ആലപ്പുഴ ജില്ലാ സമ്മേളനം

72

കെ എസ് ഇ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് ആലപ്പുഴ ജില്ലാ സമ്മേളനം ആഗസ്റ്റ് 10 ന് ആലപ്പുഴ ഹോട്ടൽ ബോണാൻസയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജീവ് കുമാർ കെ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സുജിത് കുമാർ ജില്ലാ റിപ്പോർട്ടും, ട്രഷറർ പ്രമോദ് കുമാർ കണക്കും അവതരിപ്പിച്ചു. വർക്കേർസ് അസ്സോസ്സിയേഷൻ ജോയന്റ് സെക്രട്ടറി ശ്രീ. രഘുനാഥൻ, സംസ്ഥാന ഭാരവാഹികളായ സജീവ് കെ എസ്സ്, ഇന്ദിര കെ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കേന്ദ്ര നിർവ്വാഹക സമിതിയംഗം കുര്യൻ സെബാസ്റ്റ്യൻ ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ് മായ എസ്സ് നായർ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങും സമ്മേളനത്തോടൊപ്പം നടന്നു.
പ്രസിഡന്ററായി മനോജ് കുമാർ എസ്സ്, സെക്രട്ടറിയായി സുജിത് കുമാർ പി, ട്രഷററായി അരുൺ ബി എന്നിവരേയും 27 അംഗ ജില്ലാ കമ്മിറ്റിയേയും, സംസ്ഥാന സമ്മേളന പ്രതിനിധികളായി 16 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ആലപ്പുഴ ജില്ലയിലെ 110 അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു.