പൊതുമേഖല -കേന്ദ്ര നയവും കേരളാ ബദലും

1746

ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു വികസനത്തിനും നവലിബറൽ നയങ്ങൾ ആണ് ഉത്തമം എന്ന ഒരു സിദ്ധാന്തം ഇന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു.അതിനൊരു ബദൽ മുന്നോട്ടു വയ്ക്കുകയും സിദ്ധാന്തത്തിനപ്പുറം പ്രയോഗികവത്കരിച്ചു അത് വിജയിപ്പിച്ച ഒരു കേരള ബദൽ ഇന്ന് ലോകമാകമാനം ചർച്ച ചെയ്യുകയുമാണ്. അത് ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനു തന്നെ ഒരു മാതൃകയായി കാണാവുന്നതാണ്
രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ.സ്വാതന്ത്രാനന്തര ഇന്ത്യയുടെ വികസനത്തിനായി പൊതുമേഖലാ വഹിച്ച പങ്കു വളരെ വലുതാണ് .എന്നാൽ 1990 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ തുടങ്ങിയ നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരുകൾക്ക് പൊതു മേഖലയോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു തുടങ്ങി. തൊണ്ണൂറുകൾക്ക് ശേഷം കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്ന യു .പി എ ,എൻ.ഡി.എ സർക്കാരുകൾക്ക് ഈ കാര്യത്തിൽ ഒരേ നിലപാടാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പൊതുമേഖലയിലേക്ക് പുതിയ നിക്ഷേപം ഉണ്ടായില്ല. മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് അവയെ അപ്പാടെ സ്വകാര്യവൽക്കരിക്കുന്ന നടപടികൾ സ്വീകരിച്ചു .
ഇപ്പോഴത്തെ സർക്കാരിന്റെ കാലത്ത്, പൊതു മേഖലയിലുണ്ടായിരുന്ന പല വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെടുകയോ, അവയുടെ ഓഹരികൾ വിറ്റഴിച്ച് സ്വകാര്യവൽക്കരിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. 1991 ശേഷം നടന്ന പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പനയുടെ 70 % വും ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ കാലത്തു നടന്നതാണ് .
“ആത്മ നിർഭർ ഭാരത് ആഭിയാൻ “എന്നാണ് ,കേന്ദ്ര സർക്കാർ, കോവിഡ് പ്രതിസന്ധിയെ നേരിടാൻ പ്രഖ്യാപിച്ച പദ്ധതി.”ഭാരതത്തിന്റെ സ്വയം പര്യാപ്തത കൈവരിക്കാൻ” എന്നാണ് പോലും ഇതിന്റെ അർത്ഥം .എന്നാൽ ഈ പ്രഖ്യാപനത്തിന്റെ മറവിൽ തന്ത്ര പ്രധാന മേഖലകൾ ഉൾപ്പെടെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം സ്വകാര്യ കുത്തകകളെ ഏല്പിയ്ക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വൈദ്യുതി, റെയിൽവേ, പെട്രോളിയം, ആണവോർജ്ജം, ബഹിരാകാശ ഗവേഷണം, തുറമുഖങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം .തിരുവനന്തപുരം ഉൾപ്പടെയുള്ള 6 വിമാനത്താവളങ്ങൾ അദാനിക്ക് 50 വർഷത്തേക്ക് പാട്ടത്തിനു നൽകുന്നു.CIAL മാതൃകയിൽ തിരുവന്തപുരം വിമാനത്താവളം ഏറ്റെടുത്ത് നടത്തമെന്ന കേരളാ ഗവണ്മെന്റിന്റെ അപേക്ഷ നിഷ്കരുണം തള്ളിക്കളഞ്ഞു. ലാഭകരമായി പ്രവർത്തിക്കുന്ന ബി.പി.സി.എൽ. വിൽക്കുന്നു.എൽ.ഐ സി.യുടെ ഓഹരികൾ വിൽക്കുന്നു.കോവിഡ് കാലത്തു് ലോകത്ത്‌ ഒരു രാജ്യവും സ്വകാര്യവൽക്കരണം നടത്തുന്നില്ല.ആരോഗ്യ മേഖലയിൽ നിന്നും സർക്കാർ പിന്മാറി. സ്വകാര്യവൽക്കരിച്ച ആരോഗ്യ മേഖലയെ പൊതുമേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ ചില രാജ്യങ്ങൾ ആലോചിക്കുന്നു..മുതലാളിത്ത വ്യവസ്ഥ തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ,മോഡി സർക്കാർ പൊതു മേഖല മുഴുവൻ വിറ്റ് തുലക്കുകയാണ്‌ .“The Government has“no business to be in business “എന്ന് പ്രധാന മന്ത്രി ശ്രീ.നരേന്ദ്ര മോഡി പ്രഖ്യാപിച്ച് കഴിഞ്ഞു .അതായത് പൊതു മേഖല സ്ഥാപനങ്ങളെ 100 % വും സ്വകാര്യവൽക്കരിക്കും എന്ന് .2021 ൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 2.5 ലക്ഷം കോടി രൂപ സമാഹരിക്കും എന്നാണ് പ്രഖ്യാപനം.
കേന്ദ്ര സർക്കാരിന്റെ വിനാശകരമായ നയങ്ങൾക്ക്, ബദലാണ്, കേരളത്തിലെ സർക്കാർ നടപ്പിലാക്കുന്നത് .പൊതു മേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും പിന്തുണ നൽകി അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കേരളാ സർക്കാരിന്റെ നയം.ഒരു കാരണവശാലും ഒരു പൊതുമേഖലാ സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല എന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു..കയർ,കശുവണ്ടി,കൈത്തറി തുടങ്ങിയ പാരമ്പരഗത വ്യവസായ മേഖലകളെ സംരക്ഷിച്ച് അഭിവൃദ്ധിപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നു.പൊതുമേഖലാ വ്യവസായങ്ങൾക്കുള്ള ബജറ്റ് വിഹിതം സർക്കാർ ഗണ്യമായി വർധിപ്പിച്ചു.നേരത്തെ 100 കോടി ആയിരുന്ന വിഹിതം 468 കോടിയായി വർധിപ്പിച്ചു.ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 6 വ്യവസായങ്ങൾ മാത്രമായിരുന്നു ലാഭത്തിൽ .36 എണ്ണം നഷ്ടത്തിലായിരുന്നു.ഈ സർക്കാരിന്റെ ഇടപെടൽ മൂലം 14 കമ്പനികൾ ലാഭത്തിലേക്ക് വന്നു. ദി കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്, ദി കേരളാ സിറാമിക്‌സ് ലിമിറ്റഡ്, കേരളാ സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസിക്യൂട്ടിക്കൽസ് ലിമിറ്റഡ് ,കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്‌ ലിമിറ്റഡ് ,ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ് ,കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോര്പറേഷന് എന്നീ കമ്പനികൾ ഇപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്നവയിൽ ഉദാഹരണങ്ങളാണ്.വ്യവസായങ്ങളുടെ മൊത്തം ലാഭം 100 കോടിയായി ഉയർന്നു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ മൊത്തം 132 കോടി രൂപ നഷ്ടമായിരുന്നു. വ്യവസായങ്ങളുടെ വിറ്റ് വരവ് 7 ശതമാനം വർധിച്ചു.
കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച കേരളത്തിലെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നു.കേന്ദ്രം വിൽപ്പനയ്ക്ക് വച്ച പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡും കാസർകോട്ടെ ബി.എച്ഛ്.ഇ .എൽ -ഇ .എം.എൽ ഉം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു . കേന്ദ്ര സർക്കാർ ആദ്യം തയ്യാറായില്ലെങ്കിലും, എന്നാൽ തൊഴിലാളികളുടെ പിന്തുണയോടെ കേരള സർക്കാർ നടത്തിയ ശക്തമായ ഇടപെടലിലൂടെ ,പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിനെ കേരള സർക്കാർ ഏറ്റെടുക്കുകയും കേരള ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് എന്ന പേരിൽ കമ്പനിയെ സംരക്ഷിച്ച് നിർത്തുകയും ചെയ്തു.കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച കേരളത്തിലെ മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്ന കമ്പനിയെയും സംരക്ഷികക്കുവാൻ തയ്യാറായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നുവെങ്കിലും ,ഇപ്പോഴും ഈ കമ്പനിയെ സംസ്ഥാനത്തിന് വിട്ടു നൽകുവാൻ കേന്ദ്രം തയ്യാറായിട്ടില്ല.ഇതിനെതിരെ കേരളം ശക്തമായ പ്രക്ഷോപണമാണ് ഉയർത്തിയത് .
വൈദ്യുതി നിയമം 2003 ലെ വ്യവസ്ഥകൾ ഉപയോഗിച്ച്‌ ,രാജ്യത്തെ വൈദ്യുതി ബോർഡുകളെ പിരിച്ച് വിടുക എന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.എന്നാൽ നിയമത്തിലെ പഴുതുകൾ കണ്ടെത്തി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡിനെ പൊതുമേഖലയിൽ ഒറ്റ സ്ഥാപനമാക്കി സംരക്ഷിക്കുകയാണ് കേരളാ സർക്കാർ ചെയ്തത് .ഈ സ്ഥാപനം പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് , നമ്മുടെ സംസ്ഥാനം ,ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകരണം നേടിയ സംസ്ഥാനമായി മാറിയത് . കഴിഞ്ഞ 5 വര്ഷക്കാലം ലോഡ് ഷെഡ്‌ഡിങ്ങും ,പവർ കട്ടും ഇല്ലാതിരുന്നത് ,കേരളം സർക്കാരിന്റെ ഉർജ്ജകേരള മിഷന്റെ ഭാഗമായി സൗര,(1000 mw ലക്‌ഷ്യം)ദ്യതി (വിതരണ മേഖലയിലെ വികസനം), ട്രാൻസ്‍ഗ്രിഡ്‌.2 (പ്രസരണ മേഖലാ വികസനം), ഊർജ്ജ സംരക്ഷണവും, പരിസ്ഥിതി സൗഹാർദ്ദവും ലക്ഷ്യമിട്ടു കൊണ്ടുള്ള ഫിലമെന്റ് ഫ്രീ കേരളം പദ്ധതി (LED ബൾബുകൾ സബ്സിഡി നിരക്കിൽ നൽകുന്ന പദ്ധതി)കെ ഫോൺ (അതിവേഗ ഇന്റർനെറ്റ്),നിലാവ് (തെരുവ് വിളക്കുകൾ എല്ലാം LED യിലേക്ക് മാറുന്ന ബൃഹ്ത്ത് പദ്ധതി )വാതിൽ പടി സേവനങ്ങൾ എന്നീ ജനോപകാര പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതും . 2018 ലും 2019 ലുമുണ്ടായ മഹാ പ്രളയത്തിൽ താറുമാറായ വൈദ്യുതി ബന്ധം ദിവസങ്ങൾക്കുള്ളിൽ പുനസ്ഥാപിക്കാൻ സാധിച്ചതും

.വൈദ്യുതി നിയമത്തിനു പുതിയ ഭേദഗതി കൊണ്ടുവന്ന് ഈ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിറ്റു തുലയ്ക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുകയാണ്. അങ്ങനെ സംഭവിച്ചാൽ വൈദ്യുതി വില കുത്തനെ കൂടും.ക്രോസ്സ് സബ്സിഡി ഇല്ലാതാകും.സാധാരണക്കാരന് വൈദ്യുതി അന്യമാകും. തൊഴിലാളികൾക്ക് സ്ഥിരം തൊഴിൽ നഷ്ടപ്പെടും..ഈ നയം കേന്ദ്ര ഗവണ്മെന്റ് നയമാണെങ്കിൽ പൊതു മേഖലയെ കാര്യക്ഷമമാക്കി സംരക്ഷിച്ച് നിർത്തുകയാണ് കേരള സർക്കാർ മുന്നോട്ടു വയ്ക്കുന്ന ബദൽ.ഈ പ്രദിബദ്ധതയാണ് ലോകം ഉറ്റു നോക്കുന്നതും.