സമ്മേളനത്തോട് അനുബന്ധിച്ച് അറിവിന്റെ ഉത്സവവും

263

വൈദ്യുതി മേഖലയിലെ ജനകീയ വികസനത്തിന് വലിയ ഇടപെടല്‍ നടത്തിയ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് സെപ്തംബര്‍ 22 ന് തുടക്കമാകുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് ഒട്ടനധി അനുബന്ധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്ന മെഗാഫെസ്റ്റിവെല്‍ – നോളജ് ഫെസ്റ്റ് എക്സിബിഷന് സെപ്തംബർ 19 മുതല്‍ നടക്കും. കോട്ടയം തിരുനക്കര മൈതാനത്താണ് പ്രദർശനം. പ്രദർശനത്തിന്റെ ഭാഗമായി സെപ്തംബർ 23 വരെ വിവിധ സെമിനാറുകൾ, കലാപരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള ശാസ്ത്ര – സാങ്കേതിക വിവരങ്ങളുടെ അവതരണം എന്നിവ നടക്കും. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കാളികളാകും. വിദഗ്ധര്‍ പങ്കെടുക്കുന്ന ടെക്നിക്കല്‍ ടോക്ക്, തല്‍സമയ പ്രശ്നോത്തരി എന്നിവയും ഉണ്ടാകും. പ്രദര്‍ശനം കാണാനെത്തുന്നവരെ വിവിധ സമ്മാനങ്ങളും കാത്തിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക വിവരങ്ങളുടെ അവതരണത്തിന് അവസരം നല്‍കുന്നു. രാവിലെ 10.30 മുതല്‍ വൈകുന്നേരം 7 മണി വരെയാണ് പ്രദര്‍ശനം
പ്രദർശന നഗരിയിലേക്ക് ഏവർക്കും സ്വാഗതം.