EEFI/ NCCOEEE

EEFI/ NCCOEEE activities

രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ജില്ലാമാര്‍ച്ച് കണ്ണൂരില്‍

പി.എഫ് ആര്‍.ഡി.എ നിയമം പിന്‍ വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില്‍ നടത്തിയ ജില്ലാ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ആവേശം വിതറി....

സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ പോരാട്ടവുമായി ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ

യു.പിയിലെ വൈദ്യുതി തൊഴിലാളി സംയുക്ത സമരസമിതിയുടെ പ്രസ്താവന :യുപി വൈദ്യുതി മേഖലയിലെ തൊഴിലാളികളും എൻജിനീയർമാരും പണിമുടക്കവും ജയിൽനിറയ്ക്കൽ സമരവുമായി മുന്നോട്ടു പോകുന്നതിന് നിർബന്ധിതരാകുന്നു.പൂർവാഞ്ചൽ വൈദ്യുതി വിതരൺ നിഗം ലിമിറ്റഡിന്റെ സ്വകാര്യവത്കരണം നിശ്ചയിച്ചുറപ്പിച്ച മാനേജ്മെന്റിന്റെ നിർബന്ധബുദ്ധിയും ധാർഷ്ട്യവുമാണ് മാനേജുമെന്റുമായുള്ള ചർച്ച പരാജയപ്പെടാൻ...

കേന്ദ്രബജറ്റിനെതിരെ വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധം

അപ്രായോഗിക നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായാണ് 2020ലെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്നത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. വൈദ്യുതി മേഖലയെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളും കോര്‍പറേറ്റ് താല്പര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രഖ്യാപിക്കുകയുണ്ടയി. ജനങ്ങള്‍ക്ക് വേണ്ടിയെന്ന...

കെ.എസ്.ഇ.ബി ഓഫീസുകൾക്കും ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക

ലോക്ക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അമിത?മാണെന്ന ആരോപണവുമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ജില്ലയിലെ ചവറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്, എറണാകുളം ഇലക്ട്രിക്കൽസ് സർക്കിൾ ഓഫീസ്, എന്നിവിടങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി ചേർന്ന ആഫീസർമാരും തൊഴിലാളികളും നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി...

ബീഹാറിലെ വൈദ്യുതിതൊഴിലാളികള്‍ക്ക് നേരേയുള്ള പോലീസ് അക്രമത്തിനെതിരെ പ്രതിഷേധം

വൈദ്യുതിനിയമത്തെ പിന്‍ പറ്റി വിഭജനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി സ്ഥാപനങ്ങള്‍ നടത്തുന്ന കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ ബീഹാറില്‍ നിന്നുള്ള വാര്‍ത്തകളാണ് രാജ്യ ശ്രദ്ധനേടിയിരിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികള്‍...

വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളി- സുധാ മഹാലിംഗം

വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് അംഗം സുധാ മഹാലിംഗം. നിയമത്തിലെ ക്രോസ് സബ്സിഡി നിർത്തലാക്കണം എന്ന വ്യവസ്ഥ ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ഗാർഹിക, കാർഷിക ഉപഭോക്‌താക്കളുടെ വൈദ്യുതി ചാർജ്...

ജനദ്രോഹ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക

ദേശീയ തലത്തില്‍ സ്വകാര്യവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി നിയമ ഭേദഗതി ബില്‍ പൊടി തട്ടിയെടുത്ത് തിരക്കിട്ട് പാസാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്. ബി.ജെ.പി അധികാരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ വൈദ്യുതി വിതരണം ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്വകാര്യ...

NCCOEEE കാസര്‍കോട് ജില്ലാതല കണ്‍വെന്‍ഷന്‍

വൈദ്യുതി നിയമം ഭേദഗതി ചെയ്തു കൊണ്ട് രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്‍മാരും എഞ്ചിനീയര്‍മാരും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനു മുന്നോടിയായി എന്‍ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തില്‍ ജീവനക്കാരേയും ബഹുജനങ്ങളെയും...

വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല

ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്‍ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്‍ഷകമാണ്.ഡീ ലൈസൻസിംഗ്...

ദേശീയ പ്രതിഷേധദിനം -മേയ്.22

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളാകെ നിസ്സഹയാവസ്ഥയിലായ ഘട്ടത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തും നിയമത്തിന് ഒഴിവു നല്‍കിയും കടുത്ത തൊഴിലാളി ദ്രോഹ നടപടികള്‍ കൈക്കൊള്ളുകയാണ്. തൊഴില്‍ സമയം8മണിക്കൂര്‍ ആയിരുന്നത് 12മണിക്കൂര്‍ ആക്കി ഉയര്‍ത്തുന്നു. ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശ്,...

പോണ്ടിച്ചേരിയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് അഭിവാദ്യങ്ങള്‍

പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ വൈദ്യുതിജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സ്വകാര്യവല്‍ക്കരണ നടപടികള്‍ തുടരില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്ന് വിജയകരമായി അവസാനിച്ചു. ആത്മനിര്‍ഭര്‍ അഭിയാന്‍ പാക്കേജിന്റെ ഭാഗമായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ രണ്ടാമത്തെ നീക്കമാണ് തൊഴിലാളിപ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ അടിയറവ് പറഞ്ഞത്. ഇക്കാര്യത്തില്‍...

നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്ക്‌

ഏഴ്‌ അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്കിന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്‌തു. ഗാന്ധിജയന്തി ദിനത്തില്‍‌ ഓൺലൈനായാണ് യോഗം ചേർന്നത്‌. തൊഴിലാളികളുടെ പ്രകടനവും വിശദീകരണവുമായി പണിമുടക്കിന്റെ പ്രചരണം നടത്തും.

സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം

മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധമിരമ്പി

കോവിഡ് മഹാമാരി രോഗികളുടേയും മരണത്തിന്റേയും എണ്ണം ദിനംപ്രതി കൂട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഭീതിയും ദുരിതവും രാജ്യത്ത് നടമാടുമ്പോഴാണ് ഇരുട്ടടിയടിയായി പെട്രോളിന്റേയും ഡിസലിന്റേയും വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്ന നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. രാജ്യാന്തര വിപണയിൽ വില കുറയുമ്പോൾ അറിയാതെയും വില...

കർഷക ദ്രോഹ ബില്ലുകൾക്ക് എതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധം

കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുന്ന മൂന്ന്‌ ബില്ലാണ്‌ കേന്ദ്ര സർക്കാർ തിടുക്കത്തില്‍ പാസാക്കിയത്.കാര്‍ഷിക വിപണി വന്‍കിട ഭൂ ഉടമകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടു കെട്ടിനും ബഹുരാഷ്ട്ര സംഘങ്ങള്‍ക്കും അനുകൂലമായി മാറുകയാണ് . കാര്‍ഷിക മേഖലയില്‍ ന്യായവില,...

ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധമിരമ്പി

കോവിഡ് മഹാമാരി രോഗികളുടേയും മരണത്തിന്റേയും എണ്ണം ദിനംപ്രതി കൂട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഭീതിയും ദുരിതവും രാജ്യത്ത് നടമാടുമ്പോഴാണ് ഇരുട്ടടിയടിയായി പെട്രോളിന്റേയും ഡിസലിന്റേയും വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്ന നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്...

Popular Videos