KSEBOA - KSEB Officers' Association

Friday
Mar 22nd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee കണ്ണൂരില്‍ വനിതാ ദിനം ആഘോഷിച്ചു

കണ്ണൂരില്‍ വനിതാ ദിനം ആഘോഷിച്ചു

PDF
Hits smaller text tool iconmedium text tool iconlarger text tool icon

womens day Kannur2012 മെയ് 8നു സാര്‍വ ദേശീയ വനിതാ ദിനം കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് സെമിനാര്‍ നടത്തി. സെമിനാറിന്റെ ഉത്ഘാടനം കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ചെയര്‍ പേര്‍സണ്‍ അഡ്വക്കറ്റ് പത്മജ പത്മനാഭന്‍ നിര്‍വഹിച്ചു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളൊന്നും തന്നെ ഫലപ്രദമല്ലെന്ന്  അഡ്വക്കറ്റ് പത്മജ പത്മനാഭന്‍ പറഞ്ഞു. വനിതാ കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പാക്കാനുള്ള ബുദ്ധിമുട്ട് ചില്ലറയല്ല. വനിത കമ്മീഷന്‍ judicialഓ quasi-jidicial ഓ അല്ല. ആയിരക്കണക്കിനു statutory bodyകളില്‍ ഒന്നു മാത്രം. ഫലപ്രദമായ മധ്യവര്‍ത്തി എന്നതില്‍ കവിഞ്ഞ്  വനിതാ  കമ്മീഷന് ഒന്നും ചെയ്യാനില്ല. 

അടുത്ത് നിലവില്‍ വന്ന ഗാര്‍ഹിക പീഡന സംരക്ഷണ നിയമത്തിലെ നടപടി ക്രമങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ളതാണ്. പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി അദ്ദേഹം അത് മജിസ്ട്രേട്ടിനു നല്‍കിയതിനു ശേഷമേ ചാര്‍ജ്ഷീറ്റ് നല്‍കാന്‍ പോലും പറ്റൂ. കുടുംബ കോടതിക്ക് പ്രത്യേകിച്ച് നിയമ നിര്‍മ്മാണം പോലും നടത്തിയില്ല. അവരും ആശ്രയിക്കേണ്ടത് IPCയും CRPCയും തന്നെ.

ഉത്തരേന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് രൂപം നല്‍കിയ സ്ത്രീധന നിരോധന നിയമം ഇവിടെ ഒട്ടും തന്നെ പ്രായോഗികമല്ല. കാസറഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് Audienceജില്ലകളിലായി കഴിഞ്ഞ 5 വര്‍ഷം ഈ നിയമ പ്രകാരം ഉണ്ടായത് രണ്ട് കേസ് മാത്രം.

ഏകദേശം 63 നിയമങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി വന്നിട്ടും സ്ഥിതി പഴയത് തന്നെ. ഒന്നിനു പോലും ലാന്റ് ട്രിബ്യൂണലിനെ പോലെയോ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ പോലെയോ quasi-jidicial അധികാരങ്ങളില്ല. പല കേസുകളും സാങ്കേതികതയുടെ പേരു പറഞ്ഞ് തള്ളിപ്പോവുന്നു.

നിയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ല. കേരളത്തിലെ 140 അംഗ സഭയില്‍ ആകെയുള്ളത് 7 സ്ത്രീകള്‍ . 6 എല്‍.ഡി.എഫ്, 1 യു.ഡി.എഫ്. വനിതാ സംവരണ നിയമം യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ കൊണ്ട് വരുമെന്നു ശുഭാപ്തി വിശ്വാസികള്‍ പോലും കരുതുന്നില്ല.

സംഘടനകളുടെ വനിതാ സബ് കമ്മിറ്റികള്‍ അനാവശ്യമാണ്. സംഘടനയിലാണ് വനിതകളെ വളര്‍ത്തിക്കൊണ്ട് വരേണ്ടത്. വനിതാ സബ് കമ്മിറ്റിക്ക് പ്രത്യേക നയം രൂപീകരിക്കാന്‍ പറ്റില്ലല്ലോ?

വനിതകള്‍ക്ക് രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ സ്വാതന്ത്ര്യമുണ്ടെങ്കിലേ വികസിത സമൂഹമെന്നു പറയാന്‍ പറ്റൂ. സാംസ്കാരിക ജീര്‍ണ്ണത സ്ത്രീകളില്‍ കൂടുതലായി വളര്‍ന്ന് വരുന്നു. വിശ്വാസം നല്ലതാണെങ്കിലും അന്ധ വിശ്വാസത്തിലേക്ക് പോകരുത്.  നിങ്ങളുടെ ആത്മ വിശ്വാസം തകരും. സ്ത്രീകള്‍ക്ക് പ്രതികരണ ശേഷി കുറഞ്ഞു പോകുന്നു എന്നതാണ് വസ്തുത. Professional ആയ തന്റേടം  സ്ത്രീകള്‍ കാണിക്കണം. ഇതൊന്നും ചെയ്യാതെ  യാന്ത്രികമായി സാര്‍വദേശീയ വനിതാ ദിനം എല്ലാ വര്‍ഷവും ആചരിച്ചിട്ട് കാര്യമൊന്നുമില്ല.

Womens day Dramaകെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ ശ്രീമതി എ.എന്‍ ശ്രീലാകുമാരി സ്വാഗതഭാഷണം നടത്തി. കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീമതി .പി.പി. സുജയ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി ഉഷ.ടി.എ തീം പേപ്പര്‍ അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ശ്രീ. സി. ജഗദീശനും കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റി ജില്ലാ കണ്‍വീനര്‍ ശ്രീമതി ഷാഹിദയും അഭിവാദ്യം ചെയ്തു.

ഉച്ചക്ക് ഒരു മണിക്ക് കണ്ണൂര്‍ വൈദ്യുതി ഭവനില്‍ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റി ഒരു ലഘു നാടകം അവതരിപ്പിച്ചു. ശ്രീമതി ഷമ്മി, അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ , ശ്രീമതി പ്രീജ , അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ ,ശ്രീമതി ഷാനാ ഷാഹുല്‍, അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ , ശ്രീമതി ലത ടി.കെ , അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

വൈകുന്നേരം 3.30നു വര്‍ക്കിങ്ങ് വിമന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ ദിന പരിപാടിയിലും കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ വനിതാ സബ് കമ്മിറ്റി ലഘു നാടകം അവതരിപ്പിച്ചു.

വീഡിയോ

 

 

ചിത്രങ്ങളിലൂടെ ( Click to Enlarge)


 


news/women/kannur-march2012/

 

womensday2018
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2104
mod_vvisit_counterYesterday4022
mod_vvisit_counterThis Month104901
mod_vvisit_counterLast Month123767

Online Visitors: 69
IP: 54.90.204.233
,
Time: 11 : 19 : 08