മൂലമറ്റം പവർഹൗസ് 7 ദിവസത്തേക്ക് പൂർണമായും അടച്ചു- വൈദ്യുതി നിയന്ത്രണമില്ല

പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റം പവർഹൗസ് പൂർണമായും നിർത്തിവെച്ചു. ഡിസംബർ 10ന് രാവിലെ എട്ടുമണിയോടെ പവർഹൗസ് ഷട്ട്ഡൗൺ ചെയ്തു. ഏഴു ദിവസത്തേക്ക് പവർഹൗസ് നിർത്തിവെയ്ക്കാനുള്ള അനുവാദമാണ് കെ എസ് ഇ ബി ലോഡ് ഡെസ്പാച്ച് വിഭാഗം നൽകിയിരിക്കുന്നത്.

ഒരു പകൽ കൊണ്ട് കോവിഡ് ആശുപത്രിക്ക് ട്രാൻസ്ഫോർമർ വെച്ച് വൈദ്യുതി കണക്ഷൻ – വൈദ്യുതി വേഗത്തിൽ വീണ്ടും കെ.എസ്.ഇ.ബി

ഇന്നലെ വൈകിട്ടാണ് കാസർഗോടിലെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ടത് കെ.എസ്.ഇ.ബിയുടെ പ്രവർത്തന മികവിന്റെ ചടുലത. സി.എം.ഡി ശ്രീ.എൻ എസ് പിള്ളയുടെ...

നെയ്യാറ്റിൻകര 110കെവി സബ്സ്റ്റേഷൻ നാടിനു സമർപ്പിച്ചു.

കേരളത്തിന്റെ സർവ്വതോൻമുഖമായ വികസന മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകർന്നു കൊണ്ട് സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും വൈദ്യുത മേഖലയുടെ ഉല്പാദന പ്രസരണ വിതരണ രംഗങ്ങളിൽ സജീവ ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. സംസ്ഥാനത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക്...

പുഗലൂർ – മാടക്കത്തറ HVDC ലൈനും പൂർത്തിയായി

ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമൺ- കൊച്ചി 400 കെ.വി പവ്വർ ഹൈവേ സംസ്ഥാന സർക്കാരിൻ്റെ സജീവ ഇടപെടലിലൂടെ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ പുഗലൂർ - മാടക്കത്തറ HVDC ലൈനിൻ്റെ നിർമ്മാണവും പൂർത്തിയായി. ഇതോട് കൂടി സംസ്ഥാനത്തിൻ്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 2000...

ജനകീയ പ്രശ്നങ്ങൾക്ക് ദ്രുത പരിഹാരങ്ങളുമായി തൃശൂർ വൈദ്യുതി അദാലത്ത്

സൗരോർജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി ശ്രീ.എം എം മണി പറഞ്ഞു. ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ രംഗത്ത് സോളാർ ഊർജമാണ് ചെലവ് കുറഞ്ഞത്. രാത്രിയും...

പച്ചക്കറി വിളയിച്ച് നാടിനൊപ്പം അഴീക്കോട് വൈദ്യുതി ജീവനക്കാർ

ഒഴിവുവേളകളിലും വൈകുന്നേരങ്ങളിലും വിയർപ്പൊഴുക്കി ഓഫീസ് പരിസരം ഹരിതാഭമാക്കാൻ ഇറങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ അഴീക്കോടിലെ ജീവനക്കാർക്ക് കിട്ടിയത് കൊട്ട നിറയെ വിഷരഹിത പച്ചക്കറികൾ. വൈദ്യുതി ജീവനക്കാരുടെ ഈ മാതൃകയിൽ വിരിഞ്ഞ പച്ചയും...

ദ്യുതി – വൈദ്യുതി മന്ത്രിയുടെ അവലോകന യോഗം തിരുവനന്തപുരത്ത്

വൈദ്യുതി വിതരണ മേഖലയിലെ പരാതി പരിഹാരത്തിനായി ജനകീയ വൈദ്യുതി അദാലത് നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അറിയിച്ചു.ജനുവരി 14 മുതൽ ഫെബ്രുവരി 4 വരെയാകും അദാലത്തു സംഘടിപ്പിക്കുക.12 സെക്ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ്...

ഇ-പേയ് മെന്റ് :കാസർഗോഡ് ജില്ലയിലെ പൈവളിക സെക്ഷന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

ഫെബ്രുവരി മാസത്തെ ഡിജിറ്റൽ പേയ്‌മെന്റിൽ സംസ്ഥാന തലത്തിൽ തന്നെ റെക്കോർഡ് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ പൈവളിക സെക്ഷൻ. ഫെബ്രുവരി മാസം സെക്ഷൻ ഓഫീസിൽ നടന്ന 63.2 ശതമാനം പണമിടപാടും ഡിജിറ്റൽ ആണ്. നഗരപ്രദേശങ്ങലിലെ സെക്ഷൻ ഓഫീസുകളെ ബഹുദൂരം...

ഇ മൊബിലിറ്റി – ദേശീയ ശ്രദ്ധയിലേക്ക്

പാരിസ്ഥിതിക മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാനമായ അടുത്ത തലമുറയെ വരെ സ്വാധീനിക്കുന്ന ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് രാജ്യത്താദ്യമായി ഒരു ഈ മൊബിലിറ്റി പോളിസി തയാറാക്കിയ സംസ്ഥാനമാണ് കേരളം. ഈ മൊബിലിറ്റി അഥവാ ഇലക്ട്രിക് മൊബിലിറ്റി എന്നാൽ...

കണ്ണൂരില്‍ ഒരേദിവസം നാല് സബ്സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ച് ചരിത്രം കുറിച്ച് കെ.എസ്.ഇ.ബി

പദ്ധതികള്‍ അനന്തമായി ഇഴഞ്ഞു നീങ്ങുന്ന രാജ്യത്തെ പൊതു അവസ്ഥയ്ക്ക് അപവാദമായി കേരളസംസ്ഥാന വൈദ്യുതി ബോര്‍ഡ്. ഈ ഇടത് പക്ഷ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച സബ്സ്റ്റേഷനുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യത്തിന് സമര്‍പ്പിക്കുന്ന അപൂര്‍ വ നേട്ടത്തിന് സാക്ഷ്യം...

ട്രാന്‍സ്‌ഗ്രിഡ് – പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇക്കാലമത്രയും കിഫ്ബിയുടെ...

‘സൗര’ ജനുവരിയോടെ പ്രവര്‍ത്തിപഥത്തിലേക്ക്

ഹരിത ഊര്‍ജ്ജ ഉത്പാദനത്തില്‍ കേരള സര്‍ക്കാരിന്റെ ജനപ്രിയ പരിപാടി സൗരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020ജനുവരിയോടെ തുടക്കമാകുന്നു. പുരപ്പുറ സോളാര്‍ രീതിയില്‍ 50 മെഗാവാട്ട് ആണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ സ്ഥലത്ത് ഫീല്‍ഡ് സര്‍വേയും സാധ്യതാ പഠനവും...

കോട്ടയം ജില്ലാ വൈദ്യുതി അദാലത്തിന് വിജയകരമായ പരിസമാപ്തി

നൂറ് കണക്കിന് പരാതികളും ആവലാതികളും തീർപ്പാക്കികൊണ്ട് ജില്ലാ വൈദ്യുതി അദാലത്തിന് വിജയകരമായ പരിസമാപ്തി. കോട്ടയം കെ പി എസ് മേനോൻ ഹാളിൽ ശനിയാഴ്ച നടന്ന അദാലത്തിൽ ലഭ്യമായ 916 പരാതികളിൽ 872 എണ്ണവും തീർപ്പ് കൽപ്പിച്ചു. പരിശോധന ആവശ്യമായ...

റെക്കോർഡ് ജനപങ്കാളിത്തത്തോടെ പാലക്കാട് വൈദ്യുതി അദാലത്ത്

പരിഗണിച്ചതും തീർപ്പാക്കിയതും ആയ പരാതികളുടെ എണ്ണത്തിൽ ഇത് വരെ നടന്ന മറ്റു വൈദ്യുതി അദാലത്തുകളെ എല്ലാം കവച്ചു വെച്ചു കൊണ്ട് പാലക്കാട് ജില്ല അദാലത് 16.2.2020 നു വിജയകരമായി സമാപിച്ചു.

കെഫോൺ – കേരളത്തിന്റെ ഇന്റർനെറ്റ് സൂപ്പർ ഹൈവേ

ഇൻ്റർനെറ്റ് പൗരൻ്റെ അവകാശമാക്കിയ കേരള സംസ്ഥാന സർക്കാർ നയത്തെ പ്രവർത്തി പഥത്തിലെത്തിക്കുന്നതിലേക്കുള്ള സുപ്രധാന ചുവട് വെയ്പ്പാണ് കെഫോൺ പദ്ധതി. കെ ഫോൺ പദ്ധതിയുടെ ഭാഗമായി ഫൈബർ ഒപ്റ്റിക് കേബിളുകൾ കേരളത്തിൻ്റെ മുക്കിലും മൂലയിലും വലിക്കുന്നതോടെ കേരളത്തിലെ ഓരോ പൗരനും അതിവേഗ(10Mbps...

കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും

താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ