KSEBOA - KSEB Officers' Association

Thursday
Nov 15th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee സ്ത്രീകള്‍ വൈദ്യുതിനിയമഭേദഗതിക്കെതിരെ

സ്ത്രീകള്‍ വൈദ്യുതിനിയമഭേദഗതിക്കെതിരെ

PDF
Hits smaller text tool iconmedium text tool iconlarger text tool icon

protest against electricity act ammendment*കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവന്‍, ഡിസംബര്‍ 8-ന് ഉച്ചയ്ക്ക് വേറിട്ടൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. അഞ്ചിന ആവശ്യങ്ങളുന്നയിച്ചു കൊണ്ട് രാജ്യത്തെമ്പാടുമുള്ള വൈദ്യുതി ജീവനക്കാരുടെയും എഞ്ചിനീയര്‍മാരുടേയും ഓഫീസര്‍മാരുടേയും സംഘടനകള്‍, ഒത്തൊരുമിച്ച് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വികലമായ വൈദ്യുതി നയങ്ങള്‍ക്കെതിരെ നമ്മുടെ സംഘടനയിലെ വനിതാ ഓഫീസര്‍മാര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയാണ് അന്ന് നടന്നത്. ഇതൊരു ചെറിയ ചുവടുവയ്പാണ്. എന്നിരുന്നാല്‍ പോലും, പൊതുമേഖലാ വൈദ്യുത സ്ഥാപനങ്ങള്‍ക്ക് ദോഷങ്ങള്‍ മാത്രം വരുത്തിയ 2003-ലെ വൈദ്യുത നിയമത്തിനും അതിന്റെ ഭേദഗതികള്‍ക്കുമെതിരെയുമുള്ള, ഒരുപക്ഷേ, ആദ്യത്തെ സ്ത്രീസമരമായിരിക്കും ഇതെന്നു തോന്നുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പാളയത്ത് രക്തസാക്ഷി മണ്ഡപത്തില്‍ ഉച്ചവരെ നടന്ന ധര്‍ണ്ണയില്‍ പങ്കെടുത്ത ശേഷമാണ് വനിതകളുടെ ഐക്യദാര്‍ഢ്യ പരിപാടി നടന്നത്.


പരിപാടി സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും മുന്‍കൂട്ടി തയ്യാറാക്കി, തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ വനിതാ അംഗങ്ങളേയും നേരില്‍ കാണാനുള്ള ശ്രമം വനിതാ സബ്കമ്മറ്റി നടത്തിയിരുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏക ആശ്രയവും പ്രതീക്ഷയുമാണ് അവരുടെ തൊഴില്‍. ആ തൊഴില്‍ രംഗം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും സമീപഭാവിയില്‍ തന്നെ നേരിടാന്‍ പോകുന്ന വെല്ലുവിളികളെ കുറിച്ചും വനിതാ ഓഫീസര്‍മാര്‍ തികച്ചും ബോധവതികളാണെന്നു് ഈ ക്യാമ്പയിനുകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഐക്യദാര്‍ഢ്യ പരിപാടിയിലെ നല്ല പങ്കാളിത്തം അതിനു തെളിവാണ്. 65-ഓളം വനിതാ ഓഫീസര്‍മാര്‍ വൈദ്യുതി ഭവനിലെ പടിക്കെട്ടിനു മുന്നിലിരുന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. തുടര്‍ന്ന് നടന്ന ഐക്യദാര്‍ഢ്യ യോഗത്തില്‍, ജില്ലാ വനിതാ സബ്കമ്മറ്റി കണ്‍വീനര്‍ ബീനാകുമാരി. കെ. സി (AAO) അദ്ധ്യക്ഷയായി. ദീപ (സിവില്‍ AE) സ്വാഗതം ആശംസിച്ചു. സംഘടന ഇതുവരെ ഏറ്റെടുത്തിട്ടുള്ള പോരാട്ടങ്ങളെല്ലാം മുന്നില്‍ നിന്നു നയിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ശ്രീകുമാരിഅമ്മ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്, വിവിധ വിഷയങ്ങളെപ്പറ്റി വിശദമായി സംസാരിച്ചു.

സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ അന്‍പതിലധികം പേര്‍ പങ്കെടുക്കുകയുണ്ടായി.


വരാന്‍ പോകുന്ന നാളുകളില്‍ വൈദ്യുതി വ്യവസായത്തെ സംരക്ഷിച്ചു നിര്‍ത്താനായി നമ്മുടെ സംഘടന ഏറ്റെടുക്കാന്‍ പോകുന്ന പോരാട്ടങ്ങളില്‍ നിശ്ശബ്ദ സാന്നിദ്ധ്യത്തിലുപരിയായി, വനിതാ ഓഫീസര്‍മാരുടെ സജീവമായ പങ്കാളിത്തം തീര്‍ച്ചയായും ഉണ്ടാകും എന്ന് ഉറപ്പുനല്‍കുന്ന, ആവേശ്വേജ്ജ്വലമായ ഈ ഒത്തുചേരല്‍, സംഘടനാ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday5420
mod_vvisit_counterYesterday6581
mod_vvisit_counterThis Month83991
mod_vvisit_counterLast Month185096

Online Visitors: 110
IP: 54.144.100.123
,
Time: 19 : 52 : 01