വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളി- സുധാ മഹാലിംഗം

വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് അംഗം സുധാ മഹാലിംഗം. നിയമത്തിലെ ക്രോസ് സബ്സിഡി നിർത്തലാക്കണം എന്ന വ്യവസ്ഥ ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ഗാർഹിക, കാർഷിക ഉപഭോക്‌താക്കളുടെ വൈദ്യുതി ചാർജ്...

പൊതുമേഖലയുടെ മരണ വാറണ്ട്

എകഴിഞ്ഞ ആഗസ്ത് 8ന് ലോക്സഭയില്‍ വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള വൈദ്യുതി (ഭേദഗതി) ബില്‍ 2022 അവതരിപ്പിക്കുകയുണ്ടായി. പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ബില്‍ പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ഊര്‍ജ...

ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി

എൻസിസിഒഇഇഇ - സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി,...

നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്ക്‌

ഏഴ്‌ അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്കിന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്‌തു. ഗാന്ധിജയന്തി ദിനത്തില്‍‌ ഓൺലൈനായാണ് യോഗം ചേർന്നത്‌. തൊഴിലാളികളുടെ പ്രകടനവും വിശദീകരണവുമായി പണിമുടക്കിന്റെ പ്രചരണം നടത്തും.

ബീഹാറിലെ വൈദ്യുതിതൊഴിലാളികള്‍ക്ക് നേരേയുള്ള പോലീസ് അക്രമത്തിനെതിരെ പ്രതിഷേധം

വൈദ്യുതിനിയമത്തെ പിന്‍ പറ്റി വിഭജനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി സ്ഥാപനങ്ങള്‍ നടത്തുന്ന കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ ബീഹാറില്‍ നിന്നുള്ള വാര്‍ത്തകളാണ് രാജ്യ ശ്രദ്ധനേടിയിരിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികള്‍...

കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതുമായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

തപൻസെൻ കിസാൻ സംഘർഷ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ഈ റാലിയിൽ പങ്കെടുത്ത ആരും ദില്ലിയിലേക്ക് ആഗ്രഹപൂർവ്വം വന്നതല്ല. കേന്ദ്രസർക്കാർ നയങ്ങൾ അവരെ അവിടെ വരാൻ നിർബ്ബന്ധിതരാക്കിയതാണ്. ആ നയങ്ങൾ കൊണ്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന അവർ...

സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം

സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തില്‍ വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലും സംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍...

സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം

മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.

വൈദ്യുതി-റെയില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം- എളമരം കരീം എം.പി

വൈദ്യുതി-റെയില്‍ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് എളമരം കരീം എം.പിആഹ്വാനം ചെയ്തു. വൈദ്യുതി മേഖലയിലും, റെയില്‍വെ മേഖലയിലും നടത്തിവരുന്ന സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരായി ഈ മേഖലകളിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും, കരാര്‍ ജീവനക്കാരുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തിരുവനന്തപുരം...

ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം

സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ...

മഹാധര്‍ണ്ണ – സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ്

സംഘടനയെ പ്രതിനിധീകരിച്ച് മഹാധര്‍ണ്ണയില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരുവനന്തപുരം പവര്‍ഹൗസില്‍ വച്ച് യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് റ്റി വി ആശ, സെക്രട്ടറി ബി രമേശ് എന്നിവര്‍ സംസാരിച്ചു. മഹാധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം ഡിവിഷന്‍ കേന്ദ്രീകരിച്ച് നടന്ന യോഗങ്ങളില്‍ ജി മനോജ് (നെയ്യാറ്റിന്‍കര), എസ് ഷാജഹാന്‍...

കേന്ദ്രബജറ്റിനെതിരെ വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധം

അപ്രായോഗിക നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായാണ് 2020ലെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്നത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. വൈദ്യുതി മേഖലയെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളും കോര്‍പറേറ്റ് താല്പര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രഖ്യാപിക്കുകയുണ്ടയി. ജനങ്ങള്‍ക്ക് വേണ്ടിയെന്ന...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി ചേർന്ന ആഫീസർമാരും തൊഴിലാളികളും നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി...

27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു -രാജ്യവ്യാപക പ്രതിഷേധം

വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ്‌ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌. അടിയന്തരജോലികളെ ഒഴിവാക്കി. സംയുക്ത കിസാൻ മോർച്ചയടക്കമുള്ള കർഷക,...

2020 ജനുവരി എട്ടിന് ദേശീയ പണിമുടക്ക്

അടുത്ത വര്‍ഷം ജനുവരി എട്ടിന് പൊതു പണിമുടക്ക് നടത്താന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി,...

വൈദ്യുതി നിയമവും നിയമഭേദഗതികളും വൈദ്യുതി വിതരണമേഖലയിൽ വരുത്തിയ മാറ്റങ്ങൾ

വൈദ്യുതി നിയമം 2003ഉം അതിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങളും മറ്റു പരിഷ്കരണ നടപടികളുമൊക്കെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്തുക, ത്വരിതവികസനം ഉറപ്പുവരുത്തുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രഖ്യാപിതലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഈ ലക്ഷ്യങ്ങളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് ഈ മേഖലയിലെ...

ചരിത്രമെഴുതിയ ആറ് സമര ദിനങ്ങൾ

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അത്യുജ്ജലമായ ഒരു ചരിത്രമുണ്ട്. 1922 ൽ ആലപ്പുഴയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സഖാവ് ആർ സുഗതൻ ആരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിന്റെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളിൽ ആദ്യത്തേത്....

Popular Videos