ആവേശം കൊടിയേറിയ കായികമേള ആലപ്പുഴയില്‍

90

സംസ്ഥാന സമ്മേളനത്തിന്റെ അവേശം പങ്ക് വെച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനതല കായിക മത്സരങ്ങൾ ആലപ്പുഴയില്‍ നടന്നു.. 2023 സെപ്റ്റംബർ ഒമ്പതാം തീയതി രാവിലെ 9.00 മണിക്ക് ആലപ്പുഴ അൽപ്പൈറ്റ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ കേരളത്തിൻറെ മുൻ രഞ്ചി താരമായ ശ്രീ അജയ് വർമ്മയുടെ ബൗളിന് ബാറ്റ് വീശിക്കൊണ്ട് അർജുന അവാർഡ് ജേതാവും ഇന്ത്യക്കു വേണ്ടി നിരവധി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് കരസ്ഥവുമാക്കിയിട്ടുള്ള ശ്രീ പി ജെ ജോസഫ് മത്സരങ്ങൾക്ക് ഉദ്ഘാടനം നിർവഹിച്ചുജെൻഡർ ന്യൂട്രൽ ഫോർമാറ്റിൽ നടത്തിയ ബോക്സ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത എല്ലാ ജില്ലകളിൽ നിന്നും ഉള്ള വനിത ഓഫീസർമാർ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടു മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് കരസ്ഥമാക്കുകയും ചെയ്തത് മത്സരത്തെ വ്യത്യസ്തമാക്കി. അവസാന പന്തിൽ വരെ ആവേശം തുളുമ്പി നിന്ന ഫൈനൽ മത്സരത്തിൽ ആതിഥേയരായ ആലപ്പുഴയെ 6 റൺസിന് പരാജയപ്പെടുത്തി മലപ്പുറം ഓഫീസേഴ്സ് പ്രീമിയർ ചാമ്പ്യൻസ് ക്രിക്കറ്റ് ട്രോഫി കരസ്ഥമാക്കി. ഗ്യാലറിയെ ഇളക്കിമറിച്ച ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ കേരളത്തിന്റെ ഫുട്ബോളിന്റെ തലസ്ഥാനമായ മലപ്പുറത്തേ അട്ടിമറിച്ച് ഫൈനലിൽ പ്രവേശിച്ച എറണാകുളം 4 – 1 ന് വയനാടിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

ബാഡ്മിൻറൺ വനിത സിംഗിൾസിൽ എറണാകുളത്തിന്റെ ശ്രുതിയും ഡബിൾസിൽ വയനാടിന്റെ ഉഷ – സുമ സഖ്യവും ചാമ്പ്യന്മാരായപ്പോൾ മിക്സഡ് ഡബിൾസിൽ മലപ്പുറത്തിന്റെ ജ്യോതി വാസൻ – ഒലീന പറക്കാടൻ സഖ്യം ചാമ്പ്യന്മാമാരായി. പുരുഷ സിംഗിൾസിൽ ഇടുക്കിയുടെ റെജി ഉദയനും ഡബിൾസിൽ തൃശ്ശൂരിന്റെ ബിജു എ റ്റി മനോജ് ടി സഖ്യവും വിജയികളായി. 50 വയസ്സ് മുകളിൽ വിഭാഗത്തിൽ നടന്ന മത്സരത്തിൽ വനിതാ ചാമ്പ്യനായി വയനാടിന്റെ ഉഷയും പുരുഷ ചാമ്പ്യനായി എറണാകുളത്തിന്റെ ആൻറണി ഡിക്രൂസും മാറിയപ്പോൾ ഡബിൾസിൽ എറണാകുളത്തിന്റെ ബിജു ആൻറണി – രാജേഷ് സഖ്യം ചാമ്പ്യന്മാരായി. രണ്ടാം ദിനമായ സെപ്റ്റംബർ 10 ഞായറാഴ്ച രാത്രി 9 മണി വരെ നീണ്ടുനിന്ന ത്രസിപ്പിക്കുന്ന മത്സരങ്ങൾക്ക് ശേഷം ആലപ്പുഴയുടെ ബഹുമാനപ്പെട്ട എം പി ശ്രീ. എ എം ആരിഫ് വിജയികൾക്ക് സമ്മാനം വിതരണം നിർവഹിച്ചു. 2023 സെപ്റ്റംബർ 22, 23,23 തീയതികളിൽ കോട്ടയത്ത് നടക്കുന്നകെഎസ്ഇബി ഓഫീസ് അസോസിയേഷൻ ഇരുപത്തിമൂന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളിൽ ഒന്നായാണ് ഈ സ്പോർട്സ് ഇവൻറ് സംഘടിപ്പിക്കപ്പെട്ടത്. ആലപ്പുഴ ജില്ലാ കമ്മിറ്റി ആതിഥേയത്വം വഹിച്ച പരിപാടിയുടെ വിജയത്തിന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (CITU), വാർഡ് മെമ്പർ ശ്രീമതി സൂഫി ഷാജി ഖാൻ, പൊതുജനങ്ങൾ, വിവിധ വർഗ്ഗ ബഹുജന സംഘടനകൾ എന്നിവരുടെ സഹകരണം വലിയ പങ്കു വഹിച്ചു.