വൈദ്യുതി ശൃംഖലയുടെ നട്ടെല്ലായ പ്രസരണ മേഖലയിലെ പ്രധാന ഘടകമാണ് സബ് സ്റ്റേഷനുകൾ. ഉയർന്ന വോൾട്ടതയും പവറും ഉള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടതു കൊണ്ട് തന്നെ സൂക്ഷ്മത ഏറെ ആവശ്യപ്പെടുന്നതാണ് സബ് സ്റ്റേഷനുകളിലെ ജോലി. ഉത്പാദന വിതരണ മേഖലകളെ ബന്ധിപ്പിക്കുന്ന വിഭാഗമെന്ന നിലയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്കെല്ലാം ഒഴിച്ച് കൂടാനാവാത്തതാണ് സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട സാങ്കേതിക അറിവുകൾ.
ഇത്തരത്തിലുള്ള അടിസ്ഥാന വിവരങ്ങൾ പങ്കുവെക്കാനായി ഒരു വെബിനാർ സീരീസ് കെഎസ്ഇബി ഓഫീസ് അസോസിയേഷന്റെ സി.ഡി.പി സബ് കമ്മിറ്റി, ആലപ്പുഴ നടത്തിയത്. ഒക്ടോബർ 4 മുതൽ ഇടവിട്ടുള്ള ദിവസങ്ങളിലായി നാല് വെബിനാറുകൾ ആണ് നടന്നത്.
ഫേസ്ബുക്ക് ലൈവിലെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഓരോ ക്ലാസും. മേഖലയിലെ വിദഗ്ദ്ധര്‍ കൈകാര്യം ചെയ്ത ക്ലാസ് ഇവിടെ കാണാം.