യു.പി.യിലെ വൈദ്യുതി ജീവനക്കാർ നടത്തുന്ന ജീവന്മരണ പോരാട്ടത്തിന് പിന്തുണ – ഒക്ടോബര്‍ 5ന് NCCOEEE പ്രതിഷേധം

595

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാനുള്ള ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമിതിയുടെ സമരം ശക്തിപ്പെടുന്നു. ഇന്നലെ നടന്ന ചർച്ചയിൽ സ്വകാര്യവൽക്കരണത്തിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് യു.പി. ഗവൺമെന്റ് വ്യക്തമാക്കിയതോടെ വൈദ്യുതി ജീവനക്കാരുടെ ഐതിഹാസികമായ പോരാട്ടത്തിന് യു.പി.യിൽ കളമൊരുങ്ങുകയാണ്.

പട്ടാളത്തെ ഇറക്കിയും കരിനിയമങ്ങൾ ഉപയോഗിച്ചും സമരത്തെ അടിച്ചമർത്താനുള്ള യോഗി ആദിത്യനാഥ് ഗവൺമെന്റിന്റെ കിരാത നീക്കത്തെ എന്തു വില കൊടുത്തും ചെറുത്തു തോല്പിക്കുവാൻ രാജ്യത്തെമ്പാടുമുള്ള വൈദ്യുതി ജീവനക്കാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. യു.പി.യിലെ വൈദ്യുതി ജീവനക്കാർ നടത്തുന്ന ജീവന്മരണ പോരാട്ടത്തിന് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് ഒക്ടോബര്‍ 5ന് മുഴുവൻ ഇലക്ട്രിസിറ്റി ഓഫീസുകൾക്ക് മുമ്പിലും വമ്പിച്ച പ്രതിഷേധ പ്രകടനവും യോഗങ്ങളും നടത്താൻ നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻ്റ് എഞ്ചിനീയേഴ്സ് (NCCOEEE) കേരള സംസ്ഥാന സമിതി അഭ്യർത്ഥിച്ചു.