ലളിതം ഗംഭീരം
1964ൽ കെ.പി.എ.സിയുടെ നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയ അഭിനയ പ്രതിഭ കെ.പി.എ.സി ലളിത 2022 ഫെബ്രുവരി 22ന് അരങ്ങൊഴിഞ്ഞു. കെ.പി.എ.സി എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന അശ്വമേധം, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മഹേശ്വരിയെന്ന ലളിത...
ജനങ്ങളെ മറന്ന കേന്ദ്ര ബഡ്‌ജറ്റ്
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികമായ 2022 ൽ പുതിയ ഇന്ത്യയെ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ 2017-18 കാലയളവിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിക്കപ്പെട്ട 2022ലെ New ഇന്ത്യയിൽ ആണ് നമ്മളിപ്പോൾ ഉള്ളത്.
2022ലെ ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും വൈദ്യുതി, കർഷകരുടെ വരുമാനം...
ജീവനക്കാരുടെ ഐക്യത്തെയും ശക്തിയെയും ആരും വിലകുറച്ചു കാണരുത്- എ.കെ ബാലന്‍
2010 ഫെബ്രുവരി 16 എന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസമാണ്. ഇന്ത്യയിലാദ്യമായി ഒരു ജില്ല, പാലക്കാട് പൂർണമായി വൈദ്യുതീകരിച്ച് ചരിത്രം സൃഷ്ടിച്ചത് ഈ ദിവസമാണ്. അന്നത്തെ യു പി എ ഗവണ്മെന്റിലെ ഊർജ വകുപ്പ് മന്ത്രി ശ്രീ. സുശീൽകുമാർ ഷിൻഡെ 50000 ത്തോളം വരുന്ന ജനങ്ങളെ...
അനിവാര്യമായ സമരം- ജീവനക്കാർ മുന്നോട്ട്
ഇല്ലാത്ത സുരക്ഷാ ഭീഷണികൾ ഉന്നയിച്ച് വൈദ്യുതി ഭവനിൽ സായുധ പോലീസിനെ വിന്യസിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് വൈദ്യുതി മേഖലയിലെ ഭൂരിപക്ഷം ജിവനക്കാരുടേയും സംഘടനകൾ. അപ്രായോഗികതയും സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെയും പൊതുജനങ്ങളുടേയും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരെ ശക്തമായ നിലപാട് ഉയർത്തിയിട്ടുണ്ട്. അടിയന്തിര...
സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളില്‍നിന്ന് പിന്തിരിയണം
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.എം ജി സുരേഷ്കുമാർ എഴുതുന്നു.
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കേന്ദ്ര ഓഫീസായ വൈദ്യുതി ഭവനിലടക്കം വിവിധ കേന്ദ്രങ്ങളില്‍ സായുധ പാറാവ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വൈദ്യുതി ബോര്‍ഡ് സി.എം.ഡി. ബോര്‍ഡിലെ വിവിധ സംഘടനകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. വര്‍ക്ക്മെന്‍ ഓഫീസര്‍ സംഘടനകളുടെ...
സില്‍വര്‍ ലൈന്‍ പദ്ധതി കേരള വികസനത്തിനൊരു രജതരേഖ
കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കെ-റെയില്‍. കെ-റെയില്‍ എന്നത് കേരളസംസ്ഥാനവും ഇന്ത്യന്‍റെയില്‍വേയും ചേര്‍ന്ന് കേരളത്തിലെ റെയില്‍ വികസനത്തിന് രൂപം കൊടുത്തിട്ടുള്ള പ്രത്യേകോദ്ദേശ കമ്പനിയാണ്. ഈ കമ്പനി ഏറ്റെടുത്തിട്ടുള്ള തിരുവനന്തപുരം-കാസർഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈന്‍ ആണ് തര്‍ക്കവിഷയം. കേരളത്തെ കടക്കെണിയിലും പാരിസ്ഥിതികത്തകര്‍ച്ചയിലേക്കും...
സംഘടനാ പ്രവർത്തനങ്ങളെ അധിക്ഷേപിക്കാനുള്ള സി.എം.ഡി യുടെശ്രമത്തിനെതിരെ
ജനുവരി ഒന്നിന് പുതുവല്‍സര ദിനത്തില്‍ ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുകയും അതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരേയും പങ്കെടുപ്പിക്കുന്നതിന് ആയിരം കേന്ദ്രങ്ങളിലായി സംവിധാനങ്ങളൊരുക്കുകയും ചെയ്തതിനെ കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ജീവനക്കാരാകെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍...
ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും
ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു. ജമ്മു കാശ്മീരിലെ 20,000ഓളം...
ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുക്കുക
അടുത്ത കാലത്തായി കെ.എസ്.ഇ.ബി മാനേജ്മെന്റ് ബോധപൂർവമായി കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ വളർച്ചക്കും ഉപഭോക്തൃ സംതൃപ്തിക്കും വലിയ സംഭാവനകൾ ചെയ്യാൻ ഓഫീസർ സംഘടനകൾക്ക് സാധിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടന എന്ന നിലയ്‌ക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനെ...
സി.എം.ഡി.യുടെ പുതുവല്‍സരദിന സന്ദേശം, തെറ്റായ നിലപാട് തിരുത്തണം
പുതുവല്‍സരം പ്രതീക്ഷയുടെ പുലരിയാണ്. അതേ പ്രതീക്ഷയോടെതന്നെയാണ് ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നു എന്നതിനേയും ഏവരും നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി നടത്തിയ ഹ്രസ്വമായ വീഡിയോ സന്ദേശത്തില്‍ സ്ഥാപനത്തിന്റെ ഭാവി സംബന്ധിച്ച പ്രതീക്ഷകളുടെ സൂചനകളും പങ്കുവെച്ചു. എട്ടുമിനിട്ടോളം മാത്രം...
കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ വായ മൂടിക്കെട്ടി പ്രതിഷേധിക്കുന്നു 23-12-2021 ഉച്ചക്ക് ഒരു മണിക്ക്, തിരുവനന്തപുരം വൈദ്യുതിഭവനുമുന്നില്‍
"നാവടക്കൂ, പണിയെടുക്കൂ" എന്നത് അടിയന്തിരാവസ്ഥക്കാലത്തെ മുദ്രാവാക്യമായിരുന്നു. അതിനുശേഷം കാലം ഒട്ടേറെ കടന്നു പോയിരിക്കുന്നു. എന്നാല്‍ ലോകവും കാലവും മാറിയതൊന്നുമറിയാത്ത ചിലര്‍ ഇന്നുമുണ്ട്. ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ അഭിപ്രായപ്രകടനം നടത്തി എന്നതിന് വിതരണ വിഭാഗം ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയര്‍ക്ക് കുറ്റപത്രം നല്‍കിക്കൊണ്ട് അത്തരത്തില്‍ ചിലര്‍ വൈദ്യുതി...
ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും
അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
ആഗോള ഊർജ്ജ പ്രതിസന്ധി
മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി നേരിട്ടു. 1970കൾക്കുശേഷം ഇത്...
പ്രണയം പ്രാണനെടുക്കുമ്പോൾ
കേരളത്തിൽ പ്രണയക്കൊലപാതകങ്ങൾ കൂടുന്നുവോ? ഈ അടുത്ത ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഏറെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്.
പ്രണയത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തിൽ 2017 മുതൽ 2020 വരെ 320 മരണങ്ങളാണ് ഉണ്ടായത് എന്നാണ്...
ജവഹർലാലിന്റെ തെറ്റു തിരുത്തുമ്പോള്‍!
"മൂലധനമാണ് നിർണ്ണായക ശക്തിയെന്നും, അക്കാരണത്താല്‍ ബൂർഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായി കഴിഞ്ഞുവെന്നുള്ള ഒരു പരസ്യ പ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ എർപ്പെടുത്തല്‍!” -ഫ്രെഡറിക് എംഗൽസ്
രാജ്യത്തിന്റെ സമ്പത്തുകളെല്ലാം വിൽപ്പനക്ക് വച്ച് സ്വകാര്യവത്കരണനയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതീകമായിരുന്ന എയർ...
ഉത്തർപ്രദേശിൽ 5 കർഷകരെ കാർ കയറ്റിക്കൊന്ന് കേന്ദ്രമന്ത്രിയുടെ മകൻ
യുപിയിലെ ലഖിംപൂര്‍ഖേരിയിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കുമേൽ വാഹനമോടിച്ചുകയറ്റി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ്കുമാർ മിശ്രയുടെ മകൻ 5 കർഷകരെ കൊലപ്പെടുത്തിയിരിക്കുന്നു. 8 കർഷകരുടെ നില ഗുരുതരമാണ്. ഇവരിൽ പലരും ഐസിയുവിലാണ്. സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി...
ജി.എസ്.ടിയും പെട്രോളിയം ഉത്പന്നങ്ങളും
2017ൽ ഇന്ത്യയിൽ ജ ി . എ സ് . ട ി അഥവാ ചരക്കു സേവന നികുതി നിലവിൽ വന്നെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളും മദ്യവും ഇപ്പോഴും അതാത് സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതികളുടെ പരിധിയിലാണ്. ഈ അനുമതി താൽക്കാലികം മാത്രമാണെന്നും ജി.എസ്.ടി കൗൺസിലിന്റെ...