KSEBOA - KSEB Officers' Association

Wednesday
Jan 23rd
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee വനിതാ സംഗമം - 2015

വനിതാ സംഗമം - 2015

PDF
Hits smaller text tool iconmedium text tool iconlarger text tool icon

കേരളത്തിന്റെ അഭിമാനമായ നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന, ചരിത്രവും ഐതിഹ്യങ്ങളും ഇഴ ചേർന്ന് അറബിക്കടലിന്റെ തലോടലുകളേറ്റുകിടക്കുന്ന ഏഴിമല എന്ന പ്രകൃതിരമണീയമായ രാമന്തളി ഉത്രാടം റിസോർട്ടിലാണ് ജനുവരി 29 നു് വനിതാ സംഗമം-2015 ന്റെ വേദിയായത്. ഔദ്യോഗിക തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് റേഞ്ച് ഇല്ലാത്തതിനാൽ മൊബൈൽ കാളുകൾക്ക് വിശ്രമം നൽകി വൈദ്യുത മേഖല - നയവും അനുഭവവും എന്ന വിഷയത്തിൽ നടത്തിയ ക്ലാസിൽ ഉച്ച ഭക്ഷണത്തിനുള്ള നിശ്ചിത സമയം പോലും നീട്ടി വച്ചാണ് കണ്ണുർ ജില്ലയിലെ 23 വനിതാ അംഗങ്ങൾ പങ്കാളികളായത്.


ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രാവിലെ 8.30 നു കണ്ണുരിൽ ഒത്തു ചേർന്ന് പ്രത്യേക വാഹനത്തിൽ 10 മണിയോടു കൂടി യോഗസ്ഥലത്ത് എത്തിച്ചേർന്നു. വനിതാ സബ് കമ്മിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യാത്രാ സമയത്ത് സജീവമായി നടത്തിയ ചർച്ചകൾക്ക് ചെയർപേഴ്സൺ ശ്രീമതി. ടി.എ ഉഷ, ജില്ലാ പ്രസിഡന്റ് ശ്രീമതി. ശ്രിലാകുമാരി. എ.എൻ എന്നിവർ നേതൃത്വം നൽകി. ചായയ്ക്കും ലഘുഭക്ഷണത്തിനും ശേഷം 10.45 നു കേന്ദ്രകമ്മിറ്റി അംഗം പ്രീജ. പി യുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ ഷമ്മി.ടി സ്വാഗതം പറഞ്ഞു. സംസ്ഥാന വനിതാ സബ് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും സംബന്ധിച്ചും വിവിധ തൊഴിൽ മേഖലയിലെ അനുഭവങ്ങളും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും ചുരുങ്ങിയ വാക്കുകളിൽ ചെയർ പേഴ്സൺ ടി.എ.ഉഷ റിപോർട്ട് ചെയ്തു.


വനിതാ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജനറൽ സെക്രട്ടറി എം.ജി. സുരേഷ് കുമാർ വൈദ്യുതി മേഖല - നയവും അനുഭവവും എന്ന വിഷയം അവതരിപ്പിച്ചു. നമുക്കു ചുറ്റുമുള്ള അനുഭവങ്ങൾ ഉദാഹരിച്ച് വിശാലമായ ഒരു വിഷയത്തെ സംബന്ധിച്ച് ഹൃദ്യമായ ശൈലിയിൽ ലളിതമായ ഭാഷയിൽ നടത്തിയ അവതരണം പുതിയ അറിവുകൾ പകർന്നു തന്നു. തുടർന്നു നടന്ന ചർച്ചയിലൂടെയും സംശയ നിവാരണത്തിലൂടേയും വിഷയം സമഗ്രമാക്കാൻ വളരെയധികം ശ്രദ്ധിച്ചതായും കണ്ടു. എല്ലാ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീമതി. സീന. കെ. കെ നന്ദി പറഞ്ഞു. പയ്യന്നൂർ മേഖലയിലെ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും സംഘാടനത്തിൽ സഹായവുമായി മുഴുവൻ സമയവും കൂടെ ചേർന്നു.


ഇതിനു ശേഷം ഏഴിമല നാവിക അക്കാദമി സന്ദർശനത്തിനായി യാത്ര തിരിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അല്പ സമയം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ഗൈഡിനെ അനുവദിച്ചും വന്ന വാഹനത്തിൽ തന്നെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര അനുവദിച്ചും ആവശ്യമായ സഹായങ്ങൾ അക്കാദമി അധികൃതർ ഒരുക്കി തന്നു. മനോഹരമായ കെട്ടിടങ്ങളും ഗാംഭീര്യം വിളിച്ചോതുന്ന പരേഡ് ഗ്രൗണ്ടും, അറബിക്കടലിന്റെ പശ്ചാത്തലത്തിലുള്ള കുതിര ലായവും എട്ടിക്കുളം ബീച്ചും എല്ലാം യാത്രയെ ഉല്ലാസവും ഉൻമേഷവും പകരുന്നതാക്കി. 5 മണിയോടു കൂടി വനിതാ സംഗമത്തിന്റെ ഭാഗമായ പരിപാടികൾ അവസാനിപ്പിച്ച് അവരവരുടെ തിരക്കുകളിലേക്ക് യാത്ര തിരിച്ചു. വൈദ്യുതി ബോർഡിലെ ഔദ്യോഗിക തിര
ക്കുകൾക്ക് ഒരു പകൽ അവധി നൽകി വനിതാംഗങ്ങൾ പങ്കെടുത്ത കൂട്ടായ്മ എന്നെന്നും ഓർത്തു വയ്ക്കാവുന്നതും പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതുമായിരുന്നു.

 

flood-banner 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday2042
mod_vvisit_counterYesterday5044
mod_vvisit_counterThis Month100274
mod_vvisit_counterLast Month145915

Online Visitors: 60
IP: 100.24.46.10
,
Time: 10 : 17 : 52