വൈദ്യുതി അദാലത്ത് 2020-കൊല്ലം ജില്ല

204

കെ എസ് ഇ ബി ലിമിറ്റഡിന്റെ വൈദ്യുതി അദാലത്ത് ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി എം എം മണി അവർകൾ 2020 ജനുഅവരി 23ന് രാവിലെ പത്തുമണിക്ക് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു.
ബഹു. കൊല്ലം എംഎൽഎ മുകേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ബഹു. വനം വകുപ്പ് മന്ത്രി കെ രാജു, കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ, മേയർ ഹണി ബഞ്ചമിൻ, ഇരവിപുരം എംഎൽഎ എൻ നൗഷാദ്, വാർഡ് കൗൺസിലർ എൻ.മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉൽപ്പാദന, പ്രസരണ, വിതരണ മേഖലകളിലായി 1425 പരാതികൾ ലഭിക്കുകയും അവയിൽ 754 പരാതിക്കാർ നേരിട്ട് ഹാജരാകുകയും ചെയ്തു. ഹാജരായവരിൽ 571 പരാതികൾക്ക് അദാലത്തിൽ വച്ച് തീർപ്പ് കൽപ്പിക്കുകയും നേരിട്ട് ഹാജരാകാത്തവരുടെ പരാതികളും അദാലത്ത് കമ്മറ്റി പരിശോധിച്ച് അനുകൂല തീരുമാനങ്ങൾ കൈക്കൊണ്ടു. അദാലത്തിൽ ഇന്ന് രജിസ്റ്റർ ചെയ്ത പരാതികളും 10 ദിവസത്തിനകം മതിയായ പരിശോധനകൾ നടത്തി തീർപ്പുകൽപ്പിക്കുവാനും തീരുമാനമായി.