വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക

598

ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില്‍ വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്‍പ്പെടുന്നു. സമരം ചെയ്യുന്ന കര്‍ഷകരോട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വൈദ്യുതി നിയമ ഭേദഗതി മാറ്റി വയ്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ദേശീയ തലത്തില്‍ വൈദ്യുതി ജീവനക്കാര്‍ ഫെബ്രുവരി 3ന് സ്വകാര്യവല്‍ക്കരണത്തിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രകോപനവുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 3ന്റെ പണിമുടക്കില്‍ എല്ലാ ജീവനക്കാരേയും പങ്കാളികളാക്കി കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിന് താക്കീത് നല്‍കാന്‍ കഴിയണം.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്ന പണിമുടക്കിന് ആധാരമായ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്.
• വൈദ്യുത നിയമ ഭേദഗതി ബില്‍ 2020ഉം സ്റ്റാന്‍ഡേഡ് ബിഡ്ഡിങ്ങ് ഡോക്യുമെന്റും പിന്‍വലിക്കുക.
• വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കുക
• സംസ്ഥാനങ്ങളിലെ വിഭജിക്കപ്പെട്ട വൈദ്യുതി മേഖല കേരള മാതൃകയില്‍ യോജിപ്പിക്കുക.
• പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക
• നിര്‍ബന്ധിത വിരമിക്കല്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കാതിരിക്കുക
• സ്ഥിര സ്വഭാവമുള്ള ജോലി കരാര്‍ നല്‍കാതിരിക്കുക , കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക
• തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക