കൊല്ലം ജില്ലാ സമ്മേളനം

60

കെ എസ് ഇ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് കൊല്ലം ജില്ലാ സമ്മേളനം ആഗസ്റ്റ് 18 കൊട്ടാരക്കര സദാനന്ദപുരം ഭാവനാ ഗ്രേസ് പ്ളാസയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രകാശ് കുമാർ പി റ്റി കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ദീപ വി എസ് ജില്ലാ റിപ്പോർട്ടും, ട്രഷറർ ബീനാറാണി വി കണക്കും അവതരിപ്പിച്ചു. വർക്കേർസ് അസ്സോസ്സിയേഷൻ ജോയന്റ് സെക്രട്ടറി ശ്രീ. സാബു ജി, കെ ജി ഒ എ ജില്ലാ സെക്രടറി ദിലീപ് എസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ലതീഷ് പി വി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വർക്കിംഗ് പ്രസിഡന്റ് ആർ ബാബു ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ് മെറ്റിൽഡ കെ എ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങും സമ്മേളനത്തോടൊപ്പം നടന്നു.
പ്രസിഡന്ററായി മെറ്റിൽഡ കെ എ, സെക്രട്ടറിയായി അനിൽ പ്രസാദ്, ട്രഷററായി കൃഷ്ണചന്ദ്രൻ എന്നിവരേയും 41 അംഗ ജില്ലാ കമ്മിറ്റിയേയും, സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. കൊല്ലം ജില്ലയിലെ 124 അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു.