സപ്തംബര്‍ 24ന്റെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ പണിമുടക്കിന് NCCOEEEയുടെ ഐക്യദാര്‍ഡ്യം

668
കൽക്കരി മേഖലയിലെ പണിമുടക്കിന് ഐക്യദാർഢ്യം - കണ്ണൂർ സെക്ഷൻ

കൽക്കരി ഖനന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ രാജ്യത്തെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകൾ സെപ്റ്റംബർ 24 പണിമുടക്ക് നടത്തുകയാണ്. പൊതുമേഖലയിലുള്ള 117 പദ്ധതികളിൽ നിന്നാണ് രാജ്യത്തിനാവശ്യമുള്ള 85 ശതമാനം കൽക്കരിയും ഉദ്പാദിപ്പിക്കുന്നത്. കൽക്കരി ഖനനം സ്വകാര്യവൽക്കരിക്കുന്നതും വിദേശ നിക്ഷേപം അനുവദിക്കുന്നത് രാജ്യത്തെ ഊർജ്ജ മേഖലയെ ആകെ പ്രതികൂലമായി ബാധിക്കും.രാജ്യത്തെ 80 ശതമാനം വൈദ്യുതിയും ഉദ്പാദിപ്പിക്കുന്നത് കൽക്കരി നിലയങ്ങളിൽ നിന്നാണ്. അതു കൊണ്ട് തന്നെ രാജ്യാന്തര കോർപറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുവാൻ മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള കേന്ദ്ര ഗവൺമെന്റ് നയങ്ങൾക്കെതിരെ കൽക്കരി ഖനി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് നേഷനൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനീയേഴ്സ് ഐക്യദാർഡ്യം പ്രകടിപ്പിച്ചു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുഴുവൻ ഓഫീസുകൾക്ക് മുന്നിലും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ പ്രചരണവും വിശദീകരണ യോഗങ്ങളും നടത്തി.