ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വളര്‍ച്ച പ്രാപിക്കുമ്പോഴും, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ, തൊഴിലാളികളുടെ ജീവിത അവസ്ഥ മെച്ചപ്പെടുത്തുന്നതിനോ ആവശ്യമായ നടപടികള്‍ ഒരിടത്തും ഉണ്ടാകുന്നില്ല. കുത്തക കമ്പനികളുടെ മുതല്‍മുടക്ക് വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും അതൊന്നും സാധാരണ തൊഴിലാളിക്ക് ഉപയോഗപ്രദമാകാത്തത് ലാഭം കുന്നുകൂട്ടുക എന്ന താല്‍പര്യം മാത്രം ലക്ഷ്യം വയ്ക്കുന്നതിനാലാണ്. അതുകൊണ്ടു തന്നെ തൊഴിലാളികളുടെ സുരക്ഷ തന്നെയാണ് ലോക ഫെഡറേഷന്റെ പ്രധാന മുദ്രാവാക്യം.
പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത് കുത്തകകള്‍ വല്യതോതില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുമ്പോള്‍ തൊഴിലാളികളുടെ ജീവിതം ദുരന്തപൂര്‍ണ്ണമാകുന്നു. ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ കമ്പനികളായ എക്സോണ്‍, മോബില്‍, ടോറ്റല്‍, ടാറ്റ തുടങ്ങിയ കമ്പനികള്‍ വല്യ ലാഭം നേടിക്കൊണ്ടിരിക്കുമ്പോഴും ജനങ്ങള്‍ ഊര്‍ജ്ജ ദാരിദ്ര്യത്തില്‍ ജീവിക്കുന്നു. പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിന് രാജ്യാന്തര കുത്തകകള്‍ നടത്തുന്ന ശ്രമങ്ങള്‍, ലോകത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്നു. ലിബിയ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങളും, അതുണ്ടാക്കുന്ന ആഭ്യന്തര കലാപങ്ങളും ഇതിനുദാഹരണമാണ്. ഇത്തരം സാഹചര്യങ്ങളെ മനസ്സിലാക്കുകയും, തൊഴിലാളികളില്‍ സാര്‍വ്വദേശീയ സാഹചര്യം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാന ഉത്തരവാദിത്വമാണ്. പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്. കേരളത്തില്‍ ഈയിടെ ഉണ്ടായ പ്രളയത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തേയും കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളേയും ലോക ഫെഡറേഷനു വേണ്ടി അഭിനന്ദിക്കുന്നു,