KSEBOA - KSEB Officers' Association

Friday
May 25th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee വനിതാ ദിനം 2013 –കണ്ണൂർ ജില്ല

വനിതാ ദിനം 2013 –കണ്ണൂർ ജില്ല

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Inaugurationസമത്വത്തിനായുള്ള പോരാട്ടത്തിന്റെ നേർകാഴ്ച പങ്കു വയ്ക്കുന്നതായിരുന്നു കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനും കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷനും സം യുക്തമായി ഈ വർഷം കണ്ണൂർ ജില്ലയിൽ നടത്തിയ വനിതാ ദിനാചരണം.ഓഫീസേഴ്സ് അസോസിയേഷന്റെ കലാ സാംസ്കാരിക വേദിയായ സ്കോപ് സഹകരിച്ച് നടത്തിയ കലാപരിപാടികളും ദിനാചരണത്തിനു മിഴിവേകി. കണ്ണൂർ താവക്കരയിലുള്ള പാർക്കൻസ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കലയേയും വിജ്ഞാനത്തേയും കൈകോർത്ത് മാർച്ച് 8 ന്റെ പകൽ വനിതകൾ ഒത്തു ചേർന്നത്.

സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നും സ്ത്രീകളെ അകറ്റി നിർത്താനുള്ള ലോകമെമ്പാടുമുള്ള വലതുപക്ഷ ഗവൺമെന്റുകളുടേയും യാഥാസ്ഥിതിക ഭരണ കൂടങ്ങളുടേയും സംഘടനകളുടേയും ശ്രമങ്ങളെ എതിർത്തു പരാജയപ്പെടുത്തുന്നതിനായി അണിചേരാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വർക്കിംഗ് വിമൺസ് കോർഡിനേഷൻ കമ്മിറ്റിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് സ: കെ. ഗൗരി ആഹ്വാനം ചെയ്തു. സ്ത്രീയായി ജനിച്ചുവെന്ന കാരണത്താൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പീഡനത്തിനിരയാകുമ്പോൾ കാരണക്കാരായവരെ ന്യായീകരിക്കാൻ ജനപ്രതിനിധികൾ മുതൽ നീതി സംരക്ഷണ ചുമതലയുള്ളവർ വരെ മുന്നിലുണ്ട് എന്നതിൽ ലജ്ജിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ നിസംഗത പാലിക്കുന്ന ഒരു സർക്കാർ ഭരിക്കുകയും അനുയായികൾ അക്രമികളെ സംരക്ഷിക്കുന്നവരെ തോളിലേറ്റി നടക്കുന്നതും ദൗർഭാഗ്യകരമാണെന്നും ഉദ്ഘാടക പറഞ്ഞു. "നേർകാഴ്ച" എന്നു പേരിട്ട കാൻവാസിൽ തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ അണിനിരക്കുക" എന്ന സന്ദേശമെഴുതിയാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. തുടർന്ന് സമ്മേളത്തിൽ പങ്കെടുത്ത മറ്റുള്ളവരും സന്ദേശങ്ങളും രചനകളും കോറിയിട്ട് കാൻവാസ് പൂർണമാക്കി.സാമ്രാജ്യത്തിനെതിരെ ധീരമായി പോരാടി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സോഷ്യലിസത്തിന്റെ കാറ്റു വീശുന്നതിൽ നേതൃത്വം നൽകിയ വെനിസ്വേലയുടെ നായകൻ ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് Art Exhibitionസമ്മേളനം തുടങ്ങിയത്. പ്രീജ പി പ്രമേയം അവതരിപ്പിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ വനിതാ സബ്കമ്മിറ്റി കണ്ണൂർ ജില്ലാ കൺവീനർ ശ്രീലാകുമാരി. എ. എൻ സ്വാഗതം പറഞ്ഞു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി സുജയ അധ്യക്ഷയായിരുന്നു. സംഘടനാ ഭേദമന്യേ വനിതാ ജീവനക്കാരും ജീവനക്കാരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

കുട്ടികൾ തയ്യാറാക്കിയ ഡ്രോയിംഗ്, പെയിന്റിംഗ്, കൊളാഷ്, പോസ്റ്റർ, എന്നിവ കൊണ്ട് അലങ്കരിച്ചായിരുന്നു വേദി ഒരുക്കിയത്. വിസ്മയ പ്രദീപ്, അശ്വതി, ലിയാന ജബീൻ, ശ്രേയ വേണുഗോപാൽ, ദേവനന്ദ, യദുനാഥ്, അശ്വന്ത് എന്നീ കുട്ടികളുടേയും കൂത്തുപറമ്പ്, തലശ്ശേരി സബ്സ്റ്റേഷനുകളിലെ ജീവനക്കാരുടേയും രചനകളാണു പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട രചനകൾ ശ്രദ്ധേയമായിരുന്നു.

Imeldaഉദ്ഘാടനത്തിനു ശേഷം ഫാമിലി കൗൺസിലിംഗ് വിദഗ്ദ്ധ റിട്ട: പ്രൊഫസർ സിസ്റ്റർ ഇമൽഡ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ഉത്കണ്ഠ –പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. കുടുംബത്തിൽ കുട്ടികൾ മാനസികമായി നേരിടുന്ന പ്രശ്നങ്ങളും അവ കൈകാര്യംചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്ലാസിൽ പ്രതിപാദ്യമായി. മാതാപിതാക്കളുടെ സ്നേഹം പങ്കു വയ്ക്കപ്പെടുന്നതിൽ കുട്ടികൾക്കിടയിലുണ്ടാകുന്ന തെറ്റിദ്ധാരണ മാറ്റുന്നത്, കുടുംബത്തിലുണ്ടാകുന്ന അരക്ഷിതാവസ്ഥകൾ കുട്ടികളിലുണ്ടാക്കുന്ന പെരുമാറ്റ വൈകല്യങ്ങൾ എന്നിവ ചർച്ചാ വിഷയമായി. മന:ശാസ്ത്ര അപഗ്രദനവുമായി ബന്ധപ്പെട്ട ഗെയിമുകളും നടത്തി. സ്നേഹം പങ്കു വയ്ക്കപ്പെടുക എന്ന സന്ദേശമാണ് അവർ നൽകിയത്.

ഉച്ചഭക്ഷണത്തിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി. കാഞ്ഞിരോട്, തലശ്ശേരി, കണ്ണൂർ എന്നീ ടീമുകളായി തിരിഞ്ഞ് സംഘ ഗാനം, നാടൻ പാട്ട്, സിനിമാ ഗാനം എന്നിവ അവതരിപ്പിച്ചു. ഒ.എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത സുഗുണൻ പി.പി ആലപിച്ചു. സോഷ്യൽ ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ ഓഫ് പവർ എംപ്ലോയീസ് (സ്കോപ്) ന്റെ നേതൃത്വത്തിലാണ് കലാ പരിപാടികൾ അവതരിപ്പിച്ചത്.

ശ്രീലാ കുമാരി, മഹിജ, സബിത, മൃദുല, സന്ധ്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച കാലിക പ്രസക്തിയുള്ള സ്കിറ്റ് ശ്രദ്ധ പിടിച്ചു പറ്റി. ജില്ലാ കമ്മിറ്റിയംഗവും കൂത്തുപറമ്പ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുമായ മഹിജ സി രചിച്ച സ്കിറ്റ് പ്രേക്ഷകരെ മുഴുവൻ കഥാപാത്രങ്ങളായി മാറ്റുന്ന വിധത്തിലായിരുന്നു. പീഢനത്തിനിരയായ പെൺകുട്ടിയുടെ കേസ് സൂര്യകാന്തിയിലെ ഗ്രാമമുഖ്യൻ സഭയിൽ വിചാരണ നടത്തുന്നതായിരുന്നു ഉള്ളടക്കം. ഇരയുടെ മനസും ജീവിതവും കാണാതെ Dramaപൂർവ ചരിത്രത്തിലും സ്വഭാവ ശുദ്ധിയിലും ചൂഴ്ന്നിറങ്ങി, സാങ്കേതികത്വം പരാമർശിച്ച്, ആരോപണ വിധേയരുടെ അധികാരവും സമ്പത്തും അളന്ന് വിധി നിർണയങ്ങൾ ഉണ്ടാവുന്നതും പുനർവിചാരണയും പുനരന്വേഷണവും അനന്തമായി നീളുന്നതും ചോദ്യം ചെയ്യപ്പെടുന്നതായിരുന്നു അവതരണം. പ്രീജ.പി, ജയപ്രകാശൻ.പി, സുദീപ്.എം.പി എന്നിവർ ശബ്ദം നൽകി. സ്ത്രീത്വം അപമാനിക്കപ്പെടുന്നതിനെതിരെ പ്രേക്ഷക സമൂഹമാകെ രംഗത്തു വന്ന് ശബ്ദമുയർത്തുന്ന ഇടത്ത് നാടകം അവസാനിക്കുന്നു.

വനിതാ ദിനവുമായി സഹകരിച്ച മുഴുവൻ പേർക്കും ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സിക്രട്ടറി ജഗദീശൻ.സി നന്ദി പറഞ്ഞതോടെ ഈ വർഷത്തെ വനിതാ ദിനാചരണത്തിനു സമാപനമായി.

ഓഫീസേഴ്സ് അസോയിയേഷൻ സംസ്ഥാന സിക്രട്ടറിമാരായ ലതീഷ് പി.വി, മോഹനൻ എ, ജില്ലാ ഭാരവാഹികളായ അശോകൻ സി. പി, സുരേഷ് ബാബു, വിനോദ് കുമാർ വി.വി, ലക്ഷ്മണൻ ടി.പി, ബാലഗോപാലൻ ടി.ജി, ജയ്സൺ എൻ.എൽ എന്നിവർ മുഴുവൻ സമയവും സംഘാടനത്തിനു നേതൃത്വം നൽകി.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday1694
mod_vvisit_counterYesterday4312
mod_vvisit_counterThis Month112326
mod_vvisit_counterLast Month132633

Online Visitors: 51
IP: 54.162.163.181
,
Time: 10 : 53 : 40