MSEDCL വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ അദാനി പവറിന് കൂടി വിതരണ ലൈസൻസ് നൽകുന്ന തീരുമാനത്തിനെതിരെ, 31 സംഘടനകൾ സംയുക്തമായി ജനുവരി 3 അർദ്ധരാത്രി മുതൽ 6 ന് അർദ്ധരാത്രി വരെ 72 മണിക്കൂർ പണിമുടക്കും, ജനുവരി 18 മുതൽ അനിശ്ചിതകാല പണിമുടക്കും ആണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. EEFI ഉൾപ്പടെ NCCOEE ടെ വിവിധ ഘടക സംഘടനകൾ ഈ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, NCCOEE ടെ സംസ്ഥാനഘടകം, 4-ാം തീയ്യതി കേരളത്തിലെ മുഴുവൻ ഓഫീസുകളിലും വി2. പ്രതിഷേധശദീകരണ-പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുന്നു.സെക്ഷൻ തലത്തിൽ രാവിലെയും ഡിവിഷൻ / സർക്കിൾ തലത്തിൽ ഉച്ചക്കും പ്രകടനവും വിശദീകരണ യോഗവും നടത്തും.
പൊതുമേഖലയുടെ മരണ വാറണ്ട്
എകഴിഞ്ഞ ആഗസ്ത് 8ന് ലോക്സഭയില്‍ വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള വൈദ്യുതി (ഭേദഗതി) ബില്‍ 2022 അവതരിപ്പിക്കുകയുണ്ടായി. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ബില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്...























