KSEBOA - KSEB Officers' Association

Tuesday
Oct 17th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ വനിതാ കമ്മിറ്റി നല്‍കിയ നിവേദനം

ബോര്‍ഡ് ചെയര്‍മാന്‍ മുമ്പാകെ വനിതാ കമ്മിറ്റി നല്‍കിയ നിവേദനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Issues of womenതൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ബഹു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബിയില്‍ വനിതാ പരാതി പരിഹാര സെല്‍ നിലവില്‍വന്നത് 2002 ലാണ്. നിലവിലുള്ള സെല്ലിന്റെ കാലാവധി 2011 നവംബര്‍ മാസത്തില്‍ അവസാനിച്ചു. 2006-2011 കാലയളവില്‍ ലഭിച്ച 53 പരാതികളും തീര്‍പ്പാക്കിയിട്ടുണ്ട്. അതിനുശേഷം ലഭിച്ച 12 പരാതികള്‍ സെല്ലിന്റെ പുനര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം കാരണം പരിശോധനയ്ക്ക് എടുത്തിട്ടില്ല.


2011 നവംബറിനുശേഷം, പുതിയ സെല്‍ രൂപീകരിക്കാനുള്ള അപേക്ഷ, നിലവിലുള്ള സെല്‍ ബഹു. ചെയര്‍മാന് നല്‍കിയിട്ടുണ്ട്. എന്നാല്‍ തുടര്‍നടപടികളൊന്നും തന്നെ ഇതുവരെ സ്വീകരിച്ചിട്ടില്ല. പെന്റിംഗ് ആയ പരാതികളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല വൈദ്യുതി ബോര്‍ഡിന്റെ കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി ഓഫീസുകളില്‍ നിന്നും പരാതികള്‍ നല്‍കുന്നത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.
ഏറ്റവും ഗതികെട്ട അവസ്ഥയില്‍ മാത്രമാണ് ഇത്തരം പരാതികളുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്നത്. കെ.എസ്.ഇ.ബി യില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ അവസാന ആശ്രയമെന്ന നിലയില്‍ വളരെ പ്രതീക്ഷയോടെയാണ് പരാതി പരിഹാര സെല്ലിനെ കാണുന്നത്. എന്നാല്‍ സെല്‍ പ്രവര്‍ത്തനക്ഷമമല്ലാതായിട്ട് 16 മാസമായിട്ടും യാതൊരു നടപടിയുമുണ്ടാകാത്ത വൈദ്യുതി ബോര്‍ഡ് സമീപനം നിരാശാജനകമാണ്. അതിനാല്‍ അനുയോജ്യമായ ആളുകളെ ഉള്‍പ്പെടുത്തി വനിതാപരാതി പരിഹാരസെല്‍ എത്രയും വേഗം പുന:സംഘടിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.


വനിതാ പരാതി പരിഹാര സെല്ലിന്റെ കണ്ടെത്തലുകള്‍ക്കു ശേഷവും പല കേസുകളിലും വീണ്ടും ഡിപ്പാര്‍ട്ട്മെന്റല്‍ അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്. പരാതിക്കാരായ സ്ത്രീകള്‍ പലതവണ നടപടി ക്രമങ്ങള്‍ക്ക് വിധേയരാകേണ്ട ദുരവസ്ഥയും നീതി നിഷേധവുമാണ് ഇതുമൂലമുണ്ടാകുന്നത്.

ഇതൊഴിവാക്കുന്നതിനായി, വനിതാ പരാതി പരിഹാര സെല്ലിന്റെ കണ്ടെത്തലുകള്‍ അന്തിമമായി കരുതി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1683
mod_vvisit_counterYesterday4270
mod_vvisit_counterThis Month73731
mod_vvisit_counterLast Month134230

Online Visitors: 61
IP: 54.81.210.99
,
Time: 09 : 20 : 02