവികളില്‍ നിന്ന് സ്റേറ്റ് ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്ത് തുല്യത വരുത്തണമെന്നും വിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിച്ച് ലാഭം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള നിയമനിര്‍മ്മാണം ഇല്ലാതാക്കണമെന്നും ചിലിയിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഇപ്പോള്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കി യൂണിവേഴ്സിറ്റി പ്രവേശനം എളുപ്പമാക്കണമെന്നുമായിരുന്നു ചിലിയന്‍ ജനതയുടെ പ്രധാന ആവശ്യങ്ങള്‍.
ലോകരാജ്യങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ ച്ചിലവ് ഏറ്റവും കൂടുതല്‍ ചിലിയിലാണ്. ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടിയ പ്രതിശീര്‍ഷ വരുമാനം ചിലിയിലാണ് - പക്ഷെ പണമുള്ളവനും പണമില്ലാത്തവനും തമ്മിലുള്ള അന്തരം ഏറ്റവും കൂടുതലുള്ള രാജ്യവും ചിലിയാണ്. സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ചിലിക്കാരുടെ മുന്നിലില്ല.
കഴിഞ്ഞ കുറേ നാളുകളായി ചിലിയില്‍ നടക്കുന്ന അതിരൂക്ഷമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ നേതാവും വക്താവുമാണ് ചിലി യൂണിവേഴ്സിറ്റിയിലെ ജ്യോഗ്രഫി വിദ്യാര്‍ത്ഥിനിയായ കാമില. ചിലിയുടെ തെരുവുകളില്‍ സായുധപോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ നയിച്ച ഈ കൊച്ചു പെണ്‍കുട്ടിയെ ലോകം ആരാധനയോടെ നോക്കിക്കണ്ടു.
"വിദ്യാഭ്യാസരംഗത്ത് ഏതെങ്കിലും തരത്തിലുള്ള പരിഷ്കാരങ്ങളല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്, മറിച്ച് അടിമുടിയുള്ള മാറ്റമാണ്" - കാമില പ്രഖ്യാപിച്ചു. ചിലിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് വ്യാപകമായ ലോകശ്രദ്ധ നേടിക്കൊടുത്ത പ്രധാന ഘടകം കാമിലയുടെ സാന്നിധ്യം തന്നെയായിരുന്നു. ഭരണകൂടത്തിനെതിരെ കാമില അതിശക്തമായ ഭാഷയിലാണ് ആഞ്ഞടിക്കുന്നത്. കാമിലയുടെ മൂര്‍ച്ചയേറിയ വാക്കുകളും പോരാട്ടവീര്യവും യുവത്വത്തിന്റെ പ്രസരിപ്പും അവളെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി - അല്ല, കാമിലയെ ശ്രദ്ധിക്കാന്‍ ലോകം നിര്‍ബന്ധിതമായി എന്നു വേണം പറയാന്‍.
വിധിയെപ്പഴിച്ചും സാഹചര്യങ്ങളെ കുറ്റംപറഞ്ഞും ഒഴിഞ്ഞുമാറാതെ, പെണ്‍കുട്ടികള്‍ കണ്ടുപഠിക്കണം - കാമിലയെ.
-ടി.വി.ആശ
ഫോണ്‍: 9447402489

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday682
mod_vvisit_counterYesterday4126
mod_vvisit_counterThis Month52206
mod_vvisit_counterLast Month130619

Online Visitors: 52
IP: 54.90.92.204
,
Time: 04 : 31 : 20