KSEBOA - KSEB Officers' Association

Tuesday
Jan 16th
Text size
  • Increase font size
  • Default font size
  • Decrease font size
Home Activities Women's Sub Committee ഫാസിസത്തിനെതിരെ സ്ത്രീകള്‍ - വനിതാ കണ്‍വന്‍ഷനില്‍ ടീസ്ത സെറ്റല്‍വാദ് പങ്കെടുക്കും

ഫാസിസത്തിനെതിരെ സ്ത്രീകള്‍ - വനിതാ കണ്‍വന്‍ഷനില്‍ ടീസ്ത സെറ്റല്‍വാദ് പങ്കെടുക്കും

PDF
Hits smaller text tool iconmedium text tool iconlarger text tool icon

Teesta Setalvadകെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ വനിതാസബ്ക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വനിതാ കണ്‍വെന്‍ഷന്‍ 2016 മാര്‍ച്ച് 11ന് എറണാകുളത്തെ ആശിര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടേയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റേയും സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരായ വലിയ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ഹൈദ്രബാദ് ദേശീയ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായതും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയിലെ യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്തതുമൊക്കെ കേവലം യാദൃശ്ചിക സംഭവങ്ങളല്ല. സാംസ്കാരിക പ്രവര്‍ത്തകരായ പന്‍സാരെയും ധാബോല്‍ക്കറും കല്‍ബുര്‍ഗ്ഗിയുമൊക്കെ കൊലചെയ്യപ്പെട്ടതും പെരുമാള്‍ മുരുകന് എഴുത്തു നിര്‍ത്തുന്നതായി പ്രഖ്യാപിക്കേണ്ടി വന്നതുമൊക്കെ ഇതുമായി കൂട്ടി വായിക്കേണ്ടവയാണ്.വളവിനപ്പുറം കാത്തുനില്‍ക്കുന്നത് ഫാസിസം തന്നെയാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെല്ലാം.

വര്‍ഗ്ഗീയ ധ്രുവീകരണവും സംഘര്‍ഷങ്ങളും പൊതുജീവിതം ദുസ്സഹമാക്കുന്നുവെങ്കില്‍ അതിന്റെ തീവ്രത കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് സ്വതവേ രണ്ടാംകിടയായി പരിഗണിക്കപ്പെടുന്ന സ്ത്രീകള്‍ തന്നെയാണ്. ആത്യന്തികമായി അവള്‍ കേവലമൊരു ഉപഭോഗവസ്തുവായി പരിവര്‍ത്തിക്കപ്പെടുന്നു. ഫാസിസത്തിനെതിരായ പോരാട്ടം തുല്യതക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്നുപാദിയാകുന്നു. തുല്യതക്കുവേണ്ടി പ്രതിജ്ഞയെടുക്കുകയെന്ന ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിന മുദ്രാവാക്യം ഫാസിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ അര്‍ത്ഥവത്താകുകയുള്ളൂ എന്ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വനിതാദിനത്തിന്റെ തുടര്‍ച്ചയായി മാര്‍ച്ച് 11ന് സംസ്ഥാന തല വനിതാ കണ്‍വെന്‍ഷന്‍ നടത്താന്‍ സംഘടന തീരുമാനിച്ചിട്ടുള്ളത്.


പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയായ ശ്രീമതി ടീസ്ത സെതല്‍വാദാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഗുജറാത്ത് കലാപങ്ങളിലെ ഇരകളുടെ ശബ്ദം രാജ്യമാകെ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് നേതൃത്വം വഹിച്ച ടീസ്തയുടെ സാന്നിദ്ധ്യം ഫാസിസത്തിനെതിരായ ഈ കൂട്ടായ്മയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. പ്രശസ്ത സംസ്കാരികപ്രവര്‍ത്തകനും കാലടി സംസ്കൃത സര്‍വ്വകലാശാലാ അദ്ധ്യാപകനുമായ ശ്രീ സുനില്‍ പി. ഇളയിടം ഫാസിസവും സാംസ്കാരിക ചെറുത്തുനില്‍പ്പും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വിപ്ലവ ഗായിക പി. കെ. മേദിനിച്ചേച്ചിയുടെ ആശംസാപ്രസംഗവും പാട്ടുകളും പരിപാടിയെ ധന്യമാക്കും. സംഘടനയുടെ വിവിധ ജില്ലകളില്‍ നിന്നുള്ള വനിതാ സംഘങ്ങളുടെ വിവിധ പരിപാടികള്‍ കണ്‍വെന്‍ഷനില്‍ ഉണ്ടാകും. ഈ കൂടായ്മയില്‍ താങ്കളും ഭാഗമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

 

Add comment


Security code
Refresh


 

Random Videos

You need Flash player 6+ and JavaScript enabled to view this video.
Title: Power Quiz 2015 Final - Part-1

Latest Comments

Banner

Reference Book

 

Reference Book on Power

Electrical Engineering-- D' 1/4 Size Hard bound-- 1424 Pages-- Just Rs.1000/- only &n...

Visitors Counter

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter
mod_vvisit_counterToday3048
mod_vvisit_counterYesterday3939
mod_vvisit_counterThis Month68429
mod_vvisit_counterLast Month139839

Online Visitors: 67
IP: 54.242.250.208
,
Time: 17 : 13 : 59