സേവനം വിരൽതുമ്പിൽ

435

വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്ക് അനുസൃതമായി ഈ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. കുത്തക സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപനത്തിനാവശ്യമായ സോഫ്റ്റ്‌വെയറുകൾ സ്വന്തം മാനവശേഷി ഉപയോഗിച്ച് നിർമ്മിക്കുന്നത് വൻ സാമ്പത്തിക ലാഭത്തിനും മികച്ച കാര്യക്ഷമതക്കും സഹായകരമായി. ഇത്തരത്തിൽ വിജയകരമായി നടപ്പാക്കിയ പദ്ധതികൾ നിരവധിയാണ്.
കെ എസ് ഇ ബി ഐ ടി വിഭാഗം തയാറാക്കിയ ഒരുമാനെറ്റ് സോഫ്‌റ്റ്‌വെയറിലൂടെ എൽ ടി ഉപഭോക്താക്കൾക്ക് സുതാര്യവും കൃത്യതയാർന്നതുമായ ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തി. ബില്ലിംഗിന് പുറമേ ഉപഭോക്താക്കൾക്ക് ആവശ്യമായ നിരവധി സേവനങ്ങൾ (പുതിയ കണക്ഷൻ , മീറ്റർ . മാറ്റി വെക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, താരിഫ് മാറ്റൽ തുടങ്ങിയവ) സുതാര്യതയോടെ കൈകാര്യം ചെയ്യാൻ ഒരുമാനെറ്റ് വളരെ പ്രയോജനപ്രദമാണ്. ഇത് കൂടാതെ എച്ച് ടി/ ഇ എച്ച് ടി ഉപഭോക്താക്കളുടെ ബില്ലിംഗും പൂർണ്ണമായി കമ്പ്യൂട്ടർ വത്കരിച്ചു. മാനവശേഷി വിഭാഗം, മെറ്റീരിയൽ മാനേജ്മെന്റ് വിഭാഗം, അക്കൗണ്ടിംഗ് വിഭാഗം എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ വത്കരണം പൂർത്തിയാക്കി. കെ എസ് ഇ ബി യുടെ എല്ലാ ആഫീസുകളെയും പരസ്പരം ബന്ധിപ്പിച്ചുള്ള നെറ്റ് വർക്കിംഗ്, സ്വന്തം ഡാറ്റാ സെന്റർ സംവിധാനം, ഊർജ ആഡിറ്റിംഗ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം, ജി ഐസ് സംവിധാനത്തിലൂടെ ഉപഭോക്താക്കളേയും ആസ്ഥികളേയും അടയാളപ്പെടുത്തൽ എന്നിവയും ഈ കാലഘട്ടത്തിൽ പൂർത്തികരിക്കാൻ കഴിഞ്ഞു. വൈദ്യുതി സുരക്ഷ അപകടവിവരങ്ങൾ എന്നിവ വിലയിരുത്തുന്നതിനായുള്ള സ്മാർട്ട്, . വിതരണ മേഖലയിലെ ക്യാപ്പിറ്റൽ . വർക്കുകളുടെ വിശകലനത്തിനായി പ്രമോസ്, ഒരുമ നെറ്റ് എച്ച് ആർ ഐസ് എന്നിവയുടെ മൊബൈൽ പതിപ്പുകൾ , എസ്റ്റിമേറ്റുകൾ തയാറാക്കാൻ സഹായിക്കുന്ന ടീം ആപ്പ് തുടങ്ങി സ്ഥാപനത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ .ഉപഭോക്‌തൃ സംതൃപ്തി ഉറപ്പ് വരുത്താനുതകുന്ന നിരവധി സോഫ്ട് വെയറുകൾ പ്രവർത്തനക്ഷമമായി.

  • പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം. കെ എസ് ഇ ബി വെബ് സൈറ്റിൽ ലഭ്യമാക്കിയത് സേവനങ്ങൾ സത്വരമായും സുതാര്യമായും ലഭ്യമാക്കാൻ സഹായകരമായി.
    പോസ്റ്റ് ആവശ്യമില്ലാത്ത ലോ ടെൻഷൻ./ ഗാർഹിക ഉപഭോക്താക്കൾക്ക് സർവീസ് കണക്ഷന് വേണ്ട ചെലവ് ഓൺലൈനായി അടക്കാൻ കഴിയും. അപേക്ഷകൾ നൽകിയത് മുതലുള്ള തുടർ നടപടികൾ എസ് എം എസ് സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.
  • ഉപഭോക്താക്കൾക്ക് സംശയ നിവാരണത്തിനും പരാതികൾ രജിസ്റ്റർ . ചെയ്യുന്നതിനും ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ ആരംഭിച്ചു . 1912 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിച്ചും 0471 2555544 എന്ന ടെലഫോൺ നമ്പർ വഴിയും കാൾ സെന്റർ സേവനങ്ങൾ ലഭ്യമാണ്.
  • നവ മാധ്യമങ്ങളുടെ കാലിക പ്രസക്തി ഉൾക്കൊണ്ട് ഉപഭോക്താക്കളുമായി സംവദിക്കുന്നതിനായി ഫേസ് ബുക്ക് , വാട്ട്സ് ആപ്പ് തുടങ്ങിയവയിൽ ഫലപ്രദമായി ഇടപെടുന്നതിനായി സോഷ്യൽ മീഡിയ ഹെൽപ്പ് ഡെസ്ക് ശ്രദ്ധേയമായ രീതിയിൽ പ്രവർത്തനമാരംഭിച്ചു. 949600 1912 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ ഉപഭോക്താക്കൾക്ക് പരാതി പരിഹാരം ലഭ്യമാണ്.
  • കെ എസ് ഇ ബി യുടെ സേവനങ്ങൾ, ഘടന, അറിയിപ്പുകൾ, താരിഫ് കാൽക്കുലേറ്റർ തുടങ്ങി നിരവധി വിവരങ്ങളും സൗകര്യങ്ങളും ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാക്കി.
  • വൈദ്യുതി ബിൽ അടക്കാൻ നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തി.
  1. ഉപഭോക്താക്കൾക്ക് ഏത് സെക്ഷനാ ഫീസിലും വൈദ്യുതി ചാർജ് അടക്കാൻ ഒരുമാനെറ്റ് സംവിധാനം സഹായിക്കുന്നു
  2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി നിരവധി ബാങ്കുകളുടെ ഡയറക്റ്റ് നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് സർവീസ് ചാർജില്ലാതെ വൈദ്യുതി ചാർജ് ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യം.
  3. ഫ്രണ്ട്സ്, അക്ഷയ കേന്ദ്രങ്ങൾ വഴി വൈദ്യുതി ചാർജ് അടയ്ക്കാനുള്ള സൗകര്യം .
  4. അപ്നാ സിഎസ് സി എന്ന ദേശീയ പൊതു സേവന കേന്ദ്രവും കെ എസ് ഇ ബിയുമായി വിനിമയ ബന്ധം സ്ഥാപിച്ചതിലൂടെ ഇന്ത്യയിലെ ഏത് ജന സേവന കേന്ദ്രം വഴിയും വൈദ്യുതി ബിൽ തുക അടക്കാൻ കഴിയും.
  5. ബി ബിപിഎസ് സംവിധാനത്തിലൂടെ എല്ലാ പേമെന്റ് വെബ്ബ് സൈറ്റുകളിലൂടെയും ഓൺലൈനായി വൈദ്യുതി ചാർജ് അടയ്ക്കാനുള്ള സൗകര്യം .
    6.കെ എസ് ഇബി യുടെ വെബ്സൈറ്റിലൂടെയും . കെ എസ് ഇ ബി എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും വൈദ്യുതി ബിൽ അനായാസം അടക്കാൻ കഴിയും. മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് ബിൽ തുക അനായാസമായി അടക്കാൻ കഴിയുന്ന ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഡൗൺലോഡിന് ലഭ്യമാണ്.
  6. വൈദ്യുതി തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യഥാസമയം നേരിട്ടടക്കാനുള്ള സംവിധാനം നടപ്പാക്കി നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെയും കോർപ്പറേഷൻ ബാങ്കിന്റേയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്.
  7. പേറ്റിഎം മൊബൈൽ വാലറ്റുകൾ തുടങ്ങിയവ ഉപയോഗിച്ചും ബിൽ അടക്കാൻ സംവിധാനമൊരുക്കി.
  8. സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളിൽ കാഷ്/ ചെക്ക്/ ഡി ഡി എന്നിവ ഇരുപത്തിനാല് മണിക്കൂറും സ്വീകരിക്കാൻ കഴിയുന്ന ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകൾ സ്ഥാപിച്ചു.
  • ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ തയാറാക്കുന്നതിന് സ്പോട്ട് ബില്ലിംഗ് മെഷീനുകൾ വ്യാപകമാക്കിയതോടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനായി.
  • വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ എസ് എം എസ്, ഇ മെയിൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ മുഖേന ഉപഭോക്താക്കളിൽ എത്തിക്കുന്ന ഊർജ സൗഹൃദ എന്ന പദ്ധതി നടപ്പാക്കി. www.kseb.in എന്ന വെബ് സൈറ്റിലൂടെയോ 1912 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ സെക്ഷനാ ഫീസുകളിൽ നേരിട്ട് ബന്ധപ്പെട്ടോ ഉപഭോക്താക്കൾക്ക് ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബിൽ തുക, പിഴയില്ലാതെയും പിഴയോട് കൂടിയും പണമടക്കാനുള്ള അവസാന തീയതി തുടങ്ങിയവ ഓർമ്മപ്പെടുത്തുന്ന സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.
  • വിവര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വൈദ്യുതി തടസം സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കൾക്ക് എസ് എം എസ് മുഖേന ലഭ്യമാക്കുന്ന ഊർജദൂത് പദ്ധതി ആരംഭിച്ചു. വൈദ്യുതി ശൃംഖലയിൽ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന അറ്റകുറ്റപ്പണികൾ മൂലം ഉണ്ടാകാവുന്ന വൈദ്യുതി തടസങ്ങൾ . മുൻകൂറായും ആകസ്മികമായി ഉണ്ടാകുന്ന തടസങ്ങൾ തൽസമയവും ഉപഭോക്താക്കളെ അറിയിക്കാൻ കഴിയുന്നു. വൈദ്യുതി തടസങ്ങൾ മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ആശങ്കയും എപ്പോൾ തിരികെ ലഭിക്കുമെന്ന സംശയവും ദൂരീകരിക്കാൻ ഈ സംവിധാനം സഹായകമാണ്.
  • ഓഫീസുകളുടെ പ്രവർത്തനം നവീകരിക്കുന്നതിനും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ഇ ആഫീസ് സംവിധാനം ഏർപ്പെടുത്തി വരുന്നു.
  • തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ വിതരണ മേഖലയിലെ ഉപകരണങ്ങളുടെ കേ ന്ദ്രീകൃത നിയന്ത്രണവും മെച്ചപ്പെട്ട പ്രവർത്തനവും സാദ്ധ്യമാകുന്ന സ്കാഡ സംവിധാനം ആരംഭിച്ചു.
  • ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് പുതിയ കണക്ഷനായി ഓൺലൈനായി അപേക്ഷിക്കാനും ആവശ്യമായ ഫീസ് അടക്കാനും കാലതാമസമില്ലാതെ കണക്ഷൻ ലഭ്യമാക്കുന്നതിനുമായി ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തി.
  • വിവിധ ട്രൈയിനിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സാങ്കേതിക വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ തെരെഞ്ഞെടുക്കാനും അപേക്ഷിക്കാനും ഫീസ് ഒടുക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സഹായിക്കുന്ന ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
  • മികച്ച ഏകോപനത്തിലൂടെ .കാര്യക്ഷമതയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനും . നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനുമായി എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.