KSEBOA - KSEB Officers' Association

Saturday
Jun 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee വനിതാദിനം ചില ചിതറിയ ചിന്തകള്‍

വനിതാദിനം ചില ചിതറിയ ചിന്തകള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Equalityഞങ്ങള്‍ കോഴിക്കോടുകാര്‍ വനിതാദിനത്തില്‍ ഒത്തുകൂടിയപ്പോള്‍ വനിതാവിമോചനം എന്നതില്‍ നിന്ന് മാറി വനിതകളുടെ നിലനില്പ് എന്ന് ചിന്തിച്ചു തുടങ്ങണം എന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെടുകയുണ്ടായി.
സ്ത്രീ, എന്നും അടക്കിഭരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും സ്വന്തം സത്ത നിരാകരിക്കപ്പെടുകയും ചെയ്തുകൊണ്ട് കഴിയപ്പെടാന്‍ വിധിക്കപ്പെട്ടവളാണ്. സ്ത്രീ ഇങ്ങനെ ദുഷിപ്പിക്കപ്പെടുമ്പോള്‍ പുരുഷനും അതേ അവസ്ഥയിലാകുന്നു, കാരണം പുരുഷന് ജന്മം നല്‍കുന്നത് സ്ത്രീയാണ്.

കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി, ഇതിനായി പ്രത്യേക പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുക, ദൈനംദിന വിചാരണ നടത്തി മൂന്നുമാസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യേണ്ടതാണ്.
പല സ്കൂളുകളിലും, സര്‍ക്കാര്‍സ്കൂളുകള്‍ ഉള്‍പ്പെടെ കൌണ്‍സിലിംഗ് നടത്താന്‍ കഴിവുള്ള ടീച്ചര്‍മാരെ ഉള്‍പ്പെടുത്തി കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍, അവര്‍ അനുഭവിക്കുന്ന വേദനകള്‍, പീഡനങ്ങള്‍ എത്ര ചെറുതായാലും വലുതായാലും മനസ്സു തുറന്ന് സംസാരിക്കാന്‍ അവസരം ഉണ്ടാക്കുന്നത് വളരെ ശ്ളാഘനീയമാണ്.



കൂടുതല്‍ ശാന്തി ഗൃഹങ്ങള്‍ ഉണ്ടാകട്ടെ. നമ്മുടെ ഓരോ ജില്ലയിലും വളരെയധികം ശാന്തി മന്ദിരങ്ങള്‍ ഉണ്ടാകട്ടെ, അവയുടെ വാതിലുകള്‍ എല്ലായ്പ്പോഴും മലര്‍ക്കെ തുറന്ന് കിടക്കട്ടെ. ഒരു സ്ത്രീയും കുഞ്ഞും പീടികത്തിണ്ണകളിലും റോഡരികുകളിലും കിടന്നുറങ്ങാന്‍ ഇടവരാതെയിരിക്കട്ടെ.

ഇത്തരുണത്തില്‍ ഒരു വിദേശവനിത പറഞ്ഞത് ഇവിടെ പ്രസക്തമാണ്. എന്തുകൊണ്ട്, നമ്മുടെ കേരളത്തില്‍ അവള്‍ പുരുഷനേക്കാള്‍ പ്രാധാന്യമുള്ളവളാണ്. പലതും അവളെ ആശ്രയിച്ചിരിക്കുന്നു. അവള്‍ പുരുഷനേയും സ്ത്രീയേയും ഗര്‍ഭത്തില്‍ വഹിക്കുന്നവള്‍ ആണ്. സ്ത്രീ കൂടുതല്‍ സ്നേഹമുള്ളവളും കരുണയുള്ളവളും ആണ്. സ്ത്രീ, സ്ത്രീ ആയിരിക്കുകയാണ് വേണ്ടത്. ഒരു കാര്യത്തില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പുരുഷനുമായി തുല്യത ഇല്ലാതെ വരുന്നത്. അത് പേശീബലത്തിന്റെ കാര്യത്തിലാണ്. ആ കാര്യത്തില്‍ പുരുഷന്‍ ഉയര്‍ന്നു നില്‍ക്കട്ടെ. പുരുഷനുമായി എല്ലാരംഗങ്ങളിലും ബുദ്ധിപരമായി ഉയര്‍ന്ന് ചിന്തിച്ചും പ്രവര്‍ത്തിച്ചും അവന് തുല്യതയാണെന്ന് തെളിയിക്കുകയാണ് നല്ലത്. രാഷ്ട്രീയത്തിലും ശാസ്ത്രത്തിലും കലയിലും എല്ലാം സ്ത്രീകള്‍ നേതൃത്വം നേടിയാല്‍ അവര്‍ക്ക് എല്ലാരംഗത്തും പരിവര്‍ത്തനം കൊണ്ടുവരാനും പരിപോഷിപ്പിക്കുവാനും കഴിയും. കാരണം സ്ത്രീകള്‍ സമൂഹവുമായി ബന്ധപ്പെടുന്നത് മസ്തിഷ്കം കൊണ്ടല്ല ഹൃദയം കൊണ്ടാണ്.
നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ ആയോധനകലകള്‍ പഠിച്ചിരുന്നാല്‍കൂടി അത് ഒഴിവാക്കി പുരുഷനെ ബുദ്ധിപരമായി നേരിടാന്‍ പഠിപ്പിക്കാം. തലകുനിച്ച്, പേടിച്ച്, നാണിച്ച് നടക്കാതെ, പരിസരം വീക്ഷിച്ചും ചുറ്റുമുള്ള മനുഷ്യരിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചും പ്രതികരിക്കാന്‍ ക്രിയാത്മകമായ മനസ്സുള്ളവരാക്കി വളര്‍ത്താം. ആരോഗ്യകരമായ ധാരാളം ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ഉണ്ടാകട്ടെ.

ഇപ്പോള്‍ത്തന്നെ സ്ത്രീകള്‍ പുരുഷനേക്കാള്‍ ഉയര്‍ന്നവരാണ്. സ്ത്രീകള്‍ കവിതയെഴുതേണ്ടതില്ല. അവര്‍ കവിത തന്നെയാണ്. അവര്‍ സംഗീതം രചിക്കേണ്ടതില്ല. അവര്‍ സ്വയം സംഗീതമാണ്. സ്ത്രീകള്‍ ഉയര്‍ന്ന വര്‍ഗ്ഗമാണ്. അത് അവള്‍ തെളിയിക്കേണ്ടതില്ല..
പുരുഷന്‍ പാവം ! അവനോട് കനിയുക...

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday563
mod_vvisit_counterYesterday5953
mod_vvisit_counterThis Month120687
mod_vvisit_counterLast Month149108

Online Visitors: 80
IP: 23.20.214.5
,
Time: 02 : 12 : 33