ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഡിസംബർ 23 ന് രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജില്ലാടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തുന്നു. കാര്‍ഷിക നിയമം പിന്‍ വലിക്കണമെന്നതിനൊപ്പം ഇലക്ട്രിസിറ്റി ഭേദഗതി ബിൽ പിൻവലിക്കണമെന്നതാണ് കർഷകർ ഉയർത്തുന്ന മുദ്രാവാക്യം.കർഷക പ്രക്ഷോഭത്തെ മറ്റാരേക്കാളും ശക്തമായി പിന്തുണക്കേണ്ടത് വൈദ്യുതി ജീവനക്കാരാണെന്ന ബോധ്യവും വൈദ്യുതി ജീവനക്കാര്‍ക്ക് ഉണ്ട്. ഈ സാഹചര്യത്തിൽ കർഷക പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തുന്ന കേന്ദ്ര ഗവൺമെന്റ് ഓഫീസ് മാർച്ചും ധർണ്ണയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നല്ല പങ്കാളിത്തത്തോടെ വിജയിപ്പിക്കാനാണ് എന്‍.സി.സി.ഒ.ഇ.ഇ.ഇ ലക്ഷ്യമിടുന്നത്.
Home Articles EEFI/ NCCOEEE ഡിസംബർ 23 -കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും
നവംബർ 26ന് അഖിലേന്ത്യാ പണിമുടക്ക്
ഏഴ് അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന് അഖിലേന്ത്യാ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്തു. ഗാന്ധിജയന്തി ദിനത്തില് ഓൺലൈനായാണ് യോഗം ചേർന്നത്. തൊഴിലാളികളുടെ പ്രകടനവും...