KSEBOA - KSEB Officers' Association

Sunday
May 20th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee സംസ്ഥാന വനിതാ ക്യാമ്പ് - തിരുവനന്തപുരം

സംസ്ഥാന വനിതാ ക്യാമ്പ് - തിരുവനന്തപുരം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Inaugurationകെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 25,26 തീയതികളില്‍ തിരുവനന്തപുരം മരിയറാണി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് സംസ്ഥാന വനിതാക്യാമ്പ് നടന്നു. ഇടവപ്പാതിയുടെ ആഗമനം അറിയിച്ചുകൊണ്ടുള്ള മഴ കണ്ടുണ്ടായ മനസ്സിന്റെ കുളിര്‍മ്മയോടെ ഒരു മലയോര തോട്ടത്തെ അനുസ്മരിപ്പിക്കുന്ന മനോഹരമായ പരിസരങ്ങളോടുകൂടിയ കണ്‍വന്‍ഷന്‍ സെന്ററില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വനിതാ അംഗങ്ങള്‍ എത്തിച്ചേര്‍ന്നു.

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ വനിതാ സബ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.എ ഉഷ അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ വനിതാ സബ്കമ്മറ്റി കണ്‍വീനര്‍ കെ. ഇന്ദിര സ്വാഗതം ആശംസിച്ചു. വര്‍ത്തമാന സാഹചര്യങ്ങളില്‍ കെ.എസ്.ഇ.ബി യില്‍ ഉളവായ പ്രതിലോമകരമായ പരിഷ്‌കാരങ്ങള്‍ക്കും കമ്പനി വത്കരണത്തിനും പെന്‍ഷന്‍ നിര്‍ത്തലാക്കലിനും മറ്റുമെതിരെ ശക്തമായ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പടേണ്ട വനിതാ അംഗങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും ദിശാ ബോധവും പകരുവാന്‍ ക്യാമ്പ് ഉതകുമെന്ന് ശ്രീമതി ഇന്ദിര പ്രത്യാശിച്ചു. അതോടൊപ്പം തന്നെ വ്യവസായത്തിലും, സംഘടനയിലുമുള്‍പ്പടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ വനിതകള്‍ മുന്നോട്ടു വരേണ്ട സാഹചര്യവും ചൂണ്ടിക്കാണിച്ചു.ചൂഷണ രഹിതമായ സമൂഹ സൃഷ്ടിക്കായി വനിതകള്‍ സ്വമേധയാ മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത ഉഷ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ വിവരിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനാധിപത്യം, സാമൂഹ്യസുരക്ഷ, സ്ത്രീ സമത്വം, സ്ത്രീ പദവി എന്നിവയ്ക്കുവേണ്ടി പോരാടുക, മനസ്സില്‍ ശാസ്ത്രീയ ചിന്തകളും സംഘ ബോധവും വളര്‍ത്തുക മുതലായവയാണ് ഭാവി തലമുറയോട് ഉത്തരവാദിത്വമുള്ള പൗരന്മാര്‍ വിശേഷിച്ചും വനിതകള്‍ ചെയ്യേണ്ടത് എന്ന് വളരെ സരസമായ പ്രഭാഷണത്തിലൂടെ ശൈലജ ടീച്ചര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് അംഗങ്ങളുമായി സംവാദത്തിലേര്‍പ്പെടുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. മനസ്സില്‍ രൂഢമൂലമായ പല യാഥാസ്ഥിതിക വിശ്വാസങ്ങളും പറിച്ചെറിയാനുള്ള പ്രചോദനംWomens Camp അംഗങ്ങള്‍ക്ക് പകരാന്‍ ടീച്ചറുടെ വാക്കുകള്‍ക്ക് കഴിഞ്ഞു.

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ സൗത്ത് സോണല്‍ സെക്രട്ടറി ശ്രീകുമാറും ജനറല്‍ സെക്രട്ടറി എം.ജി.സുരേഷ്‌കുമാറും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം പ്രശസ്ത മനഃശാസ്ത്രവിദഗ്ദന്‍ ശ്രീ ഖാന്‍ ജീവനകലയുടെ മനഃശാസ്ത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മെമ്പറായ അദ്ദേഹം ഇന്ന് സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ക്രൂരമായ അനുഭവങ്ങളേയും അവരുടെ ദിശാബോധം തെറ്റിക്കുന്ന സാഹചര്യങ്ങളേയും അവതരിപ്പിച്ചു. കുടുംബത്തിന്റെ കെട്ടുറപ്പിലൂടെയും, കുടുംബത്തിന്റെ ആണിക്കല്ലായ സ്ത്രീയുടെ സവിശേഷ ഇടപെടലിലൂടെയും മാത്രമേ മാനസിക ആരോഗ്യമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും സമൂഹം സ്ത്രീക്ക് കല്‍പ്പിച്ചു തന്നിട്ടുള്ള വ്യവസ്ഥാപിത നിയോഗം ന്യായീകരിക്കപ്പെട്ടത് അംഗങ്ങളുടെ ഇടയില്‍ സംവാദ വിഷയമായി. അംഗങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ശ്രീ ഖാന്‍ നല്‍കി.

വൈകിട്ട് അഡ്വ. ഗീനാകുമാരി ''നിയമസാക്ഷരതയും പരിരക്ഷയും സ്ത്രീകളും'' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. അതുകഴിഞ്ഞ് ''മാറുന്ന കേരളം മാറുന്ന മലയാളി'' എന്ന വിഷയത്തില്‍ ശ്രീമതി എം.ആര്‍.ജയഗീത (കവി), അഡ്വ. ഗീനാകുമാരി, ശ്രീ.എം.ജി.സുരേഷ്‌കുമാര്‍ മുതലായവര്‍ നേതൃത്വം കൊടുത്ത ഓപ്പണ്‍ ഫോറം നടന്നു

25-ാം തീയതി രാത്രി ക്യാമ്പില്‍ തന്നെ തങ്ങാനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിരുന്നതിനാല്‍ അംഗങ്ങളുടെ സൗകര്യത്തിനായി കുട്ടികളേയും ക്യാമ്പില്‍ പങ്കെടുപ്പിക്കാനാവശ്യപ്പെട്ടിരുന്നു. പകല്‍ കുട്ടികള്‍ക്കായി സമാന്തരമായി വിനോദപരിപാടികളും കലാമത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു.

രാത്രി 'സമഷ്ടി കള്‍ച്ചറല്‍ ക്ലബ്ബിന്റെ' ആഭിമുഖ്യത്തില്‍ കുട്ടികളുടേയും അംഗങ്ങളുടേയും കലാപരിപാടികള്‍ അവതരിപ്പിച്ചു.

26-ാം തീയതി രാവിലെ ശ്രീ. എന്‍. വിനയകുമാരന്‍നായര്‍, അസി. കമ്മീഷണര്‍ ഓഫ് പോലീസ്, 'സൈബര്‍ കുറ്റകൃത്യങ്ങള്‍. സ്ത്രീ സുരക്ഷ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വര്‍ത്തമാനകാല സമൂഹത്തിന്റെ ഉപരിപ്ലവമായ ശാന്തതയ്ക്കും വര്‍ണ്ണശബളിമയ്ക്കുമുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ചതികളും ചൂഷണങ്ങളും പീഢനങ്ങളും നിറഞ്ഞ അപകടച്ചുഴികളും അവയെ പ്രതിരോധിക്കാനുള്ള രീതികളും അദ്ദേഹം വിവരിച്ചു.

തുടര്‍ന്ന് ജനറല്‍സെക്രട്ടറി എം.ജി. സുരേഷ്‌കുമാര്‍ 'നമ്മുടെ സംഘടന' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ദിശാബോധവും സംഘബോധവുമുള്ള സംഘടനാപ്രവര്‍ത്തനത്തിന്റെ ആവശ്യകത അംഗങ്ങള്‍ക്ക് വ്യക്തമാകാന്‍ പ്രഭാഷണം സഹായിച്ചു. ചര്‍ച്ചക്കും ക്രോഡീകരണത്തിനും ശേഷം കേന്ദ്രകമ്മിറ്റി അംഗം ശ്രീമതി. ജാസ്മിന്‍ബാനു നന്ദിപറഞ്ഞു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2949
mod_vvisit_counterYesterday4324
mod_vvisit_counterThis Month90738
mod_vvisit_counterLast Month132633

Online Visitors: 55
IP: 54.81.68.240
,
Time: 19 : 35 : 07