വനിതാദിനാഘോഷം ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

541

കോഴിക്കോട് ജില്ലയിൽ വനിതാദിനം -2020 ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് നാലാം തീയ്യതി വൈദ്യുതി ഭവൻ ഹാളിൽ വച്ച് നടത്തപ്പെട്ട മത്സരത്തിന്റെ വിഷയമായി നൽകപ്പെട്ടത് “സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ” എന്നതായിരുന്നു. ഇരുപതോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്ന് ഈ രംഗത്ത് ജില്ലയിലെ പ്രമുഖരടങ്ങുന്ന വിധികർത്താക്കൾ മൂല്യനിണ്ണയം നടത്തി പെയിന്റിംഗിൽ ശ്രീ പരാഗ് ഇലക്ട്രിസിറ്റി വർക്കർ ഇലക്ട്രിക്കൽ സെക്ഷൻ മാങ്കാവ് ഒന്നാം സ്ഥാനവും, ശ്രീ സുരേഷ് കുമാർ സീനിയർ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഡിവിൻ കോഴിക്കോട് രണ്ടാംസ്ഥാനവും കരസ്ഥമാക്കിയപ്പോൾ പെൻസിൽ ചിത്രരചനയിൽ ശ്രീ ആഷിത് ഓപ്പറേറ്റർ ജി ഐ എസ് കോഴിക്കോട് ഒന്നാം സ്ഥാനവും ശ്രീ മോഹനൻ സബ് എഞ്ചിനിയർ സിവിൽ സബ്ഡിവിഷൻ നല്ലളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഈ വർഷത്തെ വനിതാ ദിനാഘോഷങ്ങളുടെ സമാപന പരിപാടി വൈദ്യുതഭവനാങ്കണത്തിൽ 07.03.2020 ന് വൻ ആഘോഷമായി നടത്തപ്പെട്ടപ്പോൾ മുഖ്യാതിഥിയും ഉത്ഘാടകയുമായ ശ്രീമതി പി.എം. ആതിര അഡീഷണൽ ഗവ: പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടറും, അസോസിയേഷന്റെ മുൻ സംസ്ഥാന സെക്രട്ടറിയും വൈദ്യുത വകുപ്പു മന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹിയുമായ ശ്രീ എം ജി സുരേഷ് കുമാർ ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. സമാപന വേദിക്കരികിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ഓരോന്നും മികച്ച നിലവാരം പുലർത്തിയതായി കാണപ്പെട്ടു.