കൂട്ടിക്കൽ ദുരന്തബാധിതർക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ.
ദുരിതാശ്വാസത്തിന്റെ ഭാഗമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സാധന സമഗ്രികൾ സംഘടനയുടെ കേന്ദ്ര ഭാരവാഹിയായ ശ്രീ കുര്യൻ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ക്യാമ്പുകളുടെ ചുമതലയുള്ള കൊക്കയാർ വില്ലേജ് ഓഫീസർക്ക് കൈമാറി .
ഭക്ഷണ സാധാനങ്ങൾ ക്യാമ്പുകളിൾ ഉണ്ടെന്നും തിരികെ വീട്ടിലേക്ക് പോകുന്നതിനും വീട് വൃത്തിയാക്കുന്നതിനും ആവശ്യമായ സാധനങ്ങൾ ആണ് ക്യാമ്പിൽ ആവശ്യം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നതിനാൽ റവന്യു വിഭാഗം അവശ്യപ്പെട്ട സമഗ്രികളാണ് വാങ്ങി നൽകിയത്.
സംഘടനയുടെ ജില്ലാ ഭാരവാഹികളായ അനൂപരാജ്, ദിലീഷ് രാജ്, പ്രസാദ്, ഷാജി, വിനോദ്, രമണി എന്നിവർ സംഘത്തിലുണ്ടായിരുന്നു