കെ എസ് ഇ ബി ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട പൊതുനിയമങ്ങൾ – ഏകദിന പരിശീലന പരിപാടി.

392

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സി ഡി പി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ “കെ.എസ്.ഇ.ബി.യിലെ ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട സുപ്രധാന പൊതുനിയമങ്ങൾ” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി കോഴിക്കോട് ഹോട്ടൽ സ്പാനിൽ വച്ച് നടത്തപ്പെട്ടു.

ശ്രീ. ബിജുരാജ് ക്ലാസ് നടത്തി.

ഡിസ്ട്രിബ്യൂഷൻ ഡയറക്ടറുടെ ഓഫീസിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അസോസിയേഷന്റെ മുൻ ജില്ലാസെക്രട്ടറിയും, കെ എസ് ഇ ബിയുടെ എനർജി ഓഡിറ്ററുമായ ശ്രീ. ബിജുരാജ് ക്ലാസ് വളരെ വിജ്ഞാനപ്രദമായി നടത്തി.


വൈദ്യുതി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ പ്രൊസീജിയർ, ഇന്ത്യൻ തെളിവുനിയമം, സിവിൽ പ്രൊസീജിയർ, പി ഡി പി പി മുതലായ നിയമങ്ങളിൽ വൈദ്യുത ബോർഡ് ഓഫീസർമാർ ദിവസേന ഇsപഴകുന്ന ജോലിയുമായി ബന്ധപ്പെടുന്ന ഭാഗങ്ങൾ വളരെ നല്ലരീതിയിൽ അവതരിപ്പിച്ചു. പ്രാധാന്യമുള്ള കേസുകൾ നല്ല രീതിയിൽ വിശകലനം ചെയ്തത് അംഗങ്ങൾക്ക് നല്ലൊനുഭവമായി. സംശയ നിവാരണ ചർച്ചകളിലൂടെ രസകരമായിരുന്നു എന്ന് പങ്കെടുത്ത ഓരോ അംഗങ്ങളും അഭിപ്രായപ്പെട്ടു.

സ്വാഗതം -ദ്വിപിൻദാസ്

നിയമ ഭാഷയിലെ പ്രാധാന്യമർഹിക്കുന്ന കൊഗ്നയ്സബിൾ നോൺ കൊഗ്നയ്സബിൾ, ബെയ് ലബിൾ നോൺ ബെയ് ലബിൾ ഒഫൻസസ് മുതൽ റിവ്യൂ, റിവിഷൻ, ക്യുറേറ്റീവ്, കവീറ്റ്, ഇറ്റർലോക്കുറ്ററി മുതലായ പെറ്റീവനുകൾ, ജെഡ്ജ് മെന്റും ഡിക്രീയും വരെ ഉള്ള കാര്യങ്ങൾ വരെ വിശദീകരിച്ചു. ജോലിയുടെ ഭാഗമായി ചെയ്യുന്ന ഓരോ കാര്യങ്ങളിലെയും നിയമപരമായ അധികാരങ്ങളും കടമകളും പരിരക്ഷകളും എല്ലാം എടുത്തറിയിച്ച ക്ലാസ്സ് ഭരണഘടനയിലെ വ്യാഖ്യാനങ്ങൾ വരെ കാണിച്ച് മികച്ച നിലവാരം പുലർത്തി.

അധ്യക്ഷൻ- ഇ മനോജ്

അസോസിയേഷൻ സംസ്ഥാന ഭാരവാഹി ശ്രീ ഇ.മനോജിന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഡിസ്ട്രിബ്യൂഷൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ ബോസ് ജേക്കബ് ഉത്ഘാടനം നടത്തിയ പരിശീലന പരിപാടിയുടെ സ്വാഗത പ്രസംഗം ജില്ലാ ഭാരവാഹി ശ്രീ ദ്വിപിൻദാസ് നടത്തി, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ കൃഷ്ണൻകുട്ടി ആശംസകളറിയിച്ചു, വനിതാ ഭാരവാഹി ശ്രീമതി ബിന്ദു എൻ എസ് ചടങ്ങുകൾക്ക് സന്നിഹിതയായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീമതി സീമ കെ.പി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ സലിം എൻ ഇ, ശ്രീ പുഷ്പൻ.ഒ ഉൾപ്പെടെ ജില്ലയിലെ അറുപതോളം പേർ പങ്കെടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗവുമായ ശ്രീ സുബ്രഹ്മണ്യൻ സി നന്ദി പ്രകടനം നടത്തി.

നന്ദി- സുബ്രഹ്മണ്യൻ സി