KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee ജ്വാലാമുഖികള്‍

ജ്വാലാമുഖികള്‍

PDF
Hits smaller text tool iconmedium text tool iconlarger text tool icon

വനിതാദിനംമനസ്സു പറയന്നതു പോലെ ജീവിക്കാന്‍ കഴിയുന്ന സ്ത്രീജന്മങ്ങള്‍ എത്രയുണ്ടാകും കേരളത്തില്‍? ആയിരത്തിലൊന്നോ ലക്ഷത്തിലൊന്നോ - ആവോ? ആര്‍ക്കറിയാം? ബഹുഭൂരിപക്ഷവും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചൊതുക്കി സമൂഹം നിര്‍മ്മിച്ചു തന്നിരിക്കുന്ന ചട്ടക്കൂട്ടില്‍ സ്വയം തിരുകിക്കയറ്റി, മറ്റുള്ളവര്‍ക്കു വേണ്ടി മാത്രം ജീവിക്കുന്നവര്‍.
ഒരു വരുമാനവുമില്ലാത്ത സാധാരണ വീട്ടമ്മമാര്‍, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍, ‍ഇടത്തരക്കാരും മേല്‍ത്തരക്കാരുമായ ഉദ്യോഗസ്ഥകള്‍, സമ്പന്നരായ വീട്ടമ്മമാര്‍ - അങ്ങനെ സ്ത്രീസമൂഹത്തിന്റെ വിവിധ പരിച്ഛേദങ്ങളില്‍ ഉള്ളവര്‍ - സ്വന്തം ജീവിതം സമൂഹത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍!! സമാനതകള്‍ ഏറെയുണ്ട്, വൈജാത്യങ്ങളും.


കെ.എസ്.ഇ.ബി.യിലെ ഉദ്യോഗസ്ഥകള്‍ക്കും ചിലതു പറയാനുണ്ട് - ഇതിനുള്ളിലെ സന്തോഷങ്ങള്‍, സങ്കടങ്ങള്‍, ആശങ്കകള്‍, പ്രതീക്ഷകള്‍, പരിഭവങ്ങള്‍ ഒക്കെ.

ചില പ്രതീക്ഷകളിലേയ്ക്ക് -
നമ്മുട രാജ്യത്ത് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോര്‍പ്പറേറ്റ് ലോകത്തെ ശക്തരായ വനിതകള്‍ മുതല്‍ അസംഘടിത മേഖലകളിലെ വിദ്യാഭ്യാസം ലഭിക്കാത്ത സ്ത്രീകളും ഒക്കെ തൊഴിലിടങ്ങളില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
കെ.എസ്.ഇ.ബി.യില്‍ പൊതുവേ അന്തരീക്ഷം കുറച്ച് മെച്ചമാണെന്ന് തോന്നുന്നു. പരാതിപ്പെടുന്ന സംഭവങ്ങള്‍ വളരെ കുറവാണ് - പക്ഷേ അതിനര്‍ത്ഥം അതിക്രമങ്ങള്‍ ഇല്ലെന്നല്ല, താരതമ്യേന കുറവാണെന്നു മാത്രം. പാര്‍ട്ട്ടൈം സ്വീപ്പര്‍ മുതല്‍ ബോര്‍ഡ് ഡയറക്ടര്‍ വരെയുള്ള തലങ്ങളില്‍ സ്ത്രീകള്‍ പണിയെടുക്കുന്നുണ്ട്. മാനസികമായോ ശാരീരികമായോ അപമാനിക്കപ്പെട്ടാല്‍ പരസ്യമായി പ്രതികരിക്കാനും പരാതിപ്പെടാനും 95 ശതമാനം സ്ത്രീകളും തയ്യാറാകുന്നില്ല. നമ്മുടെ സമൂഹം മനപൂര്‍വ്വമായെന്നോണം സ്ത്രീകളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ധൈര്യക്കുറവും മുന്‍കാലങ്ങളില്‍ പ്രതികരിച്ചവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുമാണ് ബഹുഭൂരിപക്ഷം പേരേയും പുറകോട്ട് വലിക്കുന്നത്. പരാതിപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ നിരവധി തവണ അപമാനിക്കപ്പെടുന്ന അവസ്ഥയാണ് നമ്മുടെ അന്വേഷണ സംവിധാനങ്ങള്‍ ഒരുക്കി വച്ചിരിക്കുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി രൂപപ്പെടുത്തിയിരിക്കുന്ന പരാതി സെല്‍ കെ.എസ്.ഇ.ബി.യിലും പേരിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെനിന്ന് നീതി ലഭ്യമാകുന്നുണ്ടോ എന്നു

ചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടിവരും. പരാതിസെല്ലിന്റെ അന്വേഷണവും തുടര്‍ന്നു വരുന്ന വകുപ്പുതല അന്വേഷണവും മാനസിക പിരിമുറുക്കത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്കാണ് പരാതിക്കാരിയെ എത്തിക്കുന്നത്. എല്ലാത്തരം അന്വേഷണങ്ങള്‍ക്കുമൊടുവിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതായി കാണുന്നില്ല.
കെ.എസ്.ഇ.ബി.യുടെ വിവിധ ഓഫീസുകളിലും സെക്ഷന്‍ ഓഫീസുകളിലും സബ്‌സ്റ്റേഷനുകളിലും ജനറേറ്റിംഗ് സ്റ്റേഷനുകളിലും പദ്ധതി പ്രദേശങ്ങളിലും ഒക്കെ സ്ത്രീ സാന്നിധ്യമുണ്ട്. വൈദ്യുതി ബോര്‍ഡിനു് വേണ്ടി മരണം വരിച്ച മെറിന്‍ ഐസക് എന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കു് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിയ്ക്കാം.
ഓഫീസിലിരുന്നുള്ള ജോലിയാണ് സ്ത്രീകള്‍ക്ക് ഏറ്റവും സൗകര്യപ്രദമായതെന്നാണ് പൊതു അഭിപ്രായം; കുടുംബത്തിന്റെ നിര്‍ബന്ധവും. അത്തരം ഇടങ്ങളില്‍ കയറിക്കൂടാനും അത് നിലനിര്‍ത്താനുമുള്ള പിരിമുറുക്കവും പങ്കപ്പാടുകളും; സ്ഥലംമാറ്റങ്ങള്‍ക്കു വേണ്ടി ആദര്‍ശങ്ങളും വിശ്വാസപ്രമാണങ്ങളും മാറ്റിവയ്ക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥ; ജനറല്‍ ട്രാന്‍സ്ഫര്‍ കാലത്ത് കലുഷിതമാകുന്ന പെണ്‍മനസ്സുകള്‍!!
അകലേയ്ക്കുള്ള സ്ഥലംമാറ്റങ്ങള്‍ ഞങ്ങളുടെ ജീവിതത്തെ വല്ലാതെ മാറ്റിമറിയ്ക്കുന്നു. താളം തെറ്റിക്കുന്നു. സ്ഥലംമാറ്റം കിട്ടുന്നതുപോലും ഒരു കുറ്റമായി മാറുന്നു. കുടുംബത്തിലെ ഓരോ അംഗത്തിനുമുണ്ടാകുന്ന ചെറിയ അസൗകര്യങ്ങള്‍ പോലും കുറ്റമായി തിരിഞ്ഞു കുത്തുന്നു. പോകുന്ന സ്ഥലത്ത് ഒരു സമാധാനവും കിട്ടാതെ, ജോലിയില്‍ ശ്രദ്ധിക്കാന്‍

കഴിയാതെ, അരക്കിറുക്കിന്റെ, ചെരിയൊരുന്മാദത്തിന്റെ അവസ്ഥയിലേയ്ക്കാണ് അവള്‍ എത്തിച്ചേരുന്നത്.
ഓഫീസുകള്‍ക്കുള്ളിലെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയുള്ള സമാധാന അന്തരീക്ഷവും പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നത് കാണാതെ വയ്യ. വ്യക്തിബന്ധങ്ങള്‍ ദുര്‍ബ്ബലമാകുന്നത് കൂടുതലും ഓഫീസുകള്‍ക്കുള്ളിലാണ്.
ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെടുന്നത് സബ്‌സ്റ്റേഷനുകളിലും ജനറേറ്റിംഗ് സ്റ്റേഷനുകളിലും ജോലിചെയ്യാനാണ്. അവിടങ്ങളില്‍ നിലനില്‍ക്കുന്ന അന്തരീക്ഷവും ഡ്യൂട്ടിസമയത്തിലുള്‍പ്പെടെ കൊണ്ടുവന്നിട്ടുള്ള യുക്തിഹീനമായ പരിഷ്കാരങ്ങളും ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ്.
സുരക്ഷിത സാഹചര്യങ്ങളിലല്ല പലപ്പോഴും രാത്രി ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നത്. ചില അനഭിലഷണീയ പ്രവണതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും നടപടികള്‍ ഫലപ്രദമായില്ല. വിദൂരങ്ങളായ ഒറ്റപ്പെട്ട പദ്ധതിപ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ ഇതിലും കടുത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
സ്ത്രീ എന്ന നിലയ്ക്കുള്ള സൗജന്യങ്ങളോ ആനുകൂല്യങ്ങളോ അല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മറിച്ച് സ്ത്രീയെ വെറും ശരീരം മാത്രമായിക്കണ്ട് ശീലിച്ചുപോയ ഒരു സമൂഹത്തില്‍ സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും ഉള്ള അവകാശമാണ് ആവശ്യപ്പെടുന്നത്. രാത്രി ഡ്യൂട്ടി എടുക്കാനോ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ വിസമ്മതിക്കേണ്ടിവരുന്നത് എപ്പോഴാണ്? ഒരു പൗരനെന്ന നിലയ്ക്കുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോഴാണ്. പൊതുസമൂഹം മാറേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം കാര്യങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
സ്ത്രീക്കു നേരെ നടത്തുന്ന ആംഗ്യങ്ങളും പ്രയോഗിക്കപ്പെടുന്ന വാക്കുകള്‍ പോലും

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായാല്‍ കുറ്റമായി കാണുന്ന നിയമം നിലനില്ക്കുന്നുണ്ട്. എന്നാലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീലം നിറഞ്ഞ കമന്റുകളുമൊക്കെ നമ്മുടെ ഓഫീസുകളിലും ഇല്ലാതില്ല. പലതും കേട്ടില്ലെന്നു നടിക്കുകയാണ് പതിവ്. സ്ത്രീ വെറും ശരീരം മാത്രമല്ലെന്നും ആ ശരീരത്തിനുള്ളില്‍ ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സും പ്രവര്‍ത്തിയ്ക്കുന്ന തലച്ചോറുമുണ്ടെന്നുള്ള കാര്യം അഭ്യസ്ഥവിദ്യരായ സഹപ്രവര്‍ത്തകര്‍ പോലും ഓര്‍ക്കാറില്ല.
തൊഴിലിടങ്ങളില്‍ സമാധാനത്തോടെ, അന്തസ്സോടെ ജോലി ചെയ്യാന്‍ കഴിയണമെങ്കില്‍, സ്ത്രീ പ്രതികരിക്കാന്‍ പഠിക്കണം. സ്ത്രീകളെ പ്രതികരണ സജ്ജരാക്കി മാറ്റുന്നതില്‍ നമ്മുടേതു പോലുള്ള സംഘടനകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. സംഘടനാ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജവും ആവേശവും ധൈര്യവും സ്ത്രീകളില്‍ വലിയ തോതില്‍ ആത്മവിശ്വാസം വളര്‍ത്തുന്നു. നമ്മുടെ സംഘടനയുടെ പ്രധാന മുദ്രാവാക്യ‌ങ്ങളിലൊന്നു് സ്ത്രീ ശാക്തീകരണമാണ്.
അന്തര്‍ദ്ദേശീയ വനിതാ ദിനാഘോഷവും കൂട്ടായ്മകളും പഠന ക്ലാസ്സുകളും ഒക്കെയായി, സ്ത്രീകളെ മുഖ്യധാരയില്‍ സജീവമാക്കി നിര്‍ത്താന്‍ സംഘടന മനപൂര്‍വമായി തന്നെ ശ്രമിക്കുന്നുണ്ട്.
എന്തെക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും, ജോലിയാണ് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നു കരുതുന്നവരാണ്

കെ.എസ്.ഇ.ബി.യിലെ സ്ത്രീകള്‍ ഭൂരിഭാഗവും. പലര്‍ക്കും, ജീവിച്ചിരിക്കണം എന്ന തോന്നലുണ്ടാക്കിത്തരുന്നത് പോലും ഈ ജോലിയാണെന്ന് പറയാറുണ്ട്.
വരുമാനം നല്‍കുന്ന ആത്മവിശ്വാസവും സമൂഹത്തിലിടപഴകാന്‍ കഴിയുന്നതിന്റെ സംതൃപ്തിയും - സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണ് ഉദ്യോഗത്തിന്റെ ബാക്കിപത്രം. ഔദ്യോഗിക ജീവിതം ആസ്വദിക്കുന്നവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. വീടിനു പുറത്തെ ആ ജീവിതം ആഘോഷമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.
മറ്റൊരു 'മാര്‍ച്ച് 8' നമ്മുടെ മുന്നില്‍ വന്നുനില്‍ക്കുന്നു. ലോകത്തെമ്പാടുമുള്ള സ്ത്രീകളോടൊപ്പം നമുക്കും ആഘോഷിക്കാം; ആനന്ദിക്കാം - ഒരു പൗരന്റെ എല്ലാ അവകാശങ്ങളുമെടുത്തുകൊണ്ട് -

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday440
mod_vvisit_counterYesterday3873
mod_vvisit_counterThis Month124296
mod_vvisit_counterLast Month142377

Online Visitors: 55
IP: 54.161.15.35
,
Time: 02 : 37 : 57