ബോര്‍ഡ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക- അര്‍ദ്ധദിന സത്യാഗ്രഹം

248

മികച്ച തൊഴിലന്തരീക്ഷവും മികവാർന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന കെ.എസ്.ഇ.ബി ചുരുങ്ങിയ നാളുകൾ കൊണ്ട് മോശപ്പെട്ട തൊഴിൽ സാഹചര്യമുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. സ്ഥാപന മേധാവിയിൽ ഏകാധികാര പ്രവണത കലശലായ ജ്വരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സ്ഥാപനത്തിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന നടപടികളും നിരന്തരമായി ഉണ്ടാകുന്നു. ബോർഡിന്റെ ആവർത്തന ചെലവ് വലിയതോതില്‍ ഉയർ
ത്തുന്നതാണ് മാനേജ്മെന്റിന്റെ മിക്ക തീരുമാനങ്ങളും. ഭാവിയിലും ബ�ോർഡിന് പ്രതിസന്ധി ഉണ്ടാക്കുന്ന തീരുമാനങ്ങളിൽ നിന്നു പിന്മാറണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ പ്രക്ഷോഭത്തെതുടർന്നു ചില കാര്യങ്ങൾ തിരുത്താൻ നിർബന്ധിതമായെങ്കിലും പ്രവര്‍ത്തന ശൈലിയിൽ മാറ്റംവരുത്താനുള്ള വിമുഖത തുടരുകയാണ്. രാജ്യത്തെ തൊഴിലാളി വർഗ്ഗമാകെ ഒറ്റ മനസോടെ ഏറ്റെടുത്ത് വിജയിപ്പിച്ച ദ്വിദിന പണിമുടക്കം പരാജയപ്പെടുത്താൻ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ തൊഴിലാളി വർഗ്ഗത്തിന്റെ ശത്രുപക്ഷത്തേയ്ക്ക് ബോർഡ് മാനേജ്മെന്റിനെ എത്തിച്ചിരിക്കുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം കടുത്ത പ്രതികാര നടപടിയുമായാണ് മാനേജ്മെന്റ് മുന്നോട്ടുപോകുന്നത്. ഔദ്യോഗിക യോഗങ്ങളും പരിശീലന ക്ലാസുകൾ പോലും സംഘടനാ നേതാക്കൻമാരെഅവഹേളിക്കുവാനായി ദുരുപയോഗം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ഒടുവിലത്തെഉദാഹരണമാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ്അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയും തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ശ്രീമതി ജാസ്മിൻബാനുവിനെ നിയമവിരുദ്ധമായി സസ്പെന്റു ചെയ്ത നടപടി. ശ്രീമതി ജാസ്മിന്‍ ബാനു 22-03-2022മുതൽ 27-03-2022 വരെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ലീവില്‍‍പോയതുമായി ബന്ധപ്പെട്ടാണ് സസ്പെന്‍ഷന്‍ നടപടിയുണ്ടായിട്ടുള്ളത്.
തിരുവനന്തപുരം അര്‍ബന്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ അനുമതിയോടെ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതല തിരുവനന്തപുരം ഫോര്‍ട്ട്ഇലക്ട്രിക്കല്‍ സബ്ഡിവിഷനിലെ അസി. എക്സിക്യൂട്ടീവ്എഞ്ചിനീയര്‍ക്ക് നല്‍കിയിട്ടാണ് ജാസ്മിന്‍ബാനു ലീവിൽ പ്രവേശിച്ചത്. ഇക്കാര്യം മറച്ചുവെച്ചു കൊണ്ട് അവരുടെ ഈ യാത്ര ഒരു വിവാദമാക്കി മാറ്റാനും അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തുപോയി എന്ന നിലയില്‍ പ്രചരിപ്പിക്കാനും ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമമുണ്ടായി. ഇത്തരത്തില്‍ അപകീര്‍ത്തിപരമായ പ്രചരണങ്ങളുണ്ടാകുമ്പോള്‍ സ്ഥാപനത്തിലെ ജീവനക്കാരെ സംരക്ഷിക്കേണ്ട ചുമതലയുള്ള ബോര്‍ഡ് മാനേജ്മെന്റ് എന്നാല്‍ ഈ പ്രചരണത്തോടൊപ്പം ചേരുകയും പ്രതികാരപരമായി നടപടി സ്വീകരിക്കുകയുമാണ് ചെയ്തത്.
22-03-22ന് ലീവില്‍ പ്രവേശിച്ച ജാസ്മിന്‍ബാനുവിനെ സസ്പെന്റ് ചെയ്തുകൊണ്ട് ഉത്തരവിടുന്നത് 28-03-2022നാണ്. “അണ്‍ ഓതറൈസ്ഡ് ആബ്സെന്റ് ” എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ ജാസ്മിന്‍ബാനു ചെയ്ത കുറ്റമായി കണ്ടെത്തിയിട്ടുള്ളത്. 21-03-22ന് ലീവില്‍ പോകുന്നതിന് തന്നോട് അനുവാദം ചോദിക്കുകയും ഫോര്‍ട്ട്അ സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ചാര്‍ജ്ജ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മേലധികാരിയായ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു
ണ്ട്. 22-03-22 ന് രാവിലെ ചുമതല കൈമാറിക്കൊണ്ട്സി.റ്റി.സി. ഒപ്പിട്ടുവെന്നും ആയത് 25-03-22ന് തനിക്ക് ലഭിച്ചുവെന്നും ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ജാസ്മിന്‍ ബാനു മേലധികാരിയുടെ അറിവോടെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചുമതല കൈമാറുകയും ആയത് സസ്പെന്‍ഷന്‍ നടത്തുന്നതിന് മൂന്നുദിവസം മുമ്പ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് രേഖാമൂലം തന്നെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെങ്ങിനെ
യാണ് ഈ ലീവ് ‘അണ്‍ ഓതറൈസ്ഡ് ’ ആകുന്നത്? ഇതു സംബന്ധിച്ച് ചീഫ് എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ജാസ്മിന്‍ അദ്ദേഹത്തോടും ലീവില്‍ പോകുന്ന വിവരം പറഞ്ഞതായും ഡപ്യൂട്ടി ചീഫ് എഞ്ചിനീയറോട് അനുമതി വാങ്ങി ലീവില്‍പോകാന്‍ നിര്‍ദ്ദേശിച്ചതായും പറയുന്നുണ്ട്. പകരം ചുമതല ഏറ്റെടുത്തയാള്‍ ഔദ്യോഗികമായി വിതരണ വിഭാഗത്തിലെ തെക്കന്‍ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുത്തതായും ഡിവിഷന്‍ ഓഫീസില്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും ഓഫീസും വൈദ്യുതി ശൃംഖലയും പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോയതായും പറയുന്നുണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളൊന്നും പരിഗണിക്കാതെ മറ്റേതോ കേന്ദ്രത്തില്‍ നിന്നും തട്ടിക്കൂട്ടിയുണ്ടാക്കിയ ഏതോ രേഖയുടെ അടിസ്ഥാനത്തില്‍ ജാസ്മിന്‍ ബാനുവിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. പൊതുപണിമുടക്കിന്റെ ഒന്നാം ദിനത്തില്‍ തന്നെ ധൃതി പിടിച്ച് ഇങ്ങിനെയൊരു സസ്പെന്‍ഷന്‍ നടത്തുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്.
പൊതുപണിമുടക്കുമായി ബന്ധപ്പെട്ട്സീനിയര്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ച് പണിമുടക്കിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ജോലിക്ക്ഹജരാകാത്ത ഓഫീസര്‍മാരുടെ പ്രമോഷന്‍ തടഞ്ഞുവെക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന്ഭീഷണിപ്പെടുത്തിയ കെ.എസ്.ഇ.ബി. സി.എംഡി.യുടെ സമീപനത്തിന്റെ തുടര്‍ച്ചയാണ് മേല്‍ സംഭവവും. പത്തു ദിവസത്തിലധികം അനുവാദമില്ലാതെ ജോലിക്ക് ഹാജരാകുന്നത് മിസ്കണ്ടക്ട്ആകുമെന്നാണ് ഇതുസംബന്ധിച്ച ബോര്‍ഡ്
സര്‍ക്കുലര്‍ പറയുന്നത്. മാത്രമല്ല അത്തരത്തില്‍ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ സസ്പെന്റ്ചെയ്യേണ്ട കാര്യമില്ല എന്നും 2020 മാര്‍ച്ച് മാസം പുറത്തുവന്ന സര്‍ക്കുലറില്‍ വ്യക്തമാണ്. ഇവിടെ അനുവാദമില്ലാതെയല്ല ജാസ്മിന്‍ ജോലിക്ക് ഹാജരാകാതിരുന്നിട്ടുള്ളത്. ലീവില്‍ പ്രവേശിച്ചിട്ട് ആറ് ദിവസങ്ങളേ പിന്നിട്ടിട്ടുള്ളൂ. ഏതുനിലയില്‍ നോക്കിയാലും ഒരു നടപടിക്കുള്ള യാതൊരു സാഹചര്യവുമില്ല. പക്ഷേ, സസ്പെന്റു ചെയ്തേ പറ്റൂ എന്ന് സ്ഥാപനമേധാവി തീരുമാനിക്കുന്നു. ഇത്തരത്തില്‍ ഏകപക്ഷീയമായ സമീപനം അംഗീകരിക്കാവുന്നതല്ല.
ബ�ോര്‍ഡ് മാനേജ്‌മെന്റ് ഇത്തരമൊരു സമീപനം സ്വീകരിച്ചപ്പോഴും പ്രകോപനം ഒഴിവാക്കി പ്രശ്നപരിഹാരത്തിനുള്ള ഇടപെടലാണ് സംഘടന
യുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സസ്പെന്‍ഷനുണ്ടായ പിറ്റേദിവസംതന്നെ ജാസ്മിന്‍ ബാനു ഇതുസംബന്ധിച്ചുള്ള പരാതി സി.എം.ഡിക്ക് നല്‍കുകയുണ്ടായി. എന്നാല്‍ സസ്പെന്‍ഷനൊക്കെ നിസ്സാരമായ കാര്യമാണെന്നും “അന്തമാന്‍ നിക്കോബാര്‍” ദീപുകളിലൊക്കെ സന്ദര്‍ശിക്കാനുള്ള അവസരമല്ലേയെന്നും പറഞ്ഞ് കളിയാക്കുന്ന സമീപനമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്. പൊതുവേ വനിതാ ഓഫീസർമാരോട് ഇദ്ദേഹം സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ചയും സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനവുമാണ് ഇതിൽ വ്യക്തമാകുന്നത്. 30-03-22ന് സംഘടനാ നേതാക്കള്‍ സി.എം.ഡിയെ കണ്ടു സംസാരിക്കാന്‍ ചെന്നപ്പോള്‍ തനിക്ക് ചര്‍ച്ചക്ക് സമയമില്ല എന്ന സമീപനം എടുത്തു. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്തു കൊണ്ട് ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് ശക്തമായ സമീപനമാണ് സംഘടനാ നേതൃത്വം എടുത്തത്. യാതൊരു പരിശോധനയുമില്ലാതെ ധൃതി പിടിച്ച് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കാന്‍ കഴിയുന്ന ബോര്‍ഡ് മാനേജ്‌മെന്റിന് അക്കാര്യം തിരുത്താന്‍ ദീര്‍ഘമായ നടപടിക്രമങ്ങള്‍ പാലിക്കണം എന്ന സമീപനം സ്വീകരിക്കു
ന്നതിലെ ഇരട്ടത്താപ്പ് സംഘടനാ നേതാക്കള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. റീ-ഇന്‍സ്റ്റേറ്റ് ചെയ്യുകയെന്ന സാധാരണ നടപടിയല്ല, നിയമവിരുദ്ധമായ സസ്പെന്‍ഷന്‍ റദ്ദാക്കി ജോലിക്ക് ഹാജരാകാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് സംഘടന ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം പ്രകോപിതനായി ചര്‍ച്ചക്ക്തയ്യാറാകാത്ത രീതി തുടരുകയാണുണ്ടായത്. ഇത് കെ.എസ്.ഇ.ബി ലിമിറ്റഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ സമീപനത്തിന്റെ ഒരുദാഹരണം മാത്രമാണ്. സീനിയര്‍ ഓഫീസര്‍മാരുടെ
ഒരു പരിശീലന പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ട്സ്ഥാപനമേധാവി സംഘടനകളെയാകെ അവഹേളിക്കുന്ന സമീപനം സ്വീകരിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് പിരിഞ്ഞ ജീവനക്കാര്‍ക്ക് യാത്രയയപ്പ് കൊടുക്കുന്ന ചടങ്ങിലും ഇതേശൈലി ആവര്‍ത്തിക്കുകയുണ്ടായി. വൈദ്യുതി ബോര്‍ഡിന്റെ 65ാം വാര്‍ഷകാഘോഷം എന്ന നിലയില്‍ ഒട്ടേറേ പരിപാടികള്‍ നടക്കുകയാണ്. എന്നാല്‍ ഈ പരിപാടികളെല്ലാം ഏകപക്ഷീയമായ തീരുമാനങ്ങളായിരുന്നു. യൂണിഫോം മാറ്റാനും ടീഷര്‍ട്ട് വിതരണം ചെയ്യാനുമെടുത്ത സമീപനമടക്കം ഏകപക്ഷീയമായ പല നടപടികളും ഇവിടെ ഉണ്ടായി. സംയുക്തമായ പ്രക്ഷോഭങ്ങളിലൂടെ അത്തരം സമീപനങ്ങളില്‍നിന്ന് പിന്‍മാറാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമായി. പക്ഷേ പ്രവര്‍ത്തന ശൈലിയില്‍ യാതൊരു തിരുത്ത
ലും ഉണ്ടായിട്ടില്ലെന്ന് തുടര്‍ന്നുണ്ടാകുന്ന നടപടികളില്‍നിന്നും വ്യക്തമാണ്. ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, പ്രതികാര നടപടികള്‍ പിന്‍വലിക്കുക, ചര്‍ച്ചകളുടേയും സമവായത്തിന്റേയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുക , സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭത്തിലേക്ക് പോകാന്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
അതിന്റെ ഭാഗമായി 2022 ഏപ്രില്‍ 5 രാവിലെ പത്തുമണി മുതല്‍ ഒരു മണി വരെ സംഘടനയുടെ വനിതാ സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനുമുന്നില്‍ അര്‍ദ്ധദിന സത്യാഗ്രഹം നടത്തും.