KSEBOA - KSEB Officers' Association

Saturday
Jun 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee വ്യത്യസ്തമായ അനുഭവം - സുനിത എം.ആര്‍.

വ്യത്യസ്തമായ അനുഭവം - സുനിത എം.ആര്‍.

PDF
Hits smaller text tool iconmedium text tool iconlarger text tool icon
Sunitaഓഫീസ് ഡ്യൂട്ടിക്കും അടുക്കള ഡ്യൂട്ടിക്കും രണ്ടു ദിവസം അവധികൊടുത്തു ഞങ്ങള്‍, തൃശൂരില്‍നിന്നും 7 വനിതകള്‍, യാത്രപുറപ്പെട്ട് നിലമ്പൂരിന്റെ പ്രകൃതി രമണീയത ആവോളം ആസ്വദിച്ചുകൊണ്ട് 'കരിമ്പുഴ' പാലത്തിനടുത്തുള്ള കെ.റ്റി.ഡി.സി. ഹോട്ടലില്‍ ദ്വിദിന വനിത പഠനക്യാമ്പിന്റെ ഉദ്ഘാടനചടങ്ങിനു മുന്‍പുതന്നെ എത്തിചേര്‍ന്നു. രജിസ്ട്രേഷന്‍ കഴിഞ്ഞ് റൂമില്‍ ചെന്ന് അല്പം വിശ്രമിച്ചതിനുശേഷം നേരെ നടുമുറ്റത്തൊരുക്കിയിട്ടുള്ള ഓപ്പണ്‍ എയര്‍ ഹാളിലെത്തി. ഓ... ഞങ്ങള്‍ക്ക് കണ്ണുകള്‍ക്ക് കുളിര്‍മയേകി ഹാളിനൊരുവശം ചെടികളും നിറയെ തേക്കുമരങ്ങളും...... അതെ. തീര്‍ച്ചയായും ആ വേദിയും പരിസരവും ഹൃദ്യമായ അനുഭവമായിരുന്നു.
സഖാവ് ചന്ദ്രന്‍പിള്ളയുടെ ഉദ്ഘാടന ക്ളാസ് അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് സംഘടനാ പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ തന്നെയായിരുന്നു. തൊഴിലാളി, മുതലാളി, ട്രേഡ് യൂണിയന്‍ ഉല്‍പ്പത്തിയെക്കുറിച്ചും ശാസ്ത്രരംഗത്തിന്റെ വരവോടെ മുതലാളിത്തം ഉടലെടുത്തതും, തുടങ്ങി എന്നോ നാം മറന്നുവെച്ച ധാരാളം തിരിച്ചറിവുകളെ രാകി മിനുക്കിയെടുത്ത അദ്ദേഹത്തിന്റെ സുദീര്‍ഘമല്ലാത്ത ആ "ഓക്സിജന്‍'', ക്ളാസ്സില്‍ നിന്നും എനിക്കെന്നല്ല എല്ലാവര്‍ക്കും ലഭിക്കാനായി (സംഘടനാക്ളാസില്‍ സാധാരണ ബോറടിയും ഉറക്കം തൂങ്ങലും ഉണ്ടാകാറുണ്ട്.)
ഉത്ഘാടന ക്ളാസ്സിന്റെ സമാപനത്തിനോടനുബന്ധിച്ച് ക്യാമ്പ് ഡയറക്ടര്‍ പി. ഷീബയുടെ അനൌണ്‍സ്മെന്റ് "രജിസ്ട്രേഷന്‍ കൌണ്ടറില്‍ നിന്നും നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ബലൂണില്‍ ഒരു വനിതാ അംഗത്തിന്റെ പേരെഴുതിയിട്ടുണ്ട്. അതിനകത്ത് ഒരു വിഷയമെഴുതിയ കുറിപ്പും ഇട്ടിട്ടുണ്ട്. ആ വിഷയത്തെക്കുറിച്ച് ലഘുപ്രഭാഷണവും ആ വ്യക്തിയെ നിങ്ങള്‍ പരിചയപ്പെടുത്തി സംസാരിക്കുകയും വേണം.'' (ബലൂണ്‍ സാങ്കേതികവിദ്യ ആരുടെ തലയോട്ടിയില്‍ ഉദിച്ചതാണാവോ. എന്തായാലും നന്ന്)
ഉച്ചഭക്ഷണത്തിനു മുന്‍പ് കുട്ടികളും വനിതകളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ഭക്ഷണത്തിനുശേഷം 3 മണിമുതല്‍ ഒരു ഔട്ടിംഗ് ഉണ്ടായിരുന്നു. തേക്ക് മ്യൂസിയം, കനോലിപാര്‍ക്ക് സന്ദര്‍ശനം. വളരെ സന്തോഷഭരിതമായ ഉല്‍സാഹത്തോടെ ഒരോരുത്തരും ഇതിനിടയില്‍ തങ്ങള്‍ പരിചയപ്പെടുത്തേണ്ട വ്യക്തിയെ തിരഞ്ഞു പിടിച്ച് കണ്ടെത്തി പരമാവധി വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ടായിരുന്നു. ഞാന്‍ മാത്രമല്ല, അതുവരെ വാ തുറക്കാത്തവരായ പല അംഗങ്ങളും തങ്ങള്‍ക്ക് കിട്ടിയ വ്യക്തിയെ കുറിച്ചറിയാന്‍ പെട്ട തത്രപ്പാട് ഒന്ന് കാണേണ്ടതായിരുന്നു. എന്റെ മകള്‍ ആദ്യമായാണ് തുക്കുപാലത്തില്‍ കയറുന്നത്. കൂടെയുണ്ടായിരുന്ന ശാരദദേവി നിലമ്പൂരിന്റെ ആ പച്ചപ്പുകളം മനോഹാരിതയും മൊബൈല്‍ ഫോണ്‍ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
രണ്ടാമത്തെ സെഷനില്‍് "സ്ത്രീയുടെ സമൂഹ്യപദവി'' എന്ന വിഷയത്തെക്കുറിച്ച് പി.കെ. സൈനബയുടെ ക്ളാസ് ഞങ്ങള്‍ ഒരോരുത്തര്‍ക്കും ആശയും ആവേശവും ഒപ്പം നിരാശയും നല്‍കുന്നതായിരുന്നു. പൊതുസമൂഹത്തില്‍ സ്ത്രീയുടെ സ്ഥിതി വളരെ ദയനീയമാണ്. ഇന്ത്യയില്‍ 78% സ്ത്രീകളും അനീമിക് ആണ്, 1% സ്ത്രീകള്‍ക്ക് മാത്രമാണ് സ്വന്തമായി ഭൂമി ഉള്ളത് തുടങ്ങി നമ്മെ ഒരോരുത്തരേയും ആഴത്തില്‍ ചിന്തിപ്പിക്കുന്ന വസ്തുതകളെ നമുക്ക് കണ്ടില്ലെന്നു നടിക്കാനാവുമോ?. അതെ തീര്‍ച്ചയായും സമൂഹ്യമാറ്റം ആവശ്യമാണ്. സമൂഹത്തില്‍ നമ്മുടെ ഒരോരുത്തരുടേയും ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെ സ്ത്രീയുടെ പദവി ഉയരണം അതല്ലെ വേണ്ടത്? എന്നു തീരുമാനമെടുക്കുംവിധം ആ ക്ളാസ് ഉപകാരപ്രദമായിരുന്നു.
പിന്നിടുള്ള സെഷനിലെ ബലൂണ്‍ സാങ്കേതിക വിദ്യ ശരിക്കും നന്നായി. എല്ലാ വനിതകളും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. പലരും ആദ്യമായാണ് മൈക്കിനുമുമ്പില്‍ സംസാരിക്കുന്നത് എന്നും പറയുന്നുണ്ടായിരുന്നു. എല്ലാവരുടെയും സഭാകമ്പം പമ്പകടന്നു എന്നു തന്നെ പറയാം. തീര്‍ച്ചയായും ഇതൊരു പുതിയ അനുഭവമായിരുന്നു. ഭക്ഷണശേഷം സമയം 10.30ന് ഞങ്ങള്‍ ഉറങ്ങാനായി റൂമിലേക്ക് പോന്നു.
രണ്ടാം ദിവസം സമാപനക്ളാസ് ഏറെ നന്നായിരുന്നു. സഖാവ് രഞ്ജന നെരുളയുടെ പഠന ക്ളാസ് ക്രിയേറ്റീവും ക്രിയേറ്റീവ് ഓറിയന്റഡും ആയിരുന്നു. സമൂഹത്തിലും വീടുകളിലും ജോലിസ്ഥലത്തും സംഘടനാ രംഗത്തും നമുക്കനുഭവപ്പെടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരോരുത്തരും ചര്‍ച്ചചെയ്യുകയും ഗ്രൂപ്പ് ചര്‍ച്ചയിലൂടെ ഇതിന് പരിഹാരവും കണ്ടെത്തി. അതൊരു 'സ്കിറ്റ്'ലൂടെ ഒരോ ഗ്രൂപ്പുകാരും വേദിയില്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ജീവിതത്തില്‍ ആദ്യമായാണ് പലരും അഭിനയിച്ചതും. നാലു സ്കിറ്റ്കളാണ് അവതരിപ്പിച്ചത്. 43 വനിതകളും വീട്ടമ്മ, ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമല്ല നല്ല കലാകാരികളും കൂടിയാണെന്നു തെളിയിക്കുന്ന പ്രകടനങ്ങളായിരുന്നു അത്. 66 വയസ്സുകാരിയായ രഞ്ജന നെരുളയുടെ ക്ളാസ്സ് തീര്‍ത്തും പ്രചോദനകരമായിരുന്നു.
പരമ്പരാഗതരീതിയില്‍ നിന്നും വ്യത്യസ്തമായി സംഘടിപ്പിച്ച പഠനക്ളാസ് ഓരോ വനിതാ അംഗത്തിന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും വിപ്ളവകരമായ മാറ്റത്തിനായി ഓരോരുത്തരെയും സജ്ജമാക്കുന്നതിനും വളരെ സഹായകരമാകും. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും വനിതകള്‍ക്ക് ഉപകാരപ്രദമാകുന്നരീതിയില്‍ ഇത്തരത്തിലെ ക്യാമ്പുകള്‍ ഉണ്ടാകുമെന്നും അത്മാര്‍ത്ഥമായി പ്രതീക്ഷിച്ചു കൊള്ളുന്നു.
 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday582
mod_vvisit_counterYesterday5105
mod_vvisit_counterThis Month104939
mod_vvisit_counterLast Month141147

Online Visitors: 73
IP: 54.92.153.90
,
Time: 03 : 01 : 41