സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം -കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ സമ്മേളനം

244

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണം : ദീപ കെ.രാജൻ

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാകാൻ സമൂഹത്തിന്റെ മനസ്ഥിതിയിൽ മാറ്റം വരണമെന്ന് കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപ കെ.രാജൻ. കെ.എസ്. ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാസമ്പന്നർക്കിടയിലും സ്ത്രീകൾക്കെതിരായ അതിക്രമം നടത്താം എന്ന ധാരണ ഉണ്ട്. ഈ ധാരണ മാറ്റുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ബീന യോഗത്തിൽ അധ്യക്ഷത വഹിച്ചു. വനിതാ സബ് കമ്മിറ്റി അംഗം കെ.ഇ നിഷ സ്വാഗതം ആശംസിച്ചു. വനിതാ സബ് കമ്മിറ്റി കൺവീനർ കെ. ഇന്ദിര വനിത കമ്മിറ്റി റിപ്പോർട്ട് അവതരിപിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ കെ സീന വനിത രൂപരേഖ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ആർ.എസ് ഇന്ദു പ്രമേയം അവതരിപ്പിച്ചു.

സാമൂഹിക സർവേ സ്ട്രാറ്റം -2023 റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി അംഗം ജുമൈലാ ബീവി കെ.എം അവതരിപ്പിച്ചു. തുടർന്ന്, വനിതാ സബ് കമ്മിറ്റി അംഗം ശ്രീമതി. അശ ജ്യോതി നന്ദി പറഞ്ഞു.തുടർന്ന് ചർച്ചയും കലാപരിപാടികളും നടന്നു.