വൈദ്യുതി ഭേദഗതി ബിൽ 2022

രാജ്യത്തെ വൈദ്യുതിമേഖലയെ സംബന്ധിക്കുന്ന വൈദ്യുതി നിയമം 2003ന്‌ കേന്ദ്രസർക്കാർ പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 എന്നാണ്‌ 2022 ആഗസ്‌റ്റ്‌ എട്ടിന്‌ അവതരിപ്പിച്ച ഈ ബിൽ അറിയപ്പെടുന്നത്‌. രാജ്യത്തെ 27 ലക്ഷം വൈദ്യുതി ജീവനക്കാർ പ്രതിഷേധ സൂചകമായി അന്നേദിവസം പണിമുടക്കി. കൺകറന്റ്‌ ലിസ്റ്റിൽപ്പെട്ട വൈദ്യുതി മേഖലയെ സംബന്ധിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളോട്‌ ആലോചിക്കാതെ ഭേദഗതി കൊണ്ടുവരുകയും ഭരണഘടനയുടെ ഫെഡറലിസ തത്വങ്ങൾക്ക്‌ യോജിക്കാത്ത വിധത്തിലുള്ള വകുപ്പുകൾ ഉൾപ്പെടുത്തുകയും ചെയ്‌ത കാര്യങ്ങളിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന്‌ ബിൽ പാസാക്കാതെ പാർലമെന്റിന്റെ ഊർജ്ജകാര്യ സ്ഥിരം സമിതിയുടെ പരിഗണനയ്‌ക്കായി വിട്ടു. വൈദ്യുതി നിയമം 2003ന്‌, 2013 മുതൽ അഞ്ചുതവണ വിവിധ തരത്തിലുള്ള ഭേദഗതികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുവന്നിട്ടുണ്ട്‌. വിതരണ ലൈനുകളെയും വിതരണം ചെയ്യുന്ന വൈദ്യുതിയെയും വേർതിരിക്കുന്ന സപ്ലൈ ലൈസൻസികൾ, വിതരണത്തിന്‌ വേണ്ട ലൈസൻസ്‌ സമ്പ്രദായം എടുത്തുകളയൽ തുടങ്ങി പലവിധത്തിൽ ഭേദഗതികൾ വന്നു. 2014ൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചശേഷം ഊർജ്ജകാര്യ സ്ഥിരം സമിതിക്ക്‌ വിട്ടു. 2019ൽ പാർലമെന്റിന്റെ കാലാവധി കഴിയുന്നതിനകം പാസ്സാക്കാൻ കഴിയാതിരുന്നതിനാൽ ബിൽ ലാപ്‌സായി. തുടർന്ന്‌ 2020ലും 21ലും വന്ന കരട്‌ ഭേദഗതികൾ വൈദ്യുതി ജീവനക്കാരുടെയും കർഷകരുടെയും വിവിധ സംസ്ഥാനങ്ങളുടെയും പ്രതിഷേധത്തെ തുടർന്നും നീതി ആയോഗ്‌ തന്നെ പങ്കുവച്ച ആശങ്കകളെ തുടർന്നും ബില്ലുകളായി അവതരിപ്പിച്ചില്ല. ബില്ലിനെതിരെ കേരളമടക്കമുള്ള പല നിയമസഭകളിലും പ്രമേയം പാസ്സാക്കി. 2021 ആഗസ്‌റ്റ്‌ 5ന്‌ കേരള നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏകകണ്‌ഠമായാണ്‌ പ്രമേയം പാസ്സാക്കിയത്‌. എന്നാൽ 2022 ആഗസ്‌റ്റ്‌ 8ന്‌ സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ്‌ അതുവരെ മുന്നോട്ടുവച്ച കാര്യങ്ങളിൽ ചില മാറ്റങ്ങളുമായി പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിച്ചത്‌. സപ്ലൈ ലൈസൻസികളുടെ നിർദേശം, ഡീലൈസൻസിങ്‌ എന്നിവയിൽ വരുത്തിയ മാറ്റം സംസ്ഥാനങ്ങളുമായുള്ള സമവായം എന്ന നിലയിൽ കേന്ദ്ര വൈദ്യുതി മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും മുമ്പ്‌ എതിർക്കപ്പെട്ട പല കാര്യങ്ങളും പ്രായോഗികമായി നടപ്പിൽവരുന്ന വിധത്തിൽ തന്നെയാണ്‌ പുതിയ ഭേദഗതി ബിൽ അവതരിപ്പിച്ചിരിന്നുന്നത്‌. ആഗസ്‌റ്റ്‌ എട്ടാം തീയതി പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട വൈദ്യുതി നിയമ ഭേദഗതി ബിൽ 2022ലെ വിവിധ വശങ്ങൾ പരിശോധിക്കുകയാണ്‌ ലേഖനത്തിലൂടെ.
വൈദ്യുതി മേഖലയിൽ മത്സരം വരുമോ
നിലവിലുള്ള വൈദ്യുതി നിയമത്തിലെ സെക്‌ഷൻ 14 പ്രകാരം ഒരേ സ്ഥലത്ത്‌ ഒന്നിലധികം വിതരണ ലൈസൻസികളെ അനുവദിച്ചുകൊണ്ട്‌ മത്സരത്തിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു. എന്നാൽ പ്രസ്‌തുത സെക്‌ഷൻ പ്രകാരം ഓരോ ലൈസൻസിയും സ്വന്തമായി വിതരണ ലൈനുകളും മറ്റ്‌ സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്‌. ഈ വിധത്തിൽ പ്രത്യേക വിതരണ സംവിധാനങ്ങളോടെ ഒരിടത്തും ഇന്നുവരെ ലൈസൻസികൾ മുന്നോട്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സ്വന്തമായി സംവിധാനങ്ങൾ ഒരുക്കാതെ തന്നെ നിലവിലുള്ള ലൈസൻസിയുടെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ വൈദ്യുതി വിതരണം അനുവദിക്കുന്ന വിധത്തിലാണ്‌ പുതിയ ഭേദഗതി വന്നിരിക്കുന്നത്‌. നിലവിലുള്ള ലൈസൻസി അവരുടെ സംവിധാനങ്ങൾ പുതുതായി വരുന്നവർക്ക്‌ നിർബന്ധമായി വിട്ടുകൊടുക്കണം. അതുപോലെ തന്നെ നിലവിലുള്ള ലൈസൻസി ഏർപ്പെട്ടിരിക്കുന്ന വൈദ്യുതി വാങ്ങൽ കരാറുകളും പുതിയ ലൈസൻസികളുമായി പങ്കുവയ്‌ക്കണം.
നിലവിൽ ഓരോ വിഭാഗം ഉപഭോക്താവിനും നിശ്ചിത താരിഫ്‌ നിർണ്ണയിക്കപ്പെടുകയാണ്‌ ചെയ്യുക. എന്നാൽ സെക്‌ഷൻ 62ൽ വരുത്തിയ ഭേദഗതിപ്രകാരം വിതരണത്തിന്‌ അനുവദിക്കുന്ന കൂടിയതും കുറഞ്ഞതുമായ നിരക്കുകൾ റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുകയും ലൈസൻസിക്ക്‌ ഇതിനിടയിലുള്ള ഏത്‌ നിരക്കിലും വൈദ്യുതി വിൽക്കുകയും ആകാം. ക്രോസ്‌ സബ്‌സിഡി നിരക്കുകൾ പ്രകാരം ശരാശരി വിൽപ്പന നിരക്കിനെക്കാൾ വളരെ കുറഞ്ഞ നിരക്കിലും വളരെ കൂടിയ നിരക്കിലും വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഉണ്ട്‌ എന്നുള്ളതും പ്രതിമാസം 20 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവരും ലക്ഷക്കണക്കിന്‌ യൂണിറ്റ്‌ ഉപയോഗിക്കുന്നവരും ഒരേ സ്ഥലത്ത്‌ ഉണ്ടാകാം എന്നതും വൈദ്യുതി മേഖലയുടെ പ്രത്യേകതയാണ്‌. വിതരണത്തിനുള്ള നിരക്ക്‌ വേണ്ടവിധത്തിൽ ക്രമീരിച്ചുകൊണ്ട്‌, കുറഞ്ഞ നിരക്കിലും തോതിലും വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കുന്ന വിധത്തിൽ തന്ത്രങ്ങൾ മെനയുവാൻ നിലവിലെ ഭേദഗതി സ്വകാര്യ ലൈസൻസികൾക്ക്‌ അവസരമൊരുക്കിക്കൊടുക്കുന്നു. ചോദിക്കുന്നവർക്കെല്ലാം വൈദ്യുതി നൽകണമെന്ന്‌ സെക്‌ഷൻ 43 നിബന്ധന ചെയ്യുന്നുണ്ടെങ്കിലും ഇഷ്‌ടമില്ലാത്തവർ ചോദിക്കാത്ത സാഹചര്യമൊരുക്കാൻ സാധിക്കും എന്നർത്ഥം. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നവരെയും വലിയ ഉപഭോക്താക്കളെയും െകെക്കലാക്കുകവഴി ചുരുങ്ങിയ ചെലവിൽ ഉയർന്ന ലാഭം ഉണ്ടാക്കുന്നതിന്‌ സ്വകാര്യ കമ്പനികൾക്ക്‌ സാധിക്കുന്നു.

മത്സരക്ഷമതയെ ബാധിക്കുന്ന മറ്റൊരുകാര്യം വരുമാനത്തിലെ അന്തരം നികത്തുന്നതിനായി ഭേദഗതിയിലെ സെക്ഷൻ 60 എ(2) പ്രകാരം ‘ക്രോസ് സബ്സിഡി ബാലൻസിംഗ് ഫണ്ട്’ രൂപീകരിക്കുവാൻ നിർദ്ദേശമുണ്ടെങ്കിലും വിടവുകൾ എത്രത്തോളം നികത്തപ്പെടുമെന്നത് സംശയകരമാണ്.
ചുരുക്കിപ്പറഞ്ഞാൽ മാത്രം നടക്കുമെങ്കിലും അതിനായുള്ള കളം നിലവിലുള്ള പൊതുമേഖലാ ലൈസൻസ് സംബന്ധിച്ചിടത്തോളം ഒരു ‘ലെവൽ പ്ലെയിംഗ് ഫീൽഡ്’ ആവില്ല എന്നുള്ളതാണ്.
ഉപഭോക്താവിന്‌ ‘ചോയ്സ്‌’ ലഭിക്കുമോ
ഉപഭോക്താവിന്‌ ‘ചോയ്‌സ്‌’ ലഭിക്കുന്നതിനുവേണ്ടി ഒന്നിലധികം വിതരണ ലൈസൻസുകളെ ഒരേ സ്ഥലത്ത്‌ അനുവദിക്കുന്നത്‌ എന്നാണ്‌ കേന്ദ്രസർക്കാർ പറഞ്ഞുവച്ചിരിക്കുന്നത്‌. ടെലികോം മേഖലയിൽ ഇത് നടപ്പാക്കിയിട്ടുണ്ട്. അതുവഴി ഉപഭോക്താക്കൾക്ക്‌ ‘ചോയ്‌സ്‌’ ലഭിക്കുന്നുണ്ടെന്നതും വസ്‌തുതയാണ്‌. 2003ലെ വൈദ്യുതി നിയമത്തിന്റെ സെക്ഷൻ 14ലും ഇതിനുള്ള വ്യവസ്ഥയുണ്ടായിരുന്നു. പക്ഷേ ഓരോ ലൈസൻസും അവരുടേതായ വിതരണ ലൈനുകളും മറ്റ് സംവിധാനങ്ങളും ഒരുക്കണമായിരുന്നു. ഇത് അപ്രായോഗികമായതുകൊണ്ട്, മുമ്പ് സൂചിപ്പിച്ചതുപോലെ മാറ്റം വരുത്തുന്നതാണ് ഭേദഗതി പ്രകാരം ‘ചോയ്‌സ്’ ലഭ്യമാക്കാൻ കേന്ദ്ര ഗവൺമെന്റ് ഉദ്ദേശിക്കുന്നത്.
പക്ഷേ ആർക്കാണ്‌ ‘ചോയ്‌സ്‌’ ലഭ്യമാകുന്നത്? പട്ടണത്തിൽ വിതരണം ചെയ്യണോ ഗ്രാമത്തിൽ വിതരണം ചെയ്യണോ, പുതുതായി വരുന്ന സ്വകാര്യ ലൈസൻസ് എന്ന് തീരുമാനിക്കും. ഗ്രാമത്തിലുള്ളവർ എത്ര ഹാർദ്ദമായി ക്ഷണിച്ചാലും അവർ വരുമോ? ഇല്ല തന്നെ. ഇനി പട്ടണത്തിൽ വിതരണത്തിന് വന്നാൽ അവിടത്തെ പാവപ്പെട്ടവന്റെ വീട്ടിലെ കണക്ക് എടുക്കുമോ, അതോ ധനവാന്റെ വീട്ടിലും ഹൈപ്പർ മാർക്കറ്റിലുമൊക്കെ കണക്ക് കൊടുക്കുമോ? പാവപ്പെട്ടവൻ ചോദിച്ചാൽ സെക്ഷൻ 43 പ്രകാരം കൊടുക്കാതിരിക്കാൻ കഴിയില്ല. പക്ഷേ സെക്‌ഷൻ 62ൽ വരുത്തിയ ഭേദഗതി പ്രകാരം ആ പാവപ്പെട്ടവന്റെ വൈദ്യുതി നിരക്കായി റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുന്നത് കുറഞ്ഞ പരിധിയും പരിധിയും കൂടിയ ഒരു ‘താരിഫ് ബാൻഡ്’ ആണ്. സ്വകാര്യ കമ്പനി അവർക്ക് അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച്, ഉയർന്ന പരിധിയിൽ പാവപ്പെട്ടവന്റെ നിരക്ക് തീരുമാനിച്ചാൽ അയാൾ ആ കമ്പനിയുടെ അപേക്ഷ നൽകില്ല. ചുരുക്കിപ്പറഞ്ഞാൽ ഇവിടെ ചോയ്‌സ് ആർക്കാണ്. സ്വകാര്യ കമ്പനിക്കോ അതോ ഉപഭോക്താവിനോ. സ്വകാര്യ കമ്പനിയാണെന്ന കാര്യത്തിൽ സംശയമില്ല.
വൈദ്യുതിയുടെ ഗുണമേന്മ വർദ്ധിക്കുമോ
വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വോൾട്ടേജ്‌, ഫ്രീക്വൻസി, വൈദ്യുതി തടസ്സങ്ങളുടെ എണ്ണവും കാലയളവും, ഹാർമോണിക്‌സ്‌, ന്യൂട്രൽ വോൾട്ടേജ് തുടങ്ങിയവയാണ് ഗുണമേന്മയുടെ ഘടകങ്ങളായി കണക്കാക്കുന്നത്. വൈദ്യുതി വിതരണ ലൈനുകളും മറ്റ് സംവിധാനങ്ങളും ഏതുവിധത്തിൽ വികസിക്കപ്പെടുന്നു, ആധുനികവൽക്കരിക്കപ്പെടുന്നു, പരിപാലിക്കപ്പെടുന്നു എന്നിവയെ വൈദ്യുതിയും വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ഗുണമേന്മ. ഇപ്പറഞ്ഞ ഒരു കാര്യത്തിലും പുതുതായി കടന്നുവരുന്ന വൈദ്യുതി വിതരണ ലൈസൻസുകൾ ഒരു പങ്കും വഹിക്കുന്നില്ല. കരാർ ചെയ്‌ത വൈദ്യുതി നിലവിലുള്ള ലൈസൻസിയുടെ പ്രതിഷ്‌ഠാപനങ്ങളിലൂടെ കടത്തിവിട്ട്‌ പണം വാങ്ങുന്ന ഒരു സോഫ്റ്റ്‌വെയർ ബിസിനസ്സ് മാത്രമാണ് അവർ ചെയ്യുന്നത്. വൈദ്യുതി പ്രതിഷ്‌ഠാപനങ്ങളുടെ ഉടമസ്ഥതയും വികസനവും ആധുനികവത്കരണവും പരിപാലനവും നിലവിലുള്ള ലൈസൻസിന്റെ ഉത്തരവാദിത്തമാണ്, അതിനാൽ പുതിയ ലൈസൻസുകൾ കടന്നുവരവ് യാതൊരു വിധത്തിലും വൈദ്യുതിയുടെ ഗുണനിലവാരം ഉയർത്താൻ ശ്രമിക്കുന്നില്ല. എന്നുമാത്രമല്ല, പുതിയ ലൈസൻസുകളുടെ കടന്നുവരവ്‌ നിലവിലുള്ള ലൈസൻസിനെ സാമ്പത്തികമായി തളർത്തുന്നതിന്‌ ഇടവരുത്തുമെന്നതിനാൽ വൈദ്യുതി പ്രതിഷ്‌ഠാപനങ്ങളുടെ വികസനവും ആധുനികവൽക്കരണവും പരിപാലനവും തടസ്സപ്പെടാനാണ്‌ സാധ്യത. അത്തരത്തിൽ വൈദ്യുതിയുടെ ഗുണമേന്മ കുറയുവാൻ മാത്രമേ പുതിയ ഭേദഗതി വരുത്തുകയുള്ളൂ.


ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുമോ
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റൽ, താരിഫ് തരംമാറ്റൽ, കണക്ടഡ് ലോഡ്/കോൺട്രാക്റ്റ് ഡിമാൻറ് മാറ്റൽ, ഡിസ്കണക്‌ഷൻ, ഡിസ്‌മാൻറ്‌ലിംഗ് തുടങ്ങിയ സേവനങ്ങളാണ് പുതിയ ലൈസൻസുകളുടെ പരിധിയിൽ വരിക. ഇതിൽത്തന്നെ കണക്ടഡ് ലോഡ്/കോൺട്രാക്ട് ഡിമാൻറ് മാറ്റലിന് വിതരണ ശൃംഖലയിൽ മാറ്റം വന്നാൽ നിലവിലുള്ള ലൈസൻസിന്റെ ഇടപെടൽ ആവശ്യമായി വരും. ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കൽ, വൈദ്യുതി തകരാറുകൾ പരിഹരിക്കൽ എന്നിവ നിലവിലുള്ള ലൈസൻസിന്റെ ഉത്തരവാദിത്തമാണ്. പുതിയ കണക്കുകൾക്ക് പുതിയ ലൈസൻസിന്റെ പക്കൽ അപേക്ഷ ലഭിച്ചാലും വിതരണ പ്രതിഷ്ഠാപനങ്ങൾ സ്ഥാപിക്കേണ്ടിവരുമ്പോൾ പ്രധാന ജോലികൾ ചെയ്യേണ്ടിവരുന്നത് നിലവിലുള്ള ലൈസൻസായിരിക്കും. മേൽപ്പറഞ്ഞവയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന സേവനം വൈദ്യുതി തകരാറുകൾ പരിഹരിക്കുക എന്നതായിരിക്കും. ഭൂരിഭാഗം തകരാറുകളും പരിഹരിക്കേണ്ടത് വൈദ്യുതി വിതരണ പ്രതിഷ്ഠാപനങ്ങൾ കൈകാര്യം ചെയ്യുന്ന നിലവിലുള്ള ലൈസൻസാണ്. രണ്ട് ലൈസൻസുകളുടെ ഇടപെടൽ ആവശ്യമായ ഈസവനങ്ങളിൽ ഉപഭോക്താവിന് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പരസ്‌പരം പഴിചാരി സ്വന്തം ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. പുതിയ ഭേദഗതി പ്രകാരം പുതിയ ലൈസൻസുകൾ കടന്നുവരുന്നത് ഉപഭോക്താവിന് പ്രായോഗികമായി ലഭ്യമാകുന്ന സേവനങ്ങളിൽ എന്തെങ്കിലും മെച്ചം ഉണ്ടാകുമെന്ന് കരുതാനാകില്ല.
ക്രോസ് സബ്സിഡി സംവിധാനം എന്താകും
വൈദ്യുതി വിതരണം ഒരു റെഗുലേറ്റഡ് ബിസിനസ്സാണ്. വിതരണ ലൈസൻസിയുടെ യഥാർത്ഥ ചെലവുകൾക്ക് പകരം മുൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് അനുവദനീയമായ ചെലവുകൾ അതനുസരിച്ച്‌ താരിഫ് നിർണ്ണയിക്കുകയാണ്. റെഗുലേറ്ററി കമ്മീഷൻ ചെയ്യുക. ഇപ്രകാരം ശരാശരി നൽകേണ്ട നിരക്ക്

കണ്ടെത്തുന്നു. ഇളവ് നൽകേണ്ട വിഭാഗങ്ങൾക്ക് ശരാശരി നിരക്കിൽ നിന്ന് കുറഞ്ഞ നിരക്ക് തീരുമാനിക്കുകയും മറ്റ് വിഭാഗങ്ങളിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുകയും ഇത് പരിഹരിക്കുകയും ചെയ്യുന്നു. ഇതാണ് ക്രോസ് സബ്സിഡി. ഉദാഹരണത്തിന്, 2022-23ലെ താരിഫ് പരിഷ്കരണത്തിൽ ശരാശരി വിലയായി നിശ്ചയിച്ചത് 6 രൂപ 57 പൈസയായിരുന്നു. മാസത്തിൽ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താൾക്ക് 3 രൂപ 51 പൈസ, കാർഷിക വൈദ്യുതിക്ക് 2 രൂപ 30 പൈസ തുടങ്ങി പല വിഭാഗങ്ങൾക്കും ശരാശരി നിരക്കിനേക്കാൾ കുറഞ്ഞ നിരക്ക് ഈടാക്കുന്നു. ഇതുമൂലമുള്ള റവന്യൂ വിടവ്‌ നികത്തുന്നതിനായി വാണിജ്യ ഉപഭോക്താക്കൾ, കൂടുതൽ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ശരാശരിയിൽ നിന്നും ഉയർന്ന നിരക്ക് ഈടാക്കുന്നു.
പുതിയ ഭേദഗതി പ്രകാരം നിശ്ചിത നിരക്ക് നിശ്ചയിക്കുന്നതിനുപകരം പരമാവധി ഈടാക്കാവുന്ന കൂടിയ നിരക്കും ഏറ്റവും കുറച്ച് ഈടാക്കാവുന്ന നിരക്കുമായിരിക്കും നിശ്ചയിക്കുക. പുതുതായി വരുന്ന ലൈസൻസുകൾ സ്വാഭാവികമായും ഉയർന്ന നിരക്കിലുള്ളവ കൈവശപ്പെടുത്തിയതിനാൽ അവർക്ക് പരമാവധി നൽകാവുന്ന നിരക്കിലുള്ള നിരക്കിലുള്ളവർ കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പരമാവധി കൂടിയ നിരക്ക് പ്രഖ്യാപിക്കും. നിലവിലുള്ള ലൈസൻസും ഇപ്രകാരം ചെയ്‌താൽ പാവപ്പെട്ടവരുടെയും കാർഷിക വൈദ്യുതിയുമൊക്കെ നിരക്കുകൾ കൂട്ടാനും വലിയ തുകയ്ക്കുള്ള നിരക്കുകൾ കുറയാനും ഇടവരും. ഇത്തരത്തിൽ ക്രോസ് സബ്സിഡി സംവിധാനത്തിന് വലിയ ശോഷണം ഉണ്ടാകും. നിലവിലുള്ള ലൈസൻസ് ഇപ്രകാരം ചെയ്‌തില്ലെങ്കിൽ അവർക്ക് താഴ്ന്ന നിരക്കിലുള്ള ഉപഭോക്താക്കൾ മാത്രം അവശേഷിപ്പിക്കുകയും അവർ സാമ്പത്തികമായി തകരുകയും ചെയ്യും.
ഇതുതന്നെയാണ് പുതുതായി വരുന്ന ലൈസൻസുകൾ പട്ടണ പ്രദേശങ്ങളുടെ വൈദ്യുതി വിതരണം കൈയടക്കുമ്പോൾ സംഭവിക്കുന്നത്. നിലവിലുള്ള ലൈസൻസികൾക്ക് ഗ്രാമപ്രദേശ
ങ്ങളിൽ ചെറുകിട പാവപ്പെട്ട ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി വിതരണം കഴിയുന്നത് പട്ടണ പ്രദേശങ്ങളിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കുന്നതാണ്. അത് ലഭിക്കാതെ വരുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ ചെറുകിട പാവപ്പെട്ടവന്റെ നിരക്കുകൾ ഉയർത്തേണ്ടിവരും.
മേൽപ്പറഞ്ഞ തരത്തിൽ ക്രോസ് സബ്സിഡി ഇല്ലാതാകുന്നത് പരിഹരിക്കുന്നതിനായി ഒരു ഇക്രാസ് സബ്സിഡി ബാലൻസിംഗ് ഫണ്ട് രൂപീകരിക്കുന്നതിന് ഭേദഗതി ബില്ലിലെ സെക്ഷൻ 60എ നിർദ്ദേശങ്ങളുണ്ട്. ഫോറം ഓഫ് റെഗുലേറ്റേഴ്‌സ് തയ്യാറാക്കുന്ന മോഡൽ റെഗുലേഷൻ അനുസരിച്ച് സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകൾ ഇതിനുള്ള റെഗുലേഷൻ പുറപ്പെടുവിക്കണമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമായി നടപ്പാകുമെന്ന് റെഗുലേഷൻ പുറത്തിറങ്ങിയാൽ മാത്രമേ വിശകലനം ചെയ്യാൻ കഴിയൂ.
വൈദ്യുതി നിരക്കുകൾ കുറയുമോ
നിരക്ക് കുറയാനുള്ള മാർഗ്ഗം കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നതാണ്. കെഎസ്‌ഇബിയുടെ പ്രസരണ വിതരണ നഷ്ടം 2000ൽ 30 വർഷം ഉണ്ടായത് 12 ശതമാനത്തിലേക്ക് താഴ്ന്നതിന്റെ ഫലമായി വൈദ്യുതി വാങ്ങുമ്പോൾ ഏകദേശം 2000 കോടി രൂപ പ്രതിവർഷം ലാഭിക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ ഓരോ മേഖലയിലും കാര്യാക്ഷത വർദ്ധിപ്പിച്ച് ചെലവുകൾ കുറയാൻ കഴിഞ്ഞാൽ വൈദ്യുതി നിരക്ക് കുറയും. ഉപഭോക്താവിനും ഇത് ഒരുപോലെ ഗുണകരമാകും. പക്ഷേ സമാനമായൊരു ഇടപെടലിന് പുതുതായി വരുന്ന ലൈസൻസിന് സാധ്യതയില്ലെന്നതാണ് യഥാർത്ഥ വസ്‌തുത. ഇപ്പോൾ അവതരിപ്പിച്ച നിയമ ഭേദഗതി പ്രകാരം വരുന്ന ലൈസൻസ് ആകെ ചെയ്യുന്ന കാര്യം വൈദ്യുതി വാങ്ങൽ ആണ്. അതാകട്ടെ നിലവിലുള്ള ലൈസൻസിന്റെ വാങ്ങൽ കരാറുകൾ ഏറ്റെടുക്കുന്നു. നിലവിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്ന ഉപഭോക്താക്കൾക്ക് നിരക്ക് കുറച്ച് കൊടുത്തുകൊണ്ട് അവരെ നിലവിലുള്ള ലൈസൻസുകളിൽ നിന്നും റാഞ്ചിയെടുക്കുക എന്നത് മാത്രമായിരിക്കും. അത്തരത്തിൽ യാതൊരു കാര്യക്ഷമതയുടെയും അകമ്പടിയില്ലാതെ മേൽത്തട്ടിലുള്ള ഉപഭോക്താക്കൾക്ക് നിരക്ക് കുറയുകയും താഴെത്തട്ടിലുള്ളവർക്ക് നിരക്ക് കൂടുകയും ചെയ്യും. താഴെത്തട്ടിലുള്ള വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകണമെങ്കിൽ സംസ്ഥാന സർക്കാർ സബ്സിഡി നൽകണം. ഇപ്പോൾത്തന്നെ കേന്ദ്രസർക്കാരിന്റെ നയങ്ങൾമൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇത് സാധിക്കുമോയെന്ന് സംശയമാണ്. അതല്ലെങ്കിൽ മറ്റ് വികസനം, ക്ഷേമ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കേണ്ടിവരും. താഴെത്തട്ടിലുള്ള വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകണമെങ്കിൽ സംസ്ഥാന സർക്കാർ സബ്സിഡി നൽകണം. ഇപ്പോൾത്തന്നെ കേന്ദ്രസർക്കാരിന്റെ നയങ്ങൾമൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇത് സാധിക്കുമോയെന്ന് സംശയമാണ്. അതല്ലെങ്കിൽ മറ്റ് വികസനം, ക്ഷേമ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കേണ്ടിവരും. താഴെത്തട്ടിലുള്ള വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകണമെങ്കിൽ സംസ്ഥാന സർക്കാർ സബ്സിഡി നൽകണം. ഇപ്പോൾത്തന്നെ കേന്ദ്രസർക്കാരിന്റെ നയങ്ങൾമൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇത് സാധിക്കുമോയെന്ന് സംശയമാണ്. അതല്ലെങ്കിൽ മറ്റ് വികസനം, ക്ഷേമ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കേണ്ടിവരും.
എല്ലാവർക്കും വൈദ്യുതി നൽകാനുള്ള ഉത്തരവാദിത്തം
ഉണ്ടോ പുതുതായി കടന്നുവരുന്ന ലൈസൻസികൾക്ക് അവരുടെ പ്രദേശത്തുള്ള എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നൽകാനുള്ള ഉത്തരവാദിത്തം (യൂണിവേഴ്‌സൽ സപ്ലൈ ഒബ്ലിഗേഷൻ) ഉണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ഇത് ഉറപ്പാക്കുന്നത് നിലവിൽ സെക്ഷൻ 43 ആണ്. നിയമാനുസൃതമായി എല്ലാവർക്കും

നിർദിഷ്ട സമയത്തിനുള്ളിൽ കണക്ഷൻ നൽകണമെന്ന് സെക്ഷൻ 43 അനുശാസിക്കുന്നു. ഇതിൽ യാതൊരു ഭേദഗതിയും വരുത്തിയിട്ടില്ലാത്തതിനാൽ, സപ്ലൈ ഒബ്ലിഗേഷൻ നിലനിൽക്കുന്നതാണ് പ്രഥമദൃഷ്ട്യാ തോന്നുക. പക്ഷേ അപേക്ഷിക്കുന്നവർക്ക്‌ മാത്രമല്ല കണക്ഷൻ നൽകേണ്ടൂ. ഇഷ്ടമില്ലാത്ത, അഥവാ താഴ്‌ന്ന നിരക്ക് നൽകുന്നവർ ചെറുകിടക്കാരും അപേക്ഷ നൽകാത്ത ഒരു സാഹചര്യം ഉണ്ടാക്കിയാൽ മതിയല്ലോ. ഭേദഗതി ചെയ്യുന്ന നിയമപ്രകാരം ഒരു നിശ്ചിത നിരക്കില്ല, ഉയർന്നതും താഴ്ന്നതുമായ പരിധികളാണ് നിശ്ചയിക്കപ്പെടുക എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. താഴെത്തട്ടിലുള്ളവർക്കും ചെറുകിടക്കാർക്കും ഉയർന്ന പരിധിയിലുള്ള നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് അവരെ ഒഴിവാക്കാനാകും. അതുപോലെതന്നെ ഉയർന്ന നിരക്കിലുള്ളവരും വൻകിടക്കാരും കൂടുതലുള്ള പ്രദേശം വൈദ്യുതി വിതരണത്തിനായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പുതുതായി കടന്നുവരുന്ന ലൈസൻസുമുണ്ട്.
ആഗസ്‌റ്റ് 8എൻ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ പ്രവർത്തനകാര്യ സ്ഥിരം സമിതിയുടെ പരിപാടിക്ക്‌ വിട്ടിരിക്കുകയാണ്‌ എന്ന് തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ. ബില്ലിനെ എതിർക്കുന്നവർ എന്തൊക്കെ കാര്യങ്ങളെയാണ് എതിർക്കേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടാക്കേണ്ടത് ഈ അവസരത്തിൽ അനിവാര്യമാണ്. 2013 മുതൽ കരാട്ട് രൂപത്തിൽ പുറപ്പെടുവിച്ച പല ഭേദഗതികളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങളെ സമീപിക്കുന്നവരും ഉണ്ടെന്നത് കാണേണ്ടതാണ്. ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള ചില ഭേദഗതിയിൽ, ഇന്ത്യയിലെ വൈദ്യുതി മേഖലയെ നിയന്ത്രിക്കുന്ന നിയമത്തിൽ അനിവാര്യമായി വരുത്തേണ്ട മാറ്റങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നതും 2013 മുതൽ നടന്നിട്ടുള്ള പ്രക്ഷോഭസമരങ്ങളുടെ സ്വകാര്യമേഖലയ്ക്ക് ലാഭം കൊയ്യാൻ അവസരമൊരുക്കുന്ന നിർദ്ദേശങ്ങളിലും കേന്ദ്ര ഗവൺമെന്റിന് സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കേന്ദ്രീകരിക്കുന്ന നിർദ്ദേശങ്ങളിലും കുറച്ചെങ്കിലും പിന്നോട്ടുപോയിട്ടുണ്ടെന്നാണ് കാണുന്നത്.
ഭേദഗതിക്ക് അനുബന്ധമായി നൽകിയിട്ടുള്ള സ്‌റ്റേറ്റ്‌മെന്റ് ഓഫ് ഒബ്‌ജക്റ്റ്‌സ് ആൻഡ് റീസൺസും ഭേദഗതി നിർദ്ദേശങ്ങളും വിശകലനം ചെയ്താൽ ഒരുകാര്യം മനസ്സിലാകും. കേന്ദ്രസർക്കാരിന്റെ പ്രധാനവും ആത്യന്തികവുമായ ലക്ഷ്യം സ്വകാര്യ കമ്പനികൾക്ക് വൈദ്യുത വിതരണ മേഖലയിൽനിന്ന് ലാഭം കൊയ്യാൻ അവസരമൊരുക്കുക എന്നതാണ്. അതിനായി ഉപഭോക്താക്കൾക്ക്‌ ‘ചോയ്‌സ്‌’, ആവശ്യമുള്ളവരുടെ വൈദ്യുതി നിരക്ക് കുറയും തുടങ്ങി പൊള്ളയായ ചില അവകാശവാദങ്ങൾ മുന്നിൽനിൽക്കുകയാണ്.
ഭേദഗതി നിർദ്ദേശങ്ങളിൽ സെക്ഷൻ 86ന്റെ ഭേദഗതിയായി സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകളുടെ ഉത്തരവാദിത്തമായി താഴെപ്പറഞ്ഞിരിക്കുന്നവ പ്രസക്തമായ കാര്യങ്ങളാണ്.

  1. ensure that trariff recovers all ‘‘prudent’’ costs
  2. provide reasonable RoI
  3. ensure financial stability of the licensee
    മേൽപ്പറഞ്ഞ കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകൾ വരുത്തിയ വീഴ്‌ചയാണ്‌ പല വിതരണ ലൈസൻസികളുടെയും മോശം സാമ്പത്തിക സ്ഥിതിയുടെ ഒരു കാരണം. അതോടൊപ്പം തന്നെ ‘‘prudent’’ ചെലവുകൾ മാത്രമേ അനുവദിക്കുന്നുള്ളൂ എന്നും ലൈസൻസിയുടെ കാര്യക്ഷമതാരാഹിത്യം ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്നില്ല എന്നും ഉറപ്പുവരുത്തണം.
    2013 മുതൽ കേന്ദ്രസർക്കാർ നിർദ്ദേശിച്ച ഭേദഗതികളിൽ, അതിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി, ഇപ്പോഴത്തെ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചില കാര്യങ്ങൾ താഴെപ്പറയുന്നു:
  4. ക്രോസ്‌ സബ്‌സിഡി പൂർണ്ണമായി ഒഴിവാക്കി ‘direct benefit transfer’ നടപ്പാക്കുന്നത്‌
  5. കാര്യേജും കണ്ടന്റും വേർതിരിക്കൽ
  6. വൈദ്യുതി വിതരണത്തിന്‌ ലൈസൻസ്‌ ഒഴിവാക്കുന്നത്‌
  7. സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിനുള്ള സെലക്‌ഷൻ കമ്മിറ്റിയിൽ കേന്ദ്രസർക്കാർ നോമിനികളുടെ ഭൂരിപക്ഷം ഉറപ്പുവരുത്തുന്നതിനുള്ള ഭേദഗതി.
    മേൽപ്പറഞ്ഞ മാറ്റങ്ങൾ, പ്രക്ഷോഭസമരങ്ങളുടെ വിജയമായി കാണേണ്ടതാണ്‌.
    ഭേദഗതി നിർദ്ദേശങ്ങളിൽ വന്നിട്ടുള്ള ചില കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിനുള്ള മോഡൽ റെഗുലേഷനുകൾ തയ്യാറാക്കുവാനായി പുതുതായി നിർദ്ദേശിച്ച സബ്‌സെക്‌ഷൻ 166 (3എ) പ്രകാരം ഫോറം ഓഫ്‌ റെഗുലേറ്റേഴ്‌സിനെ നിയോഗിച്ചിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്‌. സെക്‌ഷൻ 62 (1) ഭേദഗതി പ്രകാരം ഉയർന്നതും താഴ്‌ന്നതുമായ താരിഫ്‌ പരിധികൾ ഏർപ്പെടുത്തുന്നത്‌, സെക്‌ഷൻ 60എ (1) ഭേദഗതി പ്രകാരം PPAകൾ ഷെയർ ചെയ്യുന്നത്‌, സെക്‌ഷൻ 60എ (2) ഭേദഗതി പ്രകാരം ക്രോസ്‌ സബ്‌സിഡി ബാലൻസിംഗ്‌ ഫണ്ട്‌ ഏർപ്പെടുത്തുന്നത്‌, സെക്‌ഷൻ 42 (1) പ്രകാരം പുതിയ ലൈസൻസിക്ക്‌ നിലവിലുള്ള സൈലൻസിയുടെ വിതരണ സംവിധാനങ്ങളിലേക്ക്‌ non discriminatory open access അനുവദിക്കുന്നത്‌, സെക്‌ഷൻ 43 (1) പ്രകാരം പുതിയ കണക്‌ഷനുകൾ നൽകുന്നത്‌ എന്നിവയാണ്‌ അത്‌. മോഡൽ റെഗുലേഷനുകൾ മാർഗ്ഗനിർദ്ദേശങ്ങളായി എടുത്തുകൊണ്ടാണ്‌ റെഗുലേറ്ററി കമ്മീഷനുകൾ മേൽപ്പറഞ്ഞ കാര്യങ്ങൾക്കുവേണ്ട റെഗുലേഷനുകൾ തയ്യാറാക്കേണ്ടത്‌. വൈദ്യുതി വിതരണമേഖലയിൽ പുതിയ വിതരണ ലൈസൻസികൾ അനുവദിക്കപ്പെടുന്ന പക്ഷം മേൽപ്പറഞ്ഞ റെഗുലേഷനുകളുടെ ഉദ്ദേശശുദ്ധിയും ഫലപ്രാപ്‌തിയും പ്രായോഗികതയും ആയിരിക്കും വൈദ്യുതി മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തെ പ്രധാനമായും സ്വാധീനിക്കുക.
    വൈദ്യുതി നിയമ ഭേദഗതി 2022 പാർലമെന്റിന്റെ ഊർജ്ജകാര്യ സ്ഥിരം സമിതിയുടെ പരിഗണനയ്‌ക്ക്‌ വിട്ടിരിക്കുന്ന സാഹചര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നതിന്‌ ജീവനക്കാരുടെ ശക്തമായ സമരമല്ലാതെ മാര്‍ഗ്ഗമില്ല.