KSEBOA - KSEB Officers' Association

Sunday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee കമ്പോളവത്കരണം സ്ത്രീത്വത്തെ ഉത്പന്നമാക്കുന്നു - പി.കെ. സൈനബ

കമ്പോളവത്കരണം സ്ത്രീത്വത്തെ ഉത്പന്നമാക്കുന്നു - പി.കെ. സൈനബ

PDF
Hits smaller text tool iconmedium text tool iconlarger text tool icon
PK Sainabaമനുഷ്യന്റെ ഉത്പത്തികാലം മുതല്‍ പരിശോധിച്ചാല്‍, സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തോടെയാണ് സ്ത്രീസമത്വം ഇല്ലാതായത് എന്ന് മനസ്സിലാക്കാം. 'സ്വത്ത്' സ്വന്തം ഉടമസ്ഥതയില്‍ സൂക്ഷിയ്ക്കുവാനായി കുടുംബങ്ങള്‍ രൂപീകരിച്ചു. അത് വഴി സ്ത്രീ സ്വകാര്യസ്വത്തായി തീര്‍ന്നു. കാലഘട്ടങ്ങള്‍ ഏറെ കഴിഞ്ഞു എങ്കിലും ഇന്നും 'gender equality' ഒരു സമസ്യയായി നിലനില്ക്കുന്നു. ഇന്നും സ്ത്രീയുടെ ഇടം വീടുകളില്‍ അടുക്കള തന്നെയാണ്. ഇങ്ങിനെ മുഷിഞ്ഞു നാറിയ അടുക്കളയില്‍ നിന്ന് മാറി പൊതു അടുക്കള വന്നാല്‍ മാത്രമേ സ്ത്രീസ്വാതന്ത്യ്രം അര്‍ത്ഥവത്താകൂ എന്ന് ലെനിന്‍ പറഞ്ഞത് നീര്‍ത്തും പ്രസക്തമാണ്.
പലപ്പോഴും ചരിത്രത്തില്‍ സ്ത്രീകളുടെ പങ്ക് മന:പൂര്‍വ്വം വിസ്മരിയ്ക്കപ്പെടുന്നു. ദേശീയ സ്വാതന്ത്യ്ര പ്രസ്ഥാനത്തില്‍ ധാരാളം പുരുഷന്മാരുടെ പങ്ക് നമ്മള്‍ ചരിത്രത്തില്‍ പഠിയ്ക്കുന്നു. എന്നാല്‍ മാഡം കാമ, സരളാദേവി ചൌധാറാണി, പണ്ഡിറ്റ് രമാബായ് തുടങ്ങിയ നിരവധി വനിതകളും സ്വാതന്ത്യ്രസമരത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. മാഡം കാമ എന്ന വനിതയാണ്, ഇന്ത്യയുടെ സ്വന്തമായ ദേശീയ പതാക ആദ്യമായി ഒരു പൊതുവേദിയില്‍, സ്വാതന്ത്യ്രത്തിന് മുന്‍പ് ഉയര്‍ത്താന്‍ ധൈര്യം കാണിച്ചത്. എന്നാല്‍ നാം പഠിയ്ക്കുന്ന ചരിത്രത്തില്‍ നിന്ന് ഇതെല്ലാം തമസ്കരിയ്ക്കപ്പെട്ടു.
2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ പുരുഷ സ്ത്രീ അനുപാതം 1000:943 ഉം കേരളത്തില്‍ 1000:1042 ഉം ആണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെണ്‍ഭ്രൂണഹത്യ നിയമപരമായി തടഞ്ഞുവെങ്കിലും അനസ്യൂതം തുടരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.
എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആകെ 545 അംഗങ്ങളില്‍ വെറും 62 വനിതകള്‍ മാത്രമാണുളളത്. ഇത്തരത്തിലുള്ള ഒരു വേദിയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ ഒരു ഭരണവ്യവസ്ഥിതി എങ്ങിനെ സാദ്ധ്യമാകും? കേരളത്തിലെ സ്ഥിതി പരിശോധിച്ചാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50% സംവരണം കഴിഞ്ഞ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയെങ്കിലും, ഇങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്ന വനിതകളില്‍ 80%ഉം, ആ കാലയളവിനുശേഷം തിരികെ സ്വന്തം ലാവണങ്ങളില്‍ ഒതുങ്ങുന്നതായി കാണുന്നു. തീരുമാനമെടുക്കുന്ന വേദികളിലെ സ്ത്രീ സാന്നിദ്ധ്യം വീട്ടില്‍ നിന്നു തുടങ്ങി, സമൂഹത്തിലും ഭരണ സംവിധാനത്തിലും പ്രാവര്‍ത്തികമാക്കണം. ഏറെ കൊട്ടിഘോഷിയ്ക്കപ്പെട്ട വനിതാ സംവരണബില്‍, 1996ല്‍ അവതരിപ്പിച്ച അതേ ഘട്ടത്തില്‍ നില്ക്കുന്നു; പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷവും, പ്രസ്തുത ബില്‍ നിയമം ആക്കിയിട്ടില്ല.
ആരോഗ്യരംഗത്തും സ്ത്രീകള്‍ പിന്നോക്കാവസ്ഥയിലാണുള്ളത്. ഇന്ത്യയില്‍ 78% സ്ത്രീകള്‍ അനീമിയ ബാധിതരാണ്. കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍, മാരാരിക്കുളം സൌത്ത് പഞ്ചായത്തില്‍, മാനസികവും ശാരീരികവുമായ പീഢനം അനുഭവിയ്ക്കാത്ത ആകെ 4% സ്ത്രീകള്‍ മാത്രമാണ് സുരക്ഷിതരായിട്ടുള്ളത്; ബാക്കി 96% അരക്ഷിതരാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള മിക്ക പീഢനങ്ങളും സ്നേഹപരമായ ചൂഷണത്തിലൂടെയാണ്. മതപരമായ വേലിക്കെട്ടിലും സ്ത്രീകള്‍ തളയ്ക്കപ്പെടുന്നു. മുസ്ളിം സ്ത്രീകള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും, സാമൂഹികമായും എത്ര ഉയര്‍ന്ന നിലയില്‍ ആയാലും 'മുസ്ളിം വ്യക്തി നിയമ'ത്തിന്റെ പരിധിയില്‍ പെടുന്നു. പുരുഷന് നാല് സ്ത്രീകളെ വരെ ഭാര്യമാരായി സംരക്ഷിയ്ക്കാം എന്നത് ഓരോ മുസ്ളീം വനിതയുടെയും മനസ്സിലെ കനലാണ്. മാത്രവുമല്ല, പ്രസ്തുത നിയമപ്രകാരം ഒരു മനുഷ്യന്റെ സ്വത്തിന്റെ 1/8 അംശം മാത്രമേ ആ മനുഷ്യന്റെ ഭാര്യയ്ക്ക് അവകാശം ഉള്ളൂ-ഇതെല്ലാം മതപരമായ ചട്ടക്കൂടീല്‍ സ്ത്രീയെ തളച്ചിടുന്നു.
ആഗോളവത്ക്കരണത്തിന്റെയും കമ്പോളവത്ക്കരണത്തിന്റെയും ഈ കാലഘട്ടം സ്ത്രീകളെ വെറും ഒരു ശാുഹലാലിശിേഴ മഴലിര്യ ആക്കി മാറ്റുന്നു. കമ്പോളം സ്ത്രീകളെയും, സ്ത്രീകളുടെ സൌന്ദര്യത്തിനേയും മാത്രമല്ല, സ്ത്രീത്വത്തിനെ പോലും ഉത്പന്നമാ
ക്കുന്നു.
ഇങ്ങിനെ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം മാറിയാല്‍ മാത്രമേ സ്ത്രീയുടെ പദവി ഉയരുകയുള്ളൂ. സ്ത്രീയുടെ പദവി സാമൂഹികമാറ്റങ്ങളില്‍ കൂടി മാത്രമേ മാറുകയുളളൂ. സാമൂഹികമാറ്റങ്ങള്‍ അവകാശപോരാട്ടങ്ങളില്‍ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങിനെ സ്ത്രീ പദവി, അവകാശപോരാട്ടങ്ങളില്‍ കൂടി മാത്രമേ സമൂഹത്തില്‍ ഉയര്‍ത്താനാവൂ.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1685
mod_vvisit_counterYesterday5105
mod_vvisit_counterThis Month106042
mod_vvisit_counterLast Month141147

Online Visitors: 74
IP: 54.158.15.97
,
Time: 08 : 28 : 46