സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ പോരാട്ടവുമായി ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ

594

യു.പിയിലെ വൈദ്യുതി തൊഴിലാളി സംയുക്ത സമരസമിതിയുടെ പ്രസ്താവന :
യുപി വൈദ്യുതി മേഖലയിലെ തൊഴിലാളികളും എൻജിനീയർമാരും പണിമുടക്കവും ജയിൽനിറയ്ക്കൽ സമരവുമായി മുന്നോട്ടു പോകുന്നതിന് നിർബന്ധിതരാകുന്നു.
പൂർവാഞ്ചൽ വൈദ്യുതി വിതരൺ നിഗം ലിമിറ്റഡിന്റെ സ്വകാര്യവത്കരണം നിശ്ചയിച്ചുറപ്പിച്ച മാനേജ്മെന്റിന്റെ നിർബന്ധബുദ്ധിയും ധാർഷ്ട്യവുമാണ് മാനേജുമെന്റുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണം. വസ്തുതകൾ വച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറല്ല. സ്വകാര്യവത്കരണ പ്രക്രിയയുമായി മുന്നോട്ട് പോകുമെന്ന് യുപി സർക്കാറിന്റെ ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്
ഷിഫ്റ്റ് എഞ്ചിനീയർമാരെയും ജീവനക്കാരെയും തൊഴിൽ ബഹിഷ്കരണത്തിൽ നിന്നും പണിമുടക്ക് നോട്ടീസിൽ ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്, എന്നിട്ടും എൻ‌ടി‌പി‌സി, പവർ ഗ്രിഡ്, പോസോകോ എന്നിവയുടെ ചുമതലകൾ ഒക്ടോബർ 04 ന് രാത്രി പത്തു മണി മുതൽ ഏറ്റെടുക്കാൻ സർക്കാർ പുറമേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട് . യുപി വൈദ്യുതി തൊഴിലാളികളെ സർക്കാരും മാനേജ്മെന്റും പണിമുടക്കിന് നിർബന്ധിതരാക്കിയിരിക്കുകയാണ്.
ഞങ്ങളുടെ അറിയിപ്പ് അനുസരിച്ച് പണിമുടക്കുന്ന ഏതെങ്കിലും ജീവനക്കാരനെ അറസ്റ്റ് ചെയ്താൽ എല്ലാ വൈദ്യുതി മേഖല ജീവനക്കാരും സമ്പൂർണ്ണ പണിമുടക്ക് തുടരുകയും ബഹുജന കോടതി-അറസ്റ്റ് പ്രസ്ഥാനവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന അടിച്ചമർത്തൽ ശ്രമങ്ങളെക്കുറിച്ചു വൈദ്യുതി ജീവനക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒരു വലിയ ചരിത്ര പോരാട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. അങ്ങേയറ്റം ശക്തിയോടെ പോരാടാൻ ഞങ്ങൾ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട് . എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ അഭ്യർത്ഥിക്കുന്നു
@ ശൈലേന്ദ്ര ദുബെ – കൺവീനർ – വിദ്യുത് കർമ്മചാരി സംയുക്ത സംഘർഷ സമിതി (വൈദ്യുതി തൊഴിലാളി സംയുക്ത സമരസമിതി), യുപി