വെളിച്ചം അകലെയാണോ?

ഇരുട്ടാണ് ചുറ്റും...... ഈ തടവറയ്ക്കുള്ളില്‍ ഇരുട്ടു മാത്രം ചിറകു വിരിച്ച് പറക്കണമെന്നുണ്ട് എന്റെ ആകാശമെവിടെ? എന്നെ നോക്കി കണ്‍ചിമ്മിയ നക്ഷത്രങ്ങളെവിടെ? ഞാന്‍ പ്രണയിച്ച നിലാവെവിടെ? എന്റെ ചിറകുകള്‍ ഛേദിക്കപ്പെട്ടിരിക്കുന്നു. ആകാശം ഓര്‍മ്മ മാത്രം അകലെ വെളിച്ചമുണ്ടോ? എന്റെ കാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ചങ്ങലക്കെട്ടില്‍ വീര്‍ത്തു പൊട്ടിയിരിക്കുന്നു. ഒരിക്കല്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിച്ചിരുന്നു. പക്ഷെ നിങ്ങളെന്നെ കൂട്ടിലടച്ചു. എന്റെ ആകാശത്തിനു മതിലുകെട്ടി അതിന്റെ...

പെണ്ണിര

മൈമുനയ്ക്ക് മണ്ണിരയെക്കാണണം തോട്ടുവക്കിലെ തുരങ്കത്തില്‍ സുറുമയിട്ട കണ്ണുകള്‍ മാറിമാറി നട്ടു മണ്ണിരയെക്കണ്ടില്ല. എന്റെ കൈയിലെ ചേമ്പിലപ്പൊതി തട്ടിപ്പറിച്ചുനോക്കി. ഒരു മാളവും മണ്ണിരയ്ക്ക് ഒളിയിടമാവില്ലെന്ന് മൈമൂന അറിഞ്ഞു. കണക്കുപെട്ടീന്ന് ചൂണ്ടയെ വിളിച്ചളവെടുത്ത് ഒത്തിരി മണ്ണിരക്കുപ്പായം വെട്ടിത്തയ്ച്ചു നല്‍കി. അമ്പലക്കുളത്തില്‍ മാത്രമല്ല അവളുടെ കണ്ണിലുമപ്പോള്‍ ജലം തേങ്ങിക്കിടന്നു. അന്നു പിണങ്ങിപ്പോയവളെ കുട്ടികള്‍ ഓലപ്പന്തലിനിട്ട കണ്ണുകളിലൂടെ കതിര്‍മണ്ഡപത്തില്‍ കണ്ടു. മൈമുനയെ താലികെട്ടുന്ന ചൂണ്ട മൈതീനെക്കണ്ടു. മൈതീനിക്കയുടെ ഊത്തകേറിയ ശരീരം മൈമുനയെ സന്തൂക്കിന്നിറക്കി * മയ്യത്തു നിസ്കാരത്തിനു കിടത്തി ആറടിമാളം ഒളിയിടമാണെന്ന് അവളറിഞ്ഞു കാണുമോ. നൗഷാദ് പത്തനാപുരം

പുഗലൂർ എച്‌.വി.ഡി.സി സബ്‌സ്റ്റേഷനിലേക്ക്‌ പഠനയാത്ര

കെ എസ്‌ ഇബി ഓഫീസേഴ്സ്‌ അസോസിയേഷന്റെ സി ഡി പി സബ്‌കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഗലൂർ എച്‌ വി ഡി സി സബ്‌സ്റ്റേഷനിലേക്ക്‌ പഠനയാത്ര സംഘടിപ്പിച്ചു. ഫെബ്രുവരി 29 നു രാവിലെ ഷൊർണ്ണൂരിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള...

എന്റെ സ്വപ്നയാത്ര

എപ്പോഴാണ് എന്റെ മനസ്സിൽ ഇന്ത്യയുടെ റോഡുകളിൽകൂടി സ്വന്തംവണ്ടിയിൽ ഒരു യാത്ര എന്ന സ്വപ്നം കൂടുകൂട്ടിയത് എന്ന് അറിയില്ല. യാത്രകൾ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. ഓരോ ചെറിയ യാത്രകൾപോലും ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ എന്റെ സ്വപ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ...

കൊറോണ കൊണ്ടുപോയ ഓണം

ചെറുകഥ തിരുവോണം ആയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നുവെങ്കിലും എരഞ്ഞോളി പാലത്തിന്റെ പണി നടക്കുന്നതിനാൽ കാറ് മെല്ലെയാണ് പോയ്ക്കൊണ്ടിരുന്നത് . കാറിന്റെ പിൻസീറ്റിലിരുന്ന എന്റെ പതിനാലു വയസ്സായ മകന്റെ കണ്ണുകൾ പാലത്തിന്റെ പണിയെടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളിലുംഅവിടെ നിന്നും തെല്ല്...

ഗോവയിലേക്കൊരു യാത്ര

കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബര്‍ മാസത്തില്‍ ഗോവയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പതിമൂന്നു അംഗംങ്ങളും അവരുടെ കുടുംബാംഗങ്ങളും വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. കുറച്ച് കാലമായി ആലോചനയിലുണ്ടായിരുന്ന ഒരു കാര്യമാണ് ഇതോടു കൂടി സാക്ഷാത്കരിക്കപ്പെട്ടത്. നിത്യ ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് രണ്ടു ദിവസം...

നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര

കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...

ജനദ്രോഹകരവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമായ വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക

രാജ്യം കൊവിഡ് 19 മഹാമാരിയുടെ ഭീതിയിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുകയാണല്ലോ. ഇതിനിടയില്‍ 2020 ഏപ്രില്‍ 17ന് വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശം പ്രസിദ്ധീകരിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള അഭിപ്രായം 21ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തണമെന്നാണ്...

Popular Videos