രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ജില്ലാമാര്‍ച്ച് കണ്ണൂരില്‍

577

പി.എഫ് ആര്‍.ഡി.എ നിയമം പിന്‍ വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില്‍ നടത്തിയ ജില്ലാ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ആവേശം വിതറി. കലക്റ്ററേറ്റ് പരിസരത്ത് നിന്ന് കണ്ണൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. വിവിധ സംഘടനകള്‍ അവരുടെ കൊടിയും മുദ്രാവാക്യങ്ങള്‍ മുദ്രണം ചെയ്ത പ്ലക്കാര്‍ഡുകളുമേന്തി നടത്തിയ പ്രകടനത്തില്‍ ആയിരത്തോളം ജീവനക്കാരുടെ പങ്കാളിത്തം ഉണ്ടായി. വൈദ്യുതി മേഖലയില്‍ നിന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും, വര്‍ക്കേഴ്സ് അസോസിയേഷന്‍(സി.ഐ.ടി.യു) മാണ് മാര്‍ച്ചില്‍ പങ്കാളികളായത്.

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു


ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു. അനു കവിണിശ്ശേരി അധ്യക്ഷത വഹിച്ചു. എം.വി ശശിധരന്‍ (കേരള എന്‍.ജി.ഒ യൂനിയന്‍), കെ.കെ.പ്രകാശന്‍ (കെ.എസ്.ടി.എ), എം ശ്രീധരന്‍ (വാട്ടര്‍ അതോറിറ്റി), എന്‍.നാരായണന്‍, എ.രതീശന്‍, എന്‍.ടി.സുധീന്ദ്രന്‍, കെ.എം.വി ചന്ദ്രന്‍, എന്‍.വി അജിത്( കെ.എസ്.ഇ.ബി ഡബ്ലു.എ), ടി.പി.സൂരജ്( കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ വിവിധ വിഭാഗം ജീവനക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കൂട്ടായി നടത്തിയ സമരത്തിന്റെ പങ്കാളിത്തം ജില്ലാകേന്ദ്രത്തില്‍ ജനശ്രദ്ധ നേടി.

ടി.പി.സൂരജ്( കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി)സംസാരിച്ചു.