KSEBOA - KSEB Officers' Association

Friday
Dec 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee വനിതാദിന പരിപാടികള്‍ - തിരുവനന്തപുരം

വനിതാദിന പരിപാടികള്‍ - തിരുവനന്തപുരം

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Womens' dayജില്ലയിലെ വനിതാദിന പരിപാടികള്‍ മാര്‍ച്ച് 8-ാം തീയതി പട്ടം ഐ.ഇ.ടി.ഇ ഹാളില്‍ വെച്ച് ആരാധ്യയായ തിരുവനന്തപുരം മേയര്‍ ശ്രീമതി. കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷ ജസ്റിസ്. ഡി. ശ്രീദേവി 'സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തന്റെ പ്രഭാഷണത്തില്‍ ജസ്റിസ് ഡി. ശ്രീദേവി, തനിക്കു മുന്നിലെത്തിയ ഭൂരിഭാഗം സ്ത്രീ ജന്മങ്ങളും ദുരിത ജന്മങ്ങളായിരുന്നുവെന്നും, ദൈന്യത നിറഞ്ഞ പല മുഖങ്ങളും ഇപ്പോഴും മനസ്സില്‍നിന്നും മായാന്‍ കൂട്ടാക്കുന്നില്ല എന്നും പറഞ്ഞു. ഭൂരിഭാഗം കേസുകളിലും വില്ലന്‍ മദ്യമാണെന്നും അച്ചടക്കമുള്ള ആ ക്യൂവിന്റെ നീളം കുറയുമെന്നുള്ള പ്രതീക്ഷ തനിക്കില്ലെന്നും അനുഭങ്ങളുടെ വെളിച്ചത്തില്‍ ജസ്റിസ് കൂട്ടിച്ചേര്‍ത്തു. 'കേരളത്തിലെ പുരുഷന്മാര്‍ കരുതുന്നത് ഞാനവര്‍ക്കെതിരാണെന്നാണ്'- ഒരിക്കലുമല്ല. പക്ഷേ, മനുഷ്യമൃഗങ്ങളെ ഞാന്‍ വെറുക്കുന്നു എന്ന അവരുടെ വാക്കുകള്‍ സദസ്സിലെ സ്ത്രീകളുടേത് കൂടിയായിരുന്നു. വനിതാ കമ്മീഷനെ സമീപിക്കുന്നത് പാവപ്പെട്ട ഗ്രാമീണ വനിതകള്‍ മാത്രമല്ലെന്നും ഉന്നത ഉദ്യോഗങ്ങള്‍ വഹിക്കുന്ന വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും ജീവിതം വഴിമുട്ടുമ്പോള്‍ കമ്മീഷനെ സമീപിക്കുന്നുണ്ടെന്നും ജസ്റിസ് ഓര്‍മ്മിപ്പിച്ചു. പുരുഷന്‍ മൃഗമായി മാറുന്ന കേരളത്തിലെ ഇന്നത്തെ അവസ്ഥ പരിഹരിക്കാന്‍, നമ്മുടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വഴിവിട്ട് സഞ്ചരിക്കാതിരിക്കാന്‍, ദൃഢമായ കുടുംബന്ധങ്ങളും സമാധാനവും സ്വസ്ഥതയുമുള്ള കുടുംബാന്തരീക്ഷവും സൃഷ്ടിക്കപ്പെടണമെന്ന് ജസ്റിസ്. ശ്രീദേവി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ സ്വന്തം അവകാശങ്ങളെപ്പറ്റിയും അവ ഹനിക്കപ്പെട്ടാല്‍ ലഭിക്കേണ്ട നിയമ പരിരക്ഷയെക്കുറിച്ചും ബോധവതികളാകണമെന്നും ആഹ്വാനം ചെയ്തു കൊണ്ടാണ് തന്റെ ദീര്‍ഘമായ പ്രഭാഷണം ജസ്റിസ് അവസാനിപ്പിച്ചത്.
ശാലിനി സിറിള്‍, സിനിജോണ്‍, അനിതാ പോള്‍, അനിത, ശ്രീകല, ഷേര്‍ളി എന്നിവര്‍ ചേര്‍ന്ന് 'ഇന്ത്യന്‍ സ്ത്രീ - ഒരാമുഖം' എന്ന ലഘുനാടകവും, കൂടാതെ സംഘഗാനവും അവതരിപ്പിച്ചു. സുധാദേവി അദ്ധ്യക്ഷയായ ചടങ്ങില്‍ വനിതാ സബ്കമ്മിറ്റി ചെയര്‍ പെഴ്സണ്‍ ഡി.സി. ഷെര്‍ളി സ്വാഗതവും, കണ്‍വീനര്‍ റ്റി.ആര്‍. രേഖ കൃതജ്ഞതയും രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗം റ്റി.വി. ആശ തീംപേപ്പര്‍ അവതരിപ്പിച്ചു.
 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday981
mod_vvisit_counterYesterday4190
mod_vvisit_counterThis Month70325
mod_vvisit_counterLast Month130619

Online Visitors: 60
IP: 23.22.136.56
,
Time: 05 : 03 : 24