KSEBOA - KSEB Officers' Association

Monday
Apr 24th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee തലമുറകളുമായി അനുഭവം പങ്കു വച്ച് ഒരു വനിതാ ദിനം

തലമുറകളുമായി അനുഭവം പങ്കു വച്ച് ഒരു വനിതാ ദിനം

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Inauguration1930കളില്‍ തലശ്ശേരിയിലെ ഒരു മുസ്ളീം പെണ്‍കുട്ടി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയെന്നത് അന്നത്തെ സാഹചര്യത്തില്‍ ആലോചിക്കാന്‍ കൂടി പറ്റാത്തതായിരുന്നു. 89 വയസ്സുള്ള മാളിയേക്കല്‍ മറിയുമ്മ തന്റെ അക്കാലത്തെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സദസില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയായിരുന്നു. ലണ്ടനില്‍ ഉപരിപഠനത്തിനും പരിശീലനത്തിനും ശേഷം 1976ല്‍   കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്റ് ആശുപത്രിയില്‍  ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങള്‍ ഡോക്ടര്‍ മേരി കോശി വിവരിച്ചപ്പോള്‍ പലതും ഇപ്പോഴത്തെ തലമുറക്കു ആലോചിക്കാന്‍ പോലും പറ്റാത്തതായിരുന്നു. 1950-60 കാലഘട്ടത്തില്‍ വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ഒരു ദശാബ്ദത്തിലേറെ കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റാവുകയും അടിയന്തിരാവസ്ഥ കാലത്ത് കണ്ണൂരിലെ വീടുകള്‍ കയറി സ്ത്രീകള്‍ക്ക് ആത്മധൈര്യം പകരുകയും ചെയ്ത ശ്രീമതി പി.ശ്രീമതിയുടെ രാഷ്ട്രീയ അനുഭവങ്ങള്‍ ആവേശഭരിതമായിരുന്നു...

2014 ലെ വനിതാദിനം കണ്ണൂരിലെ കെ.എസ്.ഇ.ബി വനിതാ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പുതിയ ഒരു അനുഭവമായിരുന്നു. 'നേര്‍ക്കാഴ്ച 'എന്ന പേരില്‍ വിവിധ രംഗങ്ങളില്‍ പ്രശസ്തരായ ഏഴ് വനിതകളെ Audienceആദരിക്കുകയും അവരുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം നല്‍കുകയുമാണ് ഇതിന്റെ സംഘാടകരായ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ വനിതാ കമ്മിറ്റി ചെയ്തത്Sreelakumari. കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷനും കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയും പരിപാടിയില്‍ പങ്കാളികളായി. രാഷ്ട്രീയ രംഗത്തു നിന്ന് ശ്രീമതി.പി.ശ്രീമതി, ആതുരസേവനമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ മേരി കോശി, ആയിരക്കണക്കിനു ശിഷ്യരുള്ള പ്രശസ്ത അധ്യാപികയും സാഹിത്യകാരിയുമായ ശ്രീമതി. വി.വി.രുഗ്മിണി ടീച്ചര്‍, 1930കളില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നേടി വനിതാ ബോധവല്‍ക്കരണത്തിലും കലാസാംസ്കാരിക മേഖലയിലും പ്രശസ്തയായ ശ്രീമതി മാളിയേക്കല്‍  മറിയുമ്മ, സര്‍ക്കസ് കലാകാരിയും ആദ്യത്തെ വനിത ജീപ്പ് ജമ്പര്‍ ആയ ശ്രീമതി ഗിരിജ, കണ്ണൂര്‍ ജില്ലയിലെ Sreemathiആദ്യകാല കുടിയേറ്റ കര്‍ഷകരില്‍ പ്രശസ്തയായ ശ്രീമതി മറിയക്കുട്ടി ജോസഫ്, വൈദ്യുതി ബോര്‍ഡിലെ ആദ്യകാല സംഘടനാ പ്രവര്‍ത്തക ആയ ശ്രീമതി  രാജലക്ഷ്മി എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇവരില്‍ ഓരോ ആളുകളേയും കാണുകയും അഭിമുഖം നടത്തി കുറിപ്പ് തയ്യാറാക്കുകയും   ചെയ്തത് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ വനിതാ കമ്മിറ്റി അംഗങ്ങളായിരുന്നു.

മാര്‍ച്ച് 6നു രാവിലെ 10.30നു കണ്ണൂരിലെ പാംഗ്രൂവ് ഹോട്ടലില്‍ വനിതാദിന പരിപാടികള്‍മേരി കോശി ആരംഭിച്ചു. കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്റെ 23 വനിതാ അംഗങ്ങളും (22- കണ്ണൂര്‍, 1- കാസര്‍കോട്) കെ.എസ്.ഇ.ബി വര്‍ക്കേര്‍സ് അസോസിയേഷന്റെ 13 വനിതാ അംഗങ്ങളും പങ്കെടുത്തു. ഷമ്മി.ടി സ്വാഗത ഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.എന്‍ ശ്രീലാകുമാരി അധ്യക്ഷയായിരുന്നു. വനിതാദിന പരിപാടികള്‍ ഉത്ഘാടനം ചെയ്യാമെന്നേറ്റത് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരള ആയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പരിപാടിക്ക് എത്താനുള്ള അസൗകര്യം അറിയിച്ചതിനാല്‍ അസോവി.വി.രുഗ്മിണീസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.വി.ലതീഷ് പരിപാടികളുടെ അനൗപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു.

വിശിഷ്ടാഥിതികളായി ക്ഷണിച്ചവരില്‍ ശ്രീമതി മറിയക്കുട്ടി ജോസഫിനും രാജലക്ഷ്മിക്കും ആരോഗ്യകരമായ കാരണങ്ങളാല്‍ എത്താന്‍ സാധിച്ചിരുന്നില്ല. അനന്തരം അഥിതികളെ വേദിയിലേക്ക് ആനയിച്ചു. ശ്രീമതി. പി ശ്രീമതിയെ ആശ പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ഷമ്മി ലഘു ജീവചരിത്രക്കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു.ശ്രീമതി. ഡോക്ടര്‍ മേരി കോശിയെ  രേണുക പൊന്നാടയണിയിച്ച് സ്വീകരിക്കുകയും അഷിത ജീവചരിത്രക്കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു. വി.വി.രുഗ്മിണി ടീച്ചറെ മൃദുല പൊന്നാടയണിയിക്കുകയും മഹിജ ജീവചരിത്രക്കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു. മാളിയേക്കല്‍ മറിയുമ്മയെ രശ്മി പൊന്നാടയണിയിക്കുകയും ലത ജീവചരിത്രക്കുറിപ്പ് വായിക്കുകയും ചെയ്തു. ശ്രീമതി ഗിരിജയെ അജിത പൊന്നാടയണിയിച്ച് സ്വീകരിക്കുകയും പ്രീജ ജീവചരിത്രക്കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു.

അതിനു മാളിയേക്കല്‍ മറിയുമ്മ ശേഷം പി.ശ്രീമതി അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കു വച്ചു. 1931ല്‍ കോഴിക്കോട് ജനിച്ച ശ്രീമതി പറയഞ്ചേരി എല്‍.പി.സ്കൂളില്‍ ആണ് പഠിച്ചത്. സ്.എസ്.എല്‍.സി പാസായതിനു ശേഷം 1946ല്‍ വിവാഹിതയായി. കണ്ണൂര്‍ സ്വദേശി ശങ്കരനായിരുന്നു ഭര്‍ത്താവ്. 1967ല്‍ തളിപ്പറമ്പ ബ്ളോക്കിലെ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനു വേണ്ടി കണ്ണപുരത്ത് വച്ച് മഹിളാസമാജം രൂപീകരിച്ച് സാമൂഹ്യസേവനരംഗത്തേക്ക് കടന്നു. ജനാധിപത്യമഹിളാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായിരുന്ന ഇവര്‍ സുശീലാ ഗോപാലന്റേയും ഗൗരി അമ്മയുടേയും കൂടെ പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ജില്ലയിലൊട്ടാകെ സഞ്ചരിച്ച് വീടുകള്‍ കയറി ഇറങ്ങി സ്ത്രീകള്‍ക്ക് സാന്ത്വനവും ആത്മധൈര്യവും പകര്‍ന്ന് നല്‍കി. ആദ്യകാലത്തൊക്കെ രാഷ്ടീയ പ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകളെ വളരെ മോശമായാണ് സമൂഹം കണ്ടിരുന്നതെന്നും ഇന്ന് അതൊക്കെ മാറിയെന്നും ശ്രീമതി പറഞ്ഞു.ഗിരിജ

കണ്ണൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ മേരി കോശി 1943ല്‍ കോഴഞ്ചേരിയിലാണ് ജനിച്ചത്. 1965 ല്‍ ഒന്നാം റാങ്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് ബിരുദം നേടുകയും ഇന്ത്യന്‍ പ്രസിഡന്റിന്റെ  സ്വര്‍ണ്ണ മെഡല്‍ നേടുകയും ചെയ്തു. 1968ല്‍ തൊറാസിക് സര്‍ജന്‍ ആയ ഡോക്ടര്‍ കോശിയെ വിവാഹം കഴിച്ചു. 1972-1976ല്‍ ലണ്ടനിലെ റോയല്‍ കോളേജില്‍ നിന്നും ഗൈനക്കോളജിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. യാതൊരു ആധുനിക സൗകര്യങ്ങളുമില്ലാതിരുന്ന 1970കളില്‍ ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായിരിന്നു.ഇപ്പോള്‍ പ്രാക്ടീസ് ഇല്ലെങ്കിലും സാമൊഹ പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യമാണ്.

നാടന്‍ പാട്ട് - ടീം ചെറുകുന്ന് മലയാളം അദ്ധ്യാപികയും KSTA പ്രവര്‍ത്തകയുമായിരുന്ന ശ്രീമതി വി.വി.രുഗ്മിണി ടീച്ചര്‍ 1943ല്‍ കോടിയേരിയിലാണ് ജനിച്ചത്. ബ്രണ്ണന്‍ കോളേജില്‍ നിന്നും മലയാള ബിരുദമെടുത്ത വി.വി.രുഗ്മിണി അദ്ധ്യാപികയായി. ആദ്യകാലം മുതല്‍ തന്നെ സംഘടനാ പ്രവര്‍ത്തക ആയിരുന്നു. അക്കാലത്ത് നിരവധി ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു. ഭര്‍ത്താവ് ശ്രീ എം.പി.കുമാരന്‍ മാസ്റ്റര്‍ സുനില്‍ ഗംഗോപാധ്യയുടേതടക്കം നിരവധി പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. രുഗ്മിണി ടീച്ചര്‍ ഇടക്കാലത്ത് കേരള സാഹിത്യ അക്കാദമി അംഗവുമായിരുന്നു.

തലശ്ശേരിയിലെ പ്രശസ്തവും അതിപുരാഹനവുമായ മുസ്ളീം തറവാടായ മാളിയേക്കല്‍ തറവാട്ടില്‍ പുരോഗമനവാദിയും മതപണ്ഡിതനുമായ ഒ.വി. അബ്ദുള്ള സീനിയറിന്റെ മകളായി 1925ല്‍ ജനിച്ചു. മുസ്ളീം വനിതകള്‍ക്ക് ഇംഗ്ളീഷ് വിദ്യാഭ്യാസം നാടന്‍ പാട്ട് - കാഞ്ഞിരോട് ടീംനിഷിദ്ധമെന്ന് യാഥാസ്ഥിതികര്‍ കരുതിപ്പോന്ന കാലത്ത് തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ നിന്നും വിദ്യാഭ്യാസം നേടി. വിവാഹത്തിനു ശേഷം സ്ത്രീകളുടെ ഉന്നമനത്തിനും നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിച്ച മുസ്ളീം മഹിളാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി. സാക്ഷരതാ-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പാട്ടിലൂടെയും എഴുത്തിലൂടെയും സാമൂഹ്യ പ്രവര്‍ത്തനം സജീവമാക്കിയ മറിയുചലച്ചിത്ര ഗാനംമ്മ നിരവധി റേഡിയോ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഒഴുക്കുള്ള ഇംഗ്ളീഷില്‍ സംസാരിച്ച മറിയുമ്മ തന്റെ സംഭാഷണ ചാതുരിയിലൂടെ സദസ്സിനെ കയ്യിലെടുത്തു.

സര്‍ക്കസ് കലാകാരിയായ ശ്രീമതി ഗിരിജ ജനിച്ചത് സര്‍ക്കസിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന തലശ്ശേരിയിലെ കൊളശ്ശേരിയിലാണ്. ഏഴാം തരം വരെ പഠിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം പതിമൂന്നാം വയസ്സില്‍ സര്‍ക്കസില്‍ ചേര്‍ന്നു. അപ്പോളോ സര്‍ക്കസില്‍ പ്രധാന ഇനമായ Jeep jumping അവതരിപ്പിച്ചിരുന്നത് ഗിരിജ ആയിരുന്നു. Jumbo, Amar സര്‍ക്കസുകളിലും Flying trapeze അടക്കമുള്ള ഇനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഭര്‍ത്താവ് രാജനും സര്‍ക്കസ് കലാകാരനായിരുന്നു. പ്രീജ - കേന്ദ്ര കമ്മിറ്റി അംഗംഭര്‍ത്താവിനു അപകടത്തില്‍ പരിക്കേറ്റതിനു ശേഷം സര്‍ക്കസ് രംഗം വിട്ടു.

സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അഥിതികള്‍ മറുപടി നല്‍കി. വിശിഷ്ടാഥിതികള്‍ക്കുള്ള പുരസ്കാരം സംസ്ഥാന സെക്രട്ടറി പി.വി.ലതീഷ് നല്‍കി. വൈദ്യുതി ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ സ്കോപ്പിന്റെ നേതൃത്വത്തില്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. ചെറുകുന്ന് സെക്ഷനിലെ ജീവനക്കാര്‍ അവതരിപ്പിച്ച നാടന്‍ പാട്ട് കയ്യടി നേടി. കെ.എസ്.ഇ.ബി.ഒ.എ ജില്ലാ ഭാരവാഹി സജീവ്.കെ.എസ് കാലഘട്ടത്തിന്റെയും അതില്‍ വനിതകളുടെ ഇടപെടലിന്റേയും  പ്രാധാന്യവും വിശദീകരിച്ചു. പരിപാടിയുടെ അവസാനം ശ്രീമതി അജിത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.വനിതാ ദിന പരിപാടികള്‍ വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.

 

Add comment


Security code
Refresh

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday440
mod_vvisit_counterYesterday3873
mod_vvisit_counterThis Month124296
mod_vvisit_counterLast Month142377

Online Visitors: 56
IP: 54.161.15.35
,
Time: 02 : 37 : 43