എന്‍ സി സി ഒ ഇ ഇ ഇ ദക്ഷിണ മേഖലാ കണ്വെന്ഷന് – 2018 ജനുവരി 11
കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്‍ പാസ്സാക്കാനുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എന്‍സിസിഒഇഇഇ) ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം ബി.റ്റി.ആര് മെമ്മോറിയലില്‍ വച്ച് 2018 ജനുവരി 11ന് നടന്ന കണ്‍വെന്‍ഷനില്‍...
സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം
മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.
വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക
ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില്‍ വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്‍പ്പെടുന്നു. സമരം ചെയ്യുന്ന കര്‍ഷകരോട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വൈദ്യുതി നിയമ ഭേദഗതി മാറ്റി വയ്കാമെന്ന് സര്‍ക്കാര്‍...
രാജ്ഭവന് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ജില്ലാമാര്‍ച്ച് കണ്ണൂരില്‍
പി.എഫ് ആര്.ഡി.എ നിയമം പിന് വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്ഷന് എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില്‍ നടത്തിയ ജില്ലാ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ആവേശം വിതറി....
ബീഹാറിലെ വൈദ്യുതിതൊഴിലാളികള്‍ക്ക് നേരേയുള്ള പോലീസ് അക്രമത്തിനെതിരെ പ്രതിഷേധം
വൈദ്യുതിനിയമത്തെ പിന് പറ്റി വിഭജനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി സ്ഥാപനങ്ങള്‍ നടത്തുന്ന കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ ബീഹാറില്‍ നിന്നുള്ള വാര്‍ത്തകളാണ് രാജ്യ ശ്രദ്ധനേടിയിരിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികള്‍...