പവർ ക്വിസ് 2026-വിജ്ഞാനകേരളം മിഴി തുറക്കുന്നു

5

പവർ ക്വിസ് 2026

⚡ വിജ്ഞാനകേരളം മിഴി തുറക്കുന്നു! ⚡

രാജ്യത്തെ ഊർജ്ജമേഖലയിലെ ഏറ്റവും വലിയ ക്വിസ് മത്സരം — പവർ ക്വിസ് 2026 സെപ്റ്റംബർ 30 നു പ്രാഥമിക തല മത്സരത്തോടെ തുടക്കം കുറിക്കുന്നു..

കേരളത്തിലെ വൈദ്യുതി മേഖലയിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടനയായ KSEB ഓഫീസേഴ്സ് അസോസിയേഷൻ ആണ് കഴിഞ്ഞ 33 വർഷങ്ങളായി ഈ മഹത്തായ വിജ്ഞാനവേദി സംഘടിപ്പിക്കുന്നത്

ഊർജ മേഖലയിലെ പഠന ഗവേഷണ കേന്ദ്രമായ ഇൻസ്‌ഡസ്മായി ചേർന്നു ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 

ഒരേസമയം ആയിരത്തിലധികം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലായി അരലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യയിലെ ഊർജമേഖലയിലെ തന്നെ ഏറ്റവും വലിയ ക്വിസ് പരിപാടികളിലൊന്നായ “പവർ ക്വിസി”ലൂടെ വിദ്യാർത്ഥികളിൽ സാമൂഹികവും ശാസ്ത്രീയവുമായ അവബോധം വളർത്തുയും ഊർജമേഖലയിലെ നൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുകയും ചെയുന്നതിനൊപ്പം തന്നെ ഈ മേഖലയിലുണ്ടാകേണ്ട സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തബോധവും യുവതലമുറയിലേക്ക് പകർന്നു നൽകാനും  ശ്രമിക്കുന്നു..

എല്ലാവർക്കും ഗുണനിലവാരമുള്ള വൈദ്യുതി ഇടതടവില്ലാതെ, താങ്ങാവുന്ന നിരക്കിൽ നൽകുക എന്നത് ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ കെ.എസ്.ഇ.ബി.യുടെ ഉത്തരവാദിത്തമാണ്. വൈദ്യുതി മേഖല പൊതുമേഖലയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, “വൈദ്യുതി എല്ലാവർക്കും എല്ലായ്‌പ്പോഴും” എന്ന മുദ്രാവാക്യമുയർത്തിയാണ് പവർ ക്വിസ് 2026 സംഘടിപ്പിക്കുന്നത്.

ഓഫീസസ് അസോസിയേഷനിലെ മുഴുവൻ പ്രവർത്തകരും  ചേർന്നു ആണ് ഉച്ചഭക്ഷണ സമയത്തു നടക്കുന്ന പ്രാഥമികതല മത്സരം സംഘടിപ്പിക്കുന്നത്.

വൈദ്യുതി മേഖലയിലെ എല്ലാ സഹോദര സംഘടനകളും പെൻഷൻ സംഘടനകളും പവർ ക്വിസിന് പിന്തുണയുമായി കൂടെ ഉണ്ട്.

പ്രാഥമികതലത്തിൽ ഓരോ സ്ഥാപനത്തിൽ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന വിദ്യാർത്ഥികൾ ആ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരു ടീമായി ഒക്ടോബറിൽ നടക്കുന്ന ജില്ലാതല മത്സരത്തിലേക്കും, ജില്ലാതല വിജയികൾ ഡിസംബറിൽ നടക്കുന്ന സംസ്ഥാനതല ഫൈനലിലേക്കും അർഹത നേടും.

സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനക്കാരായ ടീമിന് 20,000 രൂപയും സർ വിശ്വേശ്വരയ്യ ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും ഡോ. കെ. എൽ. റാവു ട്രോഫിയും അടങ്ങുന്ന ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു. എല്ലാ ഘട്ടങ്ങളിലും വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ആകർഷകമായ സമ്മാനങ്ങളും നൽകും.

ഇതിനോടനുബന്ധമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സെപ്റ്റംബർ 30-ന് രാത്രി 9 മണിക്ക് സംഘടനയുടെ വെബ്സൈറ്റായ www.kseboa.org,  ഫേസ്ബുക്ക് പേജ് www.fb.com/kseboa.org, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ലിങ്ക് ലഭ്യമാകും. വളരെ വലിയ പങ്കാളിത്തമാണ് കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈൻ ക്വിസ് മത്സരത്തിന് ലഭിച്ചത്.