പത്തനംതിട്ട ജില്ല വനിത ജനറല്‍ബോഡി

353

നവംബർ ഏഴാം തീയതി പത്തനംതിട്ട അബാൻ ആർക്കേഡിൽ വെച്ച് രാവിലെ 10.30 ന് വനിത ജനറൽബോഡി കേന്ദ്രകമ്മിറ്റി അംഗം രമയുടെ അധ്യക്ഷതയിൽ നടന്നു. തമിഴ്നാട് മുൻഗവർണറും സുപ്രീംകോടതി ആദ്യ വനിതാ ജഡ്ജിയുമായ ജസ്റ്റിസ് ഫാത്തിമ ബീവി ജനറൽബോഡി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകയുടെ വാക്കുകൾ ഏവർക്കും പ്രചോദനവും പുതു അനുഭവമായിരുന്നു. പത്തനംതിട്ടയുടെ അഭിമാനമായ ഉദ്ഘാടകയെ തദവസരത്തിൽ സംസ്ഥാന വനിതാ ചെയർപേഴ്സൺ ഉപഹാരം സമർപ്പിച്ച് ആദരിച്ചു. അനിത കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷൈനി എബ്രഹാം സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ കൺവീനർ രമ്യ വനിത പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അനിൽകുമാർ ജില്ലാ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ സമ്മേളനത്തിനുശേഷം ജില്ലയിൽ നടന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പ്രദർശനം ഏവർക്കും നല്ല അനുഭവമായിരുന്നു. സംസ്ഥാന വനിതാ കൺവീനർ ശ്രീലാകുമാരി എ.എൻ സംഘടന റിപ്പോർട്ടും സംഘടന പിന്നിട്ട വഴികളും പങ്കുവെച്ചു. തുടർന്ന് സംഘടന ഏറ്റെടുത്തു നടത്തുന്ന വിവിധ പദ്ധതികൾ വിശദീകരിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി സീമ കെ.പി സംസ്ഥാന വനിതാ സബ്കമ്മിറ്റി റിപോർട്ട് അവതരിപ്പിച്ചു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം കെ ഗിരീഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പിന്നീട് നടന്ന ചർച്ചയിൽ എല്ലാ വനിതാ അംഗങ്ങളും പങ്കെടുക്കുകയും കൃത്യനിഷ്ഠയോടും ഉത്തരവാദിത്തത്തോടും സമൂഹത്തിനും സ്ഥാപനത്തിനും ഗുണപരമായി വനിതകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഈ വനിതാ കൂട്ടായ്മ പ്രചോദനവും വഴികാട്ടിയുമാണെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ സജിമോൾ ജോയിന്റ് കൺവീനർ ഹുസ്ന മുംതാസ് ന്യൂസ് എഡിറ്റർ ജാസ്മിൻ ബാനു സൗത്ത് സോൺ സെക്രട്ടറി ജി ശ്രീകുമാർ സി.ഇ.സി അംഗം ശ്യാംകുമാർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി ഹരികുമാർ, മുതിർന്ന അംഗം സത്യപാലൻ തുടങ്ങിയവർ വനിത ജനറൽബോഡി അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലയിലെ 30 വനിതകളിൽ 21 വനിതകൾ ഈ കൂട്ടായ്മയിൽ പങ്കെടുത്തു.

കൂട്ടായ്മ വൻവിജയം ആക്കുന്നതിന് സമയം നിഷ്ഠയോടുകൂടി 31 പുരുഷ സുഹൃത്തുക്കളും നമ്മോടൊപ്പം ഉണ്ടായിരുന്നു. നമ്മുടെ സംഘടനയിലെ മുതിർന്ന വനിത പ്രവർത്തകരായ രാധാമണി കെ.എൽ, രമണി എന്നിവരെ യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു. ഉന്നത വിജയികൾക്കുള്ള ബനവലന്റ് ഫണ്ട് അവാർഡ് ദാനവും ഇതിനോടൊപ്പം നടത്തപ്പെട്ടു. കേരളത്തിലെ വടക്ക് മുതൽ തെക്ക് വരെയുള്ള വനിതാ നേതൃത്വം, ബഹുമാനപ്പെട്ട ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവരുടെ സാന്നിധ്യവും കൂട്ടായ്മയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നു.

സി സി.ഇ.സി അംഗം ആശ ക്രോഡീകരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കവിത കൃതജ്ഞത രേഖപ്പെടുത്തിയതോടെ സംഘടനാ വർഷത്തിലെ ആദ്യ വനിത ജനറൽ ബോഡിക്ക് തിരശ്ശീല വീണു.