സപ്തംബര്‍.1- സ്വകാര്യവത്കരണ വിരുദ്ധ ദിനം

389

സപ്തംബര്‍.1- സ്വകാര്യവത്കരണ വിരുദ്ധ ദിനം
കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതിവിതരണ മേഖല സ്വകാര്യ വത്കരിക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്കെര്‍തിരെ ഇലക്ട്രിസിറ്റി എം പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യവത്കരണ വിരുദ്ധ ദിനം ആചരിച്ചു. ഒഡീഷ സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശമായ ചണ്ഢീഗഢിലും വിതരണമേഖല പൂര്‍ണമായും സ്വകാര്യകമ്പനികളെ ഏല്പിക്കാനുള്ള നടപടിക്കെതിരെ വൈദ്യുതി ജീവനക്കാര്‍ പ്രതിഷേധിച്ചു. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈനിന്റെ ഭാഗമായി രാജ്യസമ്പത്തായ പൊതുമേഖലയുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കാനും ജനങ്ങളെ കൊള്ളയടിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. കേരളത്തില്‍ എല്ലാ ഡിവിഷന്‍ ഓഫീസ് കേന്ദ്രങ്ങളിലും ജീവനക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വിശദീകരണ യോഗങ്ങള്‍ നടത്തി. സ്വകാര്യവത്കരണ വിരുദ്ധപ്രതിജ്ഞയെടുത്തു. അംഗസംഘടനകളായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസൊസിയേഷനും ,കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.